Image

പിതൃസ്‌മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

Published on 13 August, 2015
പിതൃസ്‌മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി
കോട്ടയം കര്‍ക്കടകവാവ്‌ ദിനമായ ഇന്ന്‌ ആയിരങ്ങള്‍ ബലിയിട്ടു. പിതൃക്കളുടെ ആത്മശാന്തിക്കായി കേരളത്തിലെ വിവിധ പുണ്യതീര്‍ഥങ്ങളില്‍ ബലിതര്‍പ്പണം നടത്തി. മാതൃ പിതൃ പരമ്പരയില്‍പ്പെട്ടവര്‍, ഗുരുക്കന്‍മാര്‍, ഉറ്റ ബന്ധുക്കള്‍ തുടങ്ങി മരിച്ചുപോയ സകലപിതൃക്കളുടെയും പ്രീതിക്കായി ആണ്‍ പെണ്‍ ഭേദമില്ലാതെ ആത്മസമര്‍പ്പണത്തിനുള്ള താ ണ്‌ ഈ ദിനം.

കര്‍ക്കടക വാവ്‌ ദിനമായ ഇന്നു ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ നിത്യേന കിട്ടുന്നതായി അനുഭവപ്പെടുമെന്നാണ്‌ വിശ്വാസം.

ആലുവ, ചേലാമറ്റം, വേദഗിരി എന്നീ പ്രസിദ്ധമായ സ്‌നാനാഘട്ടങ്ങളിലും മറ്റ്‌ വിവിധ സ്ഥലങ്ങളിലും രാവിലെ മുതല്‍ വന്‍ തിരക്ക്‌ അനുഭവപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക