ഗാര്‍ലന്റ്(ഡാളസ്): ഡിസംബര്‍ 26ന് നോര്‍ത്ത് ടെക്‌സസ്സില്‍ ഉണ്ടായ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കേണ്ടി വന്ന ഈസ്റ്റ് ഫീല്‍ഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കോളര്‍ഷിപ്പ്, ട്യൂഷന്‍ ഫീസ് ആനുകൂല്യം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി കോളേജ് അധികൃതര്‍ അറിയിച്ചു.
വീടു നഷ്ടപ്പെട്ടവര്‍ക്ക്, പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതുവരെ ജോലി നല്‍കുന്നതിന്, കുറഞ്ഞത് 15 ഡോളര്‍ മണിക്കൂറിന് ലഭിക്കുന്നതിനും, വര്‍ക്കിങ്ങ് ട്രെയ്‌നിങ്ങ് നല്‍കുന്നതിനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിക്കുന്നവരുടെ പ്രയാസത്തില്‍ ഞങ്ങളും പങ്കു ചേരുന്നതായും, ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും സന്നദ്ധരാണെന്നും ഈസ്റ്റ്ഫീല്‍ഡ് കോളേജ് പ്രസിഡന്റും ഡോ.ജീന്‍ കോണ്‍വെ അറിയിച്ചു. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ 4tornadorelief@dccctu.edu എന്ന ഈമെയിലില്‍ ബന്ധപ്പൊവുന്നതാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.