ഈ വര്‍ഷത്തെ ശബരിമല മകരവിളക്ക് ജനുവരി 15ന് (മകരം 1)
വെള്ളിയാഴ്ചയാണെന്നും മകരസംക്രമപൂജ അന്ന് വെളുപ്പിന് 1.27നാണെന്നും
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
തിരുനട അടയ്ക്കുന്നത് ജനുവരി 21 വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ്.
15ന് നട തുറന്ന് നെയ്യഭിഷേകത്തിന് ശേഷമായിരിക്കും സംക്രമപൂജ നടക്കുക.
അന്ന് വൈകീട്ട് ദീപാരാധയ്ക്ക് ശേഷം മകരവിളക്ക് തെളിയും.
ജനുവരി 12
ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. ജനുവരി
13ന് ബുധനാഴ്ചയാണ് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര
പുറപ്പെടുന്നത്.
മകരവിളക്കിന് മൂന്നോടിയായി
വിവിധവകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുന്നതിനും
ഏകോപിപ്പിക്കാനും ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ അവലോകനയോഗം നടന്നു.
വിവിധ വകുപ്പുകള്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളുടെ പുരോഗതി
വിലയിരുത്തുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ബെയ്ലി പാലത്തില്‍
കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും കൈവരികള്‍ ശക്തിപ്പെടുത്തുകയും
ചെയ്യും. പാണ്ടിത്താവളത്തില്‍ മകരവിളക്കിന് ഭക്തന്മാര്
തിങ്ങിനില്ക്കുന്ന പ്രദേശത്ത് കൂടുതല്‍ ബാരിക്കേഡുകള്‍ ലൈറ്റുകളും
സ്ഥാപിക്കും. ക്യൂ കോപ്ലക്സ് ഭാഗത്തെ ചരിഞ്ഞമരം വനംവകുപ്പ്
മുറിച്ചുമാറ്റുന്നതിനും തീരുമാനമായി. എക്സിക്യൂട്ടീവ് ഓഫീസര്‍
ബി.എല്‍ രേണുഗോപാല്‍, സ്പെഷ്യല്‍ ഓഫീസര്‍ ഡോ.അരുള്‍ ആര്.ബി.കൃഷ്ണ,
എന്‍.ഡിആര്‍.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജ.വിജയന്, ഡ്യൂട്ടി
മജിസ്ട്രേറ്റ് വി.ആര്.മോഹനന് പിള്ള, ഫെസ്റ്റിവല്‍ കണ്ട്രോളര്
ജി.എസ്. ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.
മകരവിളക്ക് : വ്യൂ
പോയിന്റുകളില്‍ ശക്തമായ സുരക്ഷയൊരുക്കും
ശബരിമല മകരവിളക്കിന്
പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ
ഏകോപിപ്പിച്ച് വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ തീരുമാനമായി.
ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ മകരവിളക്ക് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍
അവലോകന യോഗം ചേര്‍ന്നു. മകരജ്യോതി ദര്‍ശനത്തിന് തീര്‍ഥാടകര്‍ എത്തുന്ന
അഞ്ച് വ്യൂ പോയിന്റുകളിലും പോലീസ് കനത്ത സുരക്ഷയൊരുക്കും.
നാളെ
(ജനു.13) പന്തളത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക്
ശക്തമായ സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി
ടി.നാരായണന് പറഞ്ഞു. തിരുവാഭരണം കടന്നുവരുന്ന സ്ഥലങ്ങളില്‍
വെളിച്ചക്കുറവുള്ളിടത്ത് ഉപയോഗിക്കുന്നതിന് 30 പെട്രോമാക്സുകള്‍
ഏര്‍പ്പാടാക്കിയിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്ര വലിയാനവട്ടം വഴി
വനത്തിലൂടെ കടന്നുപോകുമ്പോള്‍ മെഡിക്കല്‍ ടീമും അനുഗമിക്കും. ഘോഷയാത്ര
എത്തുമ്പോള്‍ സ്വീകരിക്കുന്നതിന് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
ഏര്‍പ്പെടുത്തണമെന്നും ഇതു സുരക്ഷാ പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ്
വ്യക്തമാക്കി.
അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല
എന്നിവിടങ്ങളില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍
ബാരിക്കേഡ് പണി പുരോഗമിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍
കരിമലയില്‍ മെഡിക്കല്‍ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യ വകുപ്പിന്റെ 30
ആംബുലന്‍സുകള്‍ക്കു പുറമേ ദുരന്ത നിവാരണ വിഭാഗത്തിന്റെ ചുമതലയിലുള്ള 12
ആംബുലന്‍സുകളുടെ സേവനവുമുണ്ടാകും. അയ്യന്‍മല, പഞ്ഞിപ്പാറ, നെല്ലിമല
എന്നിവിടങ്ങളില്‍ വനം വകുപ്പും ഫയര്‍ ഫോഴ്സും അസ്ക ലൈറ്റുകള്‍ സ്ഥാപിക്കും.
മകരവിളക്കിനു മുന്നോടിയായി കെ.എസ്.ഇ.ബി പാണ്ടിത്താവളത്ത് 600
താല്‍ക്കാലിക ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പന്തളം, പ്ലാപ്പള്ളി, പമ്പ
എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സിന്റെ സ്ക്യൂബ ടീം ക്യാമ്പ് ചെയ്യും. അയ്യന്‍മല,
പഞ്ഞിപ്പാറ എന്നിവിടങ്ങളില്‍ 14 ന് രാവിലെ മുതല്‍ ഫയര്‍ ഫോഴ്സ് ടീം
ഉണ്ടാവും. കെ.എസ്.ആര്.ടി.സി പത്തനംതിട്ടയില്‍ നിന്ന് 1000 ബസ് സര്‍വീസ്
നടത്തും. മകരവിളക്കിനു 50 ബസുകള്‍ വീതം ഇവിടെ നിന്ന് പമ്പയിലേക്കയയ്ക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ 40 പട്രോളിംഗ് ടീം രംഗത്തുണ്ടാവും.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ ടീം
സ്വീകരിക്കും.
തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്,
അസിസ്റ്റന്റ് കളക്ടര്‍ വി.ആര് പ്രേംകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ടി.വി
സുഭാഷ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തു.
നെയ്യഭിഷേകം 19 വരെ; ദര്‍ശനം 20 വരെ
ഈ
ശബരിമല തീര്‍ഥാടന കാലത്തെ അവസാനത്തെ നെയ്യഭിഷേകം ജനുവരി 19ന്
രാവിലെ 9.30ന് അവസാനിക്കും. തുടര്‍ന്ന് ദേവസ്വം വക കളഭാഭിഷേകം
നടക്കും. അയ്യപ്പന്മാരുടെ ദര്‍ശനം ജനുവരി 20ന് രാത്രി 10 മണിക്ക്
അവസാനിക്കും. തുടര്‍ന്ന് മാളികപ്പുറത്ത് ഗുരുതിപൂജ നടക്കും. പടിപൂജ
ജനുവരി 16 മുതല്‍ 19 വരെയും ഉദയാസ്തമനപൂജ 17നും 19നും
നടത്തും.
സഹസ്ര കലശത്തിന് ബുക്കിംഗ് 2016 ഒക്ടോബര്‍
വരെ
ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര സിധിയില്‍ മാസപൂജയ്ക്ക്
നട തുറക്കുമ്പോള്‍ മാത്രം നടക്കുന്ന പ്രധാന വഴിപാടായ സഹസ്ര
കലശാഭിഷേകത്തിന്െറ ബുക്കിംഗ് 2016 ഒക്ടോബര്‍ മാസം വരെ (1192 തുലാ
മാസം) മാത്രമാണ് നടന്നിട്ടുള്ളതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്
വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സഹസ്ര കലശാഭിഷേകം നക്ഷത്രം
നോക്കിയാണ് ബുക്ക് ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് പുറത്തിറക്കുന്ന
പഞ്ചാംഗമോ ഡയറിയോ പരിശോധിച്ചാണ് ബുക്കിംഗ് സ്വീകരിക്കുക. സഹസ്ര
കലശാഭിഷേകത്തിന് 2020 വരെ ബുക്കിംഗ് നടന്നു എന്ന് ഒരു മലയാള
ദിനപത്രത്തില്‍ വന്ന വിവരം തെറ്റാണെും പത്രക്കുറിപ്പില്‍
അറിയിച്ചു.
ഹരിവരാസന ഫലകം ശബരിമലയിലെ
സ്ട്രോംഗ്റൂമില്‍
ശബരിമല ശ്രീധര്‍മശാസ്താവിന്‍െറ
ഉറക്കുപാട്ടായ ഹരിവരാസനം ആലേഖനം ചെയ്ത സ്വര്‍ണഫലകം ശബരിമലയില്‍
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലെ സ്ട്രോംഗ്റൂമില്‍
സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ളതായി ശബരിമല
അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു. സുരക്ഷാകാരണങ്ങളാലാണ്
ഇപ്രകാരം സൂക്ഷിച്ചിട്ടുള്ളത്. ഈ ഫലകം കാണാനില്ലെന്നും എവിടെയാണ്
സൂക്ഷിട്ടുള്ളതെന്ന് അറിയില്ലായെന്നും ഒരു മലയാള പത്രത്തിലും
ഓണ്‍ലൈന്‍ മാധ്യമത്തിലും വന്ന വാര്‍ത്ത വാസ്തവ വിരുദ്ധവും
വസ്തുതയ്ക്ക് നിരക്കാത്തതാണെന്നും പത്രക്കുറിപ്പില്‍
അറിയിച്ചു.
മകരവിളക്ക്: കൂടുതല്‍ ജീവനക്കാരുമായി
ആരോഗ്യവകുപ്പ്
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്
സന്നിധാനത്ത് പ്രതീക്ഷിക്കുന്ന വന്‍ ഭക്തജനതിരക്ക് കണക്കിലെടുത്ത്
പമ്പയിലും സന്നിധാനത്തും ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും
എണ്ണം വര്‍ദ്ധിപ്പിച്ചു. ജനുവരി 12 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലാണ്
കൂടുതല്‍ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ആസ്പത്രികളില്‍
മരുന്നുകളും ആവശ്യത്തിന്
കരുതിയിട്ടുണ്ട്.
മകരവിളക്കിനോടനുബന്ധിച്ച് പമ്പയില്‍ 13
ആബുലന്‍സുകളുടെ സേവനം പ്രധാന ഇടങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഹില്‍
ടോപ്പ്, ഹെയര്‍പിന്‍വളവ് കേര്‍വ്, ഹില്‍ ഡൗണ്‍, പെട്രോള്‍ പമ്പ്, ത്രിവേണി,
ചാലക്കയം, നിലയ്ക്കല്‍, അട്ടത്തോട്, പമ്പാ മണല്‍പ്പുറം, പമ്പ ആസ്പത്രി
എന്നിവിടങ്ങളില്‍ പ്രത്യേക ആംബുലന്‍സ് സംവിധാനം മകരവിളക്കിന്
ഒരുക്കിയിട്ടുണ്ട്. ഇതില്‍ അത്യാഹിതത്തെ നേരിടുന്നതിനുള്ള
ഉപകരണങ്ങളും മെഡിക്കല്‍ സംവിധാനവുമുണ്ട്. പ്രത്യേകം സജ്ജീകരിച്ച രണ്ട്
മൊബൈല്‍ യൂനിറ്റുകളില്‍ ഡോക്ടറുടേയും പാരാമെഡിക്കല്‍ സ്റ്റാഫിന്റയും സേവനം
ഉണ്ടായിരിക്കും.അത്യാഹിത ഉപകരണങ്ങളും മരുന്നുകളും ആംബുലന്‍സില്‍
ലഭ്യമായിരിക്കും.പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അത്യാഹിത
ചികില്‍സാ കേന്ദ്രങ്ങളില്‍ സ്ട്രച്ചര്‍ വഹിക്കുന്നവരുടേയും മെയില്‍
നഴ്സുമാരുടേയും എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ജില്ലാമെഡിക്കല്‍
ഓഫീസര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആസ്പത്രികളിലെ ആംബുലന്‍സ് സേവനം
ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്.ടി.സി, അയ്യപ്പസേവാ സംഘം,
ഫയര്‍ഫോഴ്സ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ ഓരോ ആംബുലന്‍സുകള്‍
പമ്പ കേന്ദ്രീകരിച്ച് മകരവിളക്കിനോടനുബന്ധിച്ച് സേവനം
നടത്തുന്നതാണ്.
മലകയറുന്ന അയ്യപ്പഭക്തര്‍ ആവശ്യത്തിന് വിശ്രമം
എടുക്കണമെന്നും കുടിവെള്ളം കൈയ്യില്‍ കരുതണമെന്നും മെഡിക്കല്‍ ഓഫീസര്‍
അറിയിച്ചു. ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്ന്
ഒപ്പം കരുതുകയും കൃത്യസമയത്ത് കഴിക്കുകയും ചെയ്യണം. വയറുനിറയെ ഭക്ഷണം
കഴിച്ച് മലകയറരുത്. നോഡല്‍ ഓഫീസര്‍ ഡോ.ജി സുരേഷ് ബാബുവിന്റെ
നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് സന്നിധാനത്ത്
സേവനത്തിലുള്ളത്.
എന്‍.കെ പ്രേമചന്ദ്രനും തെലങ്കാന മന്ത്രിയും
ശബരീശദര്‍ശനം നടത്തി
എന്‍.കെ പ്രേമചന്ദ്രന് എം.പിയും തെലങ്കാന
മന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ഡോ.എസ് വേണുഗോപാല ആചാരിയും ഞായറാഴ്ച
രാത്രി ശബരീശ ദര്‍ശനം നടത്തി. പതിനെട്ടാം പടി ചവിട്ടിയാണ് എന്‍.കെ
പ്രേമചന്ദ്രന് ദര്‍ശനത്തിനെത്തിയത്. ഇരുവരും ഹരിവരാസനം കേട്ടാണ്
മടങ്ങിയത്.
എക്സൈസ് റെയ്ഡ്: 34200 രൂപ
പിഴയീടാക്കി
മകരവിളക്കിനു മുന്നോടിയായി സന്നിധാനം എക്സൈസ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പ്രദീപ് കുമാറിന്‍െറ നേതൃത്വത്തില്‍ നടത്തിയ
റെയ്ഡില്‍ 34200 രൂപ പിഴയീടാക്കി. ജനുവരി അഞ്ചു മുതല്‍ പത്ത് വരെ നടത്തിയ
പരിശോധനയിലാണ് പിഴ ചുമത്തിയത്.
മരക്കൂട്ടം, പാണ്ടിത്താവളം,
ശരണസേതു, കൊപ്രക്കളം, ശരംകുത്തി, ഭസ്മക്കുളം, ഉരല്‍ക്കുഴി,
പുല്‍മേട്ടിലേക്കുള്ള കാനനപാത എന്നിവിടങ്ങളില്‍ ശക്തമായി
പെട്രോളിംങ്ങ് നടത്തുകയും കോപ്റ്റ നിയമപ്രകാരം 171 കേസുകള്‍ രജിസ്റ്റര്‍
ചെയ്യുകയും ചെയ്തു. തൊണ്ടിമുതലുകള്‍ നശിപ്പിക്കാനായി സന്നിധാനം
എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ
ഹാജരാക്കി.
എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ എം.കെ,
ശങ്കര്‍ എ.എസ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ. ഗോപി എന്നിവരും
പ്രിവന്റീവ് ഓഫീസര്‍മാരും സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരും
റെയ്ഡുകളില് പങ്കെടുത്തു.
ഭക്തന് മരിച്ചു
തമിഴ്നാട്
കോയമ്പത്തൂര്‍ മുപ്പരിപാളയം പള്ളടം സ്വദേശി സുപ്പയ്യയുടെ മകന്
വെങ്കിടാചലം (41) പമ്പ പാലത്തിന് സമീപം ഹൃദയാഘാതം മൂലം മരിച്ചു.
തീര്‍ത്ഥാടകരുമായി വന്ന വാഹനത്തിലെ ഡ്രൈവര്‍ ആയിരുന്നു. പമ്പ
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം
നാട്ടിലേക്ക് കൊണ്ടുപോയി.
മണി മുഴക്കി അയ്യനെ കാണാന്‍
ഗണേശനെത്തി
മധുര ജമന്തിപുരം സ്വദേശി ജി.എസ് ഗണേശന് ഇപ്രാവശ്യവും
ശരീരം മുഴുവന്‍ മണിയുമണിഞ്ഞ് സന്നിധാനത്തെത്തി.മധുരയില്‍ ഫാന്‍സി
ഷോപ്പ് നടത്തുന്ന അയ്യപ്പ ഭക്തനായ ഗണേശന്റെ തുടര്‍ച്ചയായി ഇരുപത്തഞ്ചാമത്തെ
തവണയാണ് ദര്‍ശനത്തിനെത്തുന്നത്. കഴിഞ്ഞ 15 പ്രാവശ്യവും മധുരയില്‍
നിന്ന് കുമളി വഴി 280 കിലോ മീറ്റര്‍ നടന്നാണ് ദര്‍ശനത്തിനെത്തുന്നത്.
ധരിക്കുന്ന വസ്ത്രത്തില്‍ മണി തുന്നി പിടിപ്പിച്ച് ദേഹത്തണിഞ്ഞാണ് മൂന്നു
വര്‍ഷമായി അയ്യപ്പദര്‍ശനത്തിനായി ഈ ഭക്തന് വരുന്നത്. ശബ്ദത്തോടെ വേണം
തന്നെ കാണാന്‍ വരുന്നത് എന്ന സ്വപ്നത്തില്‍ അയ്യപ്പന് തന്നോട്
ആവശ്യപ്പെട്ടുവെന്നാണ് ഗണേശന് പറയുന്നത്. 401 മണികള്‍ അണിഞ്ഞ
വസ്ത്രത്തിന് 20 കിലോ ഭാരമാണുള്ളത്. ദര്‍ശനത്തിന് അയ്യപ്പന്
അനുവദിക്കുന്ന സമയം വരെ മുടങ്ങാതെ വരുമെന്ന് ഗണേശന്
പറഞ്ഞു.
"ശബരിമലയില്‍ തങ്ക
സൂര്യോദയം'
നാദസ്വരത്തിന്റെ മാധുര്യവും ഭജനയുമായി തമിഴ് നാട്ടില്‍
നിന്നുള്ള അയ്യപ്പസംഘം സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍
കലാവിരുന്നൊരുക്കി. ശ്രീ വീരമണി ശബരീഫൂട്ട് യാത്രാ പില്ഗ്രിംസ് ഗ്രൂപ്പ്
ആണ് കലാപരിപാടി അവതരിപ്പിച്ചത്. നാദസ്വരത്തില്‍ പ്രശസ്ത അയ്യപ്പ ഭക്തി
ഗാനങ്ങളായ ശബരിമലയില്‍ തങ്ക സൂര്യോദയവും, ഗംഗയാറു പിറക്കുന്നു
ഹിമവന്‍ മലയില്‍, പള്ളിക്കെ
ട്ട് ശബരിമലയ്ക്ക് എന്നീ
ഗാനങ്ങളുമെല്ലാം ആയിരങ്ങള്‍ക്ക് നിര്വ്യതിയേകി. തമിഴ് ഭക്തിഗാനങ്ങളും
സംഘം രണ്ടു മണിക്കൂര്‍ നേരം അവതരിപ്പിച്ചു. 40 വര്‍ഷമായി
ദര്‍ശനത്തിനെത്തുന്ന തിരുനെല്‍വേലി കടയനെല്ലൂരില്‍ നിന്നുള്ള സംഘം
അച്ചന്‍കോവില്‍ വഴി എരുമേലി കാനന പാത വഴി 180 കിലോ മീറ്റര്‍ നടന്നാണ്
ദര്‍ശനത്തിനായി എത്തുന്നത്. അഞ്ച് കൊച്ചുമാളികപ്പുറങ്ങളും അഞ്ച് കൊച്ച്
മണികണ്ഠന്മാരും അടങ്ങിയ 108 പേരാണ് സന്നിധാനത്ത്
കലാപരിപാടികളൊരുക്കിയത്. നാദസ്വരം, തകില് കലാകാരന്മായ ഇ. രമേഷ്,
ആര് സുബ്രഹ്മണ്യന്, ആറുമുഖവുമാണ് ഭജനയ്ക്ക് നേത്യത്വം നല്‍കിയത്.പി.എസ്
പളനി ഗുരുസ്വാമിയാണ് ഈ പ്രാവശ്യത്തെ ശബരീശ ദര്‍ശനം
നയിച്ചത്.
സേഫ്സോണ്‍ പദ്ധതി മാതൃകാപരം : ജില്ലാ
കളക്ടര്‍
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡുസുരക്ഷ
ഉറപ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കിവരുന്ന സേഫ്സോണ്‍
പദ്ധതി മാതൃകാപരമെന്ന് ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍. ദേശീയ റോഡു
സുരക്ഷാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ആര്.ടി ഓഫീസ്
കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല
മണ്ഡല-മകരവിളക്ക് സീസണിലെ രണ്ടുമാസക്കാലം പത്തനംതിട്ട, കോട്ടയം,
ഇടുക്കി ജില്ലകളിലെ വിവിധ റോഡുകളെ ബന്ധപ്പെടുത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ്
സേഫ്സോണ്‍ പദ്ധതി നടപ്പാക്കുന്നത്.
ഇലവുങ്കലാണ് സേഫ്സോണ്‍
പദ്ധതിയുടെ പ്രധാന കേന്ദ്രം. ഇവിടെ വിശാലമായ വര്‍ക്ക്ഷോപ്പും വാഹന
കമ്പനികളുടെ മെക്കാനിക്കുകളുടെ സേവനവും ലഭ്യമാണ്. ജില്ലയില്‍ റോഡ്
സേഫ്റ്റി പാര്‍ക്ക് നിര്‍മിക്കാന്‍ കവിയൂരിനടുത്ത് സ്ഥലം കണ്ടെത്തിയതായും
ഇത് യാഥാര്‍ഥ്യമാകുന്നതോടെ ബോധവത്ക്കരണ പരിപാടികള്‍
വിപുലപ്പെടുത്താനാവുമെന്നും കളക്ടര്‍ പറഞ്ഞു.
അശ്രദ്ധയാണ് മിക്ക
അപകടങ്ങള്‍ക്കും കാരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പോലീസ് മേധാവി
ടി.നാരായണന് പറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 119 പേരാണ്
വാഹനാപകടങ്ങളില്‍ മരണപ്പെട്ടത്.
റോഡുസുരക്ഷാ ബോധവത്ക്കരണ
ക്ലാസുകളിലൂടെയും റോഡുപയോഗിക്കുന്നവരുടെ ശ്രദ്ധകൊണ്ടും മാത്രമേ
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ കഴിയുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച
പത്തനംതിട്ട ആര്.ടി.ഒ ആര്.രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ജോയിന്റ്
ആര്.ടി.ഒമാരായ സുരേഷ്കുമാര്‍, ജോബ്, സജി പ്രസാദ്, എം.എം.വി.ഐ റോഷന്
സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
സന്നിധാനത്ത് നാലംഗ മോഷണ സംഘം
പിടിയില്‍
ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തരില്‍ നിന്നും പണവും
മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ നാലംഗ മോഷണസംഘം പോലീസ് പിടിയിലായി.ചെന്നൈ
വാസാര്‍പടി സ്വദേശികളായ മാരി (29) ,കാളിശെല്‍വന്‍ (27), മുരുകന് (18),
കാര്‍ത്തിക് (18) എന്നിവരെയാണ് സന്നിധാനം പോലീസ് പരാതി ലഭിച്ച്
അരമണിക്കൂറിനുള്ളില്‍ പിടികൂടിയത്.
കര്‍ണ്ണാടക സ്വദേശിയുടെ
മൊബൈല്‍ ഫോണ്‍ കളവുപോയതിനെ തുടര്‍ന്ന് സന്നിധാനം പോലീസിന് ലഭിച്ച പരാതിയാലാണ്
തൊണ്ടി മുതല്‍ സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്. പരാതിക്കാരില്‍ നിന്നും ലഭിച്ച
സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മാളികപ്പുറം ക്ഷേത്ര
പരിസരത്തുനിന്നുമാണ് പ്രതികള്‍ പിടിയിലാകുന്നത്.ഇവരില്‍ നിന്ന്
പന്ത്രണ്ടായിരം രൂപയും ഏഴ് മൊബൈല്‍ ഫോണും വിവിധ രാജ്യങ്ങളുടെ വിദേശ
കറന്‍സികളും കണ്ടെടുത്തു.ചെന്നൈയില്‍ നിന്നും ദര്‍ശനത്തിനെത്തിയ അമ്പതംഗ
സംഘത്തോടൊപ്പമാണ് ഇവര്‍ കഴിഞ്ഞ ദിവസം
ശബരിമലയിലെത്തുന്നത്.
ആദ്യമായാണ് ഇവര്‍ ശബരിമല
മോഷണകേന്ദ്രമായി തിരഞ്ഞെടുക്കുന്നത്. ക്യത്രിമമായ തിരക്ക് സ്യഷ്ടിച്ച്
പണവും വിലപ്പിടിപ്പുള്ള വസ്തുക്കളും കവരുന്നതും ആളുകളെ
ആക്രമിക്കുന്നതുമാണ് ഇവരുടെ രീതി.പ്രതികള്‍ തമിഴ്നാട്ടില്‍ നിരവധി
ക്രിമിനല്‍ കേസുകളില്‍ പങ്കാളികളാണെന്ന് സന്നിധാനം പോലീസ് തമിഴ്നാട്
പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞു. ചെന്നൈ പുലയന്തോപ്പ്
പോലീസ് പരിധിയില്‍ പ്രതികളിലൊരാളായ മാരിയുടെ പേരില്‍ രഞ്ജിത്ത് എന്നയാളെ
കൊലപ്പെടുത്തിയ കേസും, ഏഴ് കൊലപാതക ശ്രമവും,ആറ് പിടിച്ചുപറിയും
നിലനില്‍ക്കുന്നുണ്ട്. കാളി ശെല്വന് ഒരു കൊലപാതകശ്രമവും,മൂന്ന്
പിടിച്ചുപറിയും,ഒരു പീഡിപ്പിക്കല്‍ കേസിലും പ്രതിയാണ്.ഇവര്‍ ഗുണ്ടാ ആക്ട്
പ്രകാരം ഒരു വര്‍ഷം തമിഴ്നാട്ടില്‍ ജയിലില്‍
കിടന്നിട്ടുണ്ട്.കാര്‍ത്തിക്,മുരുകന് എന്നീ പ്രതികള്‍ ഒരു വര്‍ഷമായി
ഇവരുടെ കൂട്ടത്തില്‍ കൂടുകയും ഇവര്‍ക്കായി കളവിന് സാഹചര്യങ്ങള്‍
ഒരുക്കുകയുമാണ് ചെയ്യുന്നത്.സന്നിധാനം എസ്.െഎ.ബി വിനോദ്കുമാറിന്റെ
നേത്യത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പ്രസാദ്,പി.എ
ഹരികുമാര്‍, വാസുദേവകുറുപ്പ്, കെ.സന്തോഷ്, വി.ബിജുകുമാര്‍,സി.പി.ഒ
മാരായപി.കെ അജീഷ് കുമാര്‍,ബിജു മാത്യു,എ.എസ്. ഗിരിജേന്ദ്രന്‍, മനോജ്
മുരളി, രവികുമാര്‍ എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍
ഉണ്ടായിരുന്നു.
മകരവിളക്കിന് ആയിരം കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കുന്നതിനായി
കെ.എസ്.ആര്.ടി.സി ആയിരം ബസ്സുകള്‍ ക്രമീകരിച്ചതായി പമ്പ
കെ.എസ്.ആര്.ടി.സി സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. പമ്പ-നിലയ്ക്കല്‍,
പമ്പ-പ്ലാപ്പള്ളി ചെയിന്‍ സര്‍വ്വീസിനായി 350 ബസ്സുകളും ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കായി 650 എണ്ണവും നിശ്ചയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍
താഴെ പഴക്കമുള്ള ബസ്സുകളാണ് സര്‍വ്വീസ് നടത്തുക.
ചെയിന്‍
സര്‍വ്വീസുകള്‍ ത്രിവേണി ബി.എസ്.എന്‍.എല്‍ ഓഫീസ് മുതല്‍ ചാലക്കയം വരെ
ക്രമീകരിക്കും. വിളക്കിന് ശേഷം ഇവ രണ്ട് റൗണ്ട് ചെയിന്‍ സര്‍വ്വീസ്
പൂര്‍ത്തിയാക്കിയ ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയച്ചുതുടങ്ങും. പമ്പ
ഗ്രൗണ്ടില്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കായി ഇരുന്നൂറ് ബസ്സുകള്‍
ക്രമീകരിക്കും. പമ്പയില്‍ നിന്ന് സര്‍വ്വീസുകള്‍
അയക്കുന്നതിനനുസരിച്ച് പ്ലാപ്പള്ളിയില്‍ നിന്നും പത്തനംതിട്ടയില്‍
നിന്നും ക്രമമായി പമ്പയിലേക്ക് ബസ്സുകള്‍
അയച്ചുതുടങ്ങും.
സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിനായി ഈ
സ്ഥലങ്ങളില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചുകഴിഞ്ഞു.
പത്തനംതിട്ട, കൊട്ടാരക്കര, തിരുവനന്തപുരം, എറണാകുളം,
ഗുരുവായൂര്‍,ഓച്ചിറ, കുമിളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കും
തെങ്കാശി, കോയമ്പത്തൂര്‍, പളനി, തേനി, ചെന്നൈ, ബംഗളൂരു തുടങ്ങിയ
അന്തര്‍സംസ്ഥാന സര്‍വ്വീസുകളും ഉണ്ടാകും. ബസ്സുകളുടെ സാങ്കേതിക
സഹായത്തിനായി ത്രിവേണി, ചാലക്കയം,അട്ടത്തോട്, നിലയ്ക്കല്‍,
നാറാണംതോട്, പ്ലാപ്പള്ളി, പെരിനാട്, എന്നിവിടങ്ങളില്‍
കെ.എസ്.ആര്.ടി.സി, വാഹന നിര്‍മ്മാതാക്കള്‍ എന്നിവരുടെ സാങ്കേതിക
വിദഗ്ദര്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ വാനുകള്‍ സജ്ജീകരിക്കും.