വ്യായാമം ദമ്പതികളുടെ ഊഷ്മള ബന്ധത്തിന് സഹായിക്കും. ലൈംഗിക താല്പര്യങ്ങളെ
ഉത്തേജിപ്പിക്കുന്ന എന്‍ഡോര്‍ഫിനുകളുടെ ഉല്പാദനം കൂട്ടാന്‍ വ്യായാമം സഹായിക്കും.
ഹൃദയാരോഗ്യത്തിനും ഉറച്ച മസിലുകള്‍ക്കും വ്യായാമം പ്രധാനമാണ്.
വ്യായമത്തെപ്പോലെ നല്ല ഡയറ്റ് ആരോഗ്യത്തിനും പ്രധാനമാണ്.
പോഷകങ്ങളില്ലാത്ത, കൊഴുപ്പു കൂടിയ ഭക്ഷണം ആരോഗ്യം നശിപ്പിക്കുകയും ശരീരത്തെ
ദുര്‍ബലമാക്കുകയും ചെയ്യുന്നു. പുരുഷന്മാരില് അമിതവണ്ണം
ഉദ്ധാരണപ്രശ്നങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്ത്രീകളില്‍
കൊഴുപ്പടിയുന്നത് യൂട്രസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് കൊഴുപ്പു
കുറച്ച് പച്ചക്കറികളും ഫലവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
െ്രെഡഫ്രൂട്സ്, നട്സ് എന്നിവ സെക്സിനെ സഹായിക്കുന്ന പ്രധാന ഭക്ഷണമാണ്.
അതുപോലെ പഴവര്‍ഗ്ഗങ്ങള്‍, കോഴിമുട്ട, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയും നല്ല
ആരോഗ്യത്തിനും അതുവഴി, ഊഷ്മളമായ ലൈംഗിക ബന്ധത്തിനും ഊര്‍ജ്ജം പകരും.