ന്യൂയോര്‍ക്ക്: ഐക്യവും സ്നേഹവും ഊട്ടിയുറപ്പിച്ചുകൊണ്ട്
സ്റ്റാറ്റന്‍ഐലന്റിലെ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍
നടത്തപ്പെട്ട ക്രിസ്മസ്- പുതുവത്സരാഘോഷം ഉജ്വല വിജയമായി. ഡിസംബര്‍
26-ന് ശനിയാഴ്ച വൈകുന്നേരം ക്രിസ്ത്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്
ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍ റവ.ഫാ. ജോയിസ്
പാപ്പന് വിശിഷ്ടാതിഥിയായി പങ്കെടുത്ത് മുഖ്യ സന്ദേശം നല്കി.
എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. മാത്യൂസ് ഏബ്രഹാം,
വൈദീകശ്രേഷ്ഠര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി, കമ്മിറ്റിയംഗങ്ങള്‍
എന്നിവരെ വേദിയിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെ ആഘോഷപരിപാടികള്‍ക്ക്
തുടക്കമായി. ജോസ് വര്‍ഗീസ്, റോഷന് മാമ്മന്‍ എന്നിവര്‍ നേതൃത്വം നല്കിയ
എക്യൂമെനിക്കല്‍ ക്വയര്‍ കരോള്‍ ഗാനം ആലപിച്ചു. പൊതുയോഗത്തിനു തുടക്കമായി
ഏഴുതിരിയിട്ട നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി
ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഏവര്‍ക്കും സ്വാഗതം നേര്‍ന്നുകൊണ്ട്
പൊതുസമ്മേളനത്തിന്റെ അവതാരകനായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടോം
തോമസിനെ സദസിനു പരിചയപ്പെടുത്തി. വര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ റവ.ഫാ.
ചെറിയാന് മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ പ്രാരംഭമായി സംയുക്ത ആരാധന
നടന്നു. റവ.ഫാ. ടി.എ. തോമസ്, റവ.ഫാ. മാത്യൂസ് ഏബ്രഹാം, റവ. ഫാ. രാജന്
പീറ്റര്‍, റവ.ഫാ. ജോയിസ് പാപ്പന്, റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍
സഹകാര്‍മികരായിരുന്നു. വിവിധ ഇടവകകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ബൈബിള്‍
പാരായണം നടത്തി. റവ.ഫാ. മാത്യൂസ് ഏബ്രഹാം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ മലങ്കര
ക്രൈസ്തവ പാരമ്പര്യം പേറുന്ന നമ്മുടെ ഐക്യവും സ്നേഹവും
കാത്തുസൂക്ഷിച്ചുകൊണ്ട് ക്രൈസ്തവ സാക്ഷികളാകേണ്ടതിന്റെ ആവശ്യകത
ചൂണ്ടിക്കാട്ടി. ഈവര്‍ഷം നടപ്പാക്കാനുള്ള എല്ലാ സംരംഭങ്ങള്‍ക്കും
ഏവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട് യേശുക്രിസ്തുവിന്റെ
തിരുജനനത്തിലൂടെ മാനവരാശിക്കു കൈവന്ന സമാധാനവും പ്രതീക്ഷകളും നിറയുന്ന
സന്തോഷകരമായ ക്രിസ്മസും, ശുഭകരമായ പുതുവര്‍ഷവും ഏവര്‍ക്കും അദ്ദേഹം
നേര്‍ന്നു.
യേശുക്രിസ്തുവിനെ വിസ്മരിക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ
കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.
കച്ചവടവത്കരിക്കപ്പെട്ടിരിക്കുന്ന സീസണ്‍സ് ഗ്രീറ്റിംഗ്സില്‍
മനപൂര്‍വ്വമായി ക്രിസ്തുനാമം പുറത്താക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ
നാനാഭാഗങ്ങളില്‍ അനേകര്‍ യുദ്ധ ഭീതിയിലും, ഭീകരാക്രമണങ്ങളിലും,
രോഗപീഢകളാലും വേദനയില്‍ കഴിയുമ്പോള്‍ ഒത്തൊരുമയോടെ സമാധാനമായി
ദൈവത്തെ ആരാധിക്കുവാന്‍ ലഭ്യമായ വന്‍കൃപയെ ഓര്‍ത്ത് നമുക്ക് സ്തുതിക്കാം.
സമ്മാനങ്ങള്‍ നേടുമ്പോള്‍ ദൈവത്തിന് എന്തുനാം പകരം നല്‍കുന്നുവെന്ന്
ചിന്തിക്കണം. പ്രാര്‍ത്ഥനയാലും ആരാധനയാലും സ്വയം വിനയപ്പെട്ട് ദൈവത്തിന്
സമര്‍പ്പിക്കുന്നവരായി നാം മാറണമെന്ന് റവ.ഫാ. ജോയിസ് പാപ്പന് ആഹ്വാനം
ചെയ്തു. സമ്മേളനത്തില്‍ ക്രിസ്മസ്- പുതുവത്സര സന്ദേശം നല്കി
സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങള്‍ക്ക് നല്ല മാതൃക നല്കുന്ന
മാതാപിതാക്കളായി ജീവിക്കാന്‍ പ്രത്ജ്ഞാബദ്ധരാവണമെന്ന് അദ്ദേഹം
ഉത്ബോധിപ്പിച്ചു. സ്തോത്രകാഴ്ച സമര്‍പ്പണത്തിനുശേഷം വിവിധ ഇടവകകള്‍
അവതരിപ്പിച്ച കരോള്‍- കലാപരിപാടികള്‍ അരങ്ങേറി. ആഷ്ലി
അവതാരകയായിരുന്നു.
റവ.ഫാ. മാത്യൂസ് ഏബ്രഹാം സ്തോത്രകാഴ്ച
പ്രാര്‍ത്ഥനയും, റവ.ഫാ. ടി.എ തോമസ് ആശീര്‍വാദ പ്രാര്‍ത്ഥനയും നടത്തി. റവ.ഫാ.
രാജന് പീറ്റര്‍, റവ.ഫാ. റോയിസണ്‍ മേനോലിക്കല്‍ എന്നിവര്‍ ആശംസാ സന്ദേശം
നല്കി. സാമുവേല്‍ കോശി, രാജന് മാത്യൂസ് എന്നിവരുടെ നേതൃത്വത്തില്‍
പ്രവര്‍ത്തിച്ച ഫുഡ് കമ്മിറ്റി ഒരുക്കിയ ഡിന്നറോടുകൂടിയാണ് ചടങ്ങുകള്‍
സമാപിച്ചത്. എക്യൂമെനിക്കല്‍ കൗണ്‍സില്‍ ട്രഷറര്‍ പൊന്നച്ചന് ചാക്കോ നന്ദി
പ്രകാശിപ്പിച്ചു. ബിജു ചെറിയാന് (പി.ആര്.ഒ) അറിയിച്ചതാണിത്).