Image

ഇന്ദുപുഷ്പം ചൂടിനിന്ന ഒരു രാത്രി (സന്തോഷ് പിള്ള)

Published on 22 February, 2016
ഇന്ദുപുഷ്പം ചൂടിനിന്ന ഒരു രാത്രി (സന്തോഷ് പിള്ള)
ഒ.എന്‍.വി സാറിന്റെ വിയോഗമറിഞ്ഞപ്പോള്‍, സാറിനോട്­ ഇനി എങ്ങനെ ആ സംശയം ചോദിച്ചു മനസ്സിലാക്കുവാന്‍ സാധിക്കും എന്നോര്‍ത്ത് വിഷമിച്ചു. വേമ്പനാട്ടു കായലിലെ, വട്ടക്കായാല്‍ എന്ന തടാകത്തിന്റെക ഒത്തനടുവില്‍ വെച്ചാണ്­ ആ സംശയം ഉടലെടുത്തത്. വെന്നിലാവിന്റെ കുളിര് ആവോളം നുകര്‍ന്ന് , കുഞ്ഞോളങ്ങളാല്‍ ആലോലമാട്ടപെട്ടു, വിദൂരതയില്‍, കായലില്‍ പ്രതിഫലിച്ചു കാണുന്ന കേരവൃക്ഷങ്ങളുടെ ഇളകിയാടുന്ന നിഴലുകള്‍ ആസ്വദിച്ചിരുന്നപ്പോള്‍, ഈ വശ്യ സുന്ദരമായ പ്രകൃതി എന്റെ ഓര്‍മകളില്‍ നിന്നും ഈ ഗാനം ഉയര്ത്തി്‌കൊണ്ടുവരുന്നു എന്ന്! മുരളി അറിയിച്ചു. ഹൗസ്സ് ബോട്ടിനരികിലൂടെ ഒഴുകിനീങ്ങുന്ന തോണിയിലെ അമരക്കാരന്റെയ തുഴ ഒരേ താളത്തില്‍ ജലത്തില്‍ മുട്ടുമ്പോള്‍ പുറപ്പെടുവിക്കുന്ന "ഗ്ലും ഗ്ലും' ശബ്ദം ആരംഭം ആക്കികൊണ്ട് മുരളി ആലാപനം­ ആരംഭിച്ചു.

"ഇന്ദുപുഷ്പം ചൂടി നില്കും രാത്രി, ചന്ദനപൂം പുടവ ചാര്‍ത്തി രാത്രി..'

ആ രാവിന് ഏറ്റവും അനുയോജ്യമായ വിവരണം. തെളിഞ്ഞ ആകാശത്ത് വൃത്താകൃതിയില്‍ ഒരു വലിയ പുഷ്പം പോലെ പൂര്‍ണചന്ദ്രന്‍ പുഞ്ചിരിയുമായി ഞങ്ങളെ നോക്കിയിരിക്കുന്നു. ചന്ദന നിറത്തിലുള്ള പുടവ ചാര്‍ത്തിയ രാവ് മനസ്സിനെ മത്തുപിടിപ്പിക്കുന്നു.

"പഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി, ചഞ്ചലെ നിന്‍ വിപഞ്ചിക തൊട്ടുണര്‍ത്തി'

1988ല്‍ ഭരതന്‍ അണിയിച്ചൊരുക്കിയ വൈശാലിഎന്ന അഭ്രകാവ്യത്തില്‍ പിതാവിനെ അല്ലാതെ മറ്റൊരു മനുഷ്യനെയും കണ്ടിട്ടില്ലാത്ത കാനന മദ്ധ്യത്തില്‍ വസിക്കുന്ന ഋഷ്യശൃംഗന്‍ എന്ന മുനികുമാരനെ വശീകരിച്ചു കൊണ്ടുവരാന്‍പോകുന്ന ദേവദാസി കന്യകയ്ക്ക് അമ്മ നല്കുന്ന ആശീര്‍വാദമാണ് ഈ ഗാനം. കാമദേവന്റെ ദൂതിയായി ഇന്നത്തെ രാത്രി നിന്റെ അരികിലെത്തിയിരിക്കുന്നത്­, പ്രണയം കൊണ്ട് ചഞ്ചല ചിത്തയായ നിന്റെ ഉളളിലെ വീണകമ്പികള്‍ തൊട്ടുണര്‍ത്താന്‍ വേണ്ടിയാണ്.

"ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങളക്കുറിച്ച്, പൊന്‍ നൂലില്‍ ചേര്‍ത്തീയരയില്‍ അണിയിക്കട്ടെ'
ബ്രഹ്മചാരിയായ മുനികുമാരന്റെ് മനസ്സ് മാറ്റി കൂട്ടികൊണ്ടുവരുവാനായി വശീകരണ മന്ത്രം അടക്കം ചെയ്ത തകിട് അമ്മ, മകളുടെ അരയില്‍ അണിയിക്കുന്നു.

"മാമുനിയെ മാന്‍കികടാവായ് മാറ്റും മന്ത്രം, താമര കണ്മുനകളാല്‍ പകര്‍ത്തി വെച്ചു'
12 വര്‍ഷം മഴപെയ്യാതിരുന്ന രാജ്യത്ത് മഴ പെയ്യിക്കാനായി മഹായാഗം നടത്താന്‍ മുനികുമാരനെ, പിതാവ് അറിയാതെ വശീകരിച്ച് കൂട്ടികൊണ്ടുവരാന്‍ മനസ്സും ശരീരവും പാകപെടുത്തുന്ന ഒരുകന്യകയുടെ ചിത്രം പകര്‍ത്തിയെടുത്ത വരികള്‍.

ഏതോ ഒരു ഗന്ധര്‍വ്വലോകത്തുനിന്നും ഒഴുകിയെത്തുന്നതുപോലെ മുരളിയുടെ ഗാനാലാപം തുടര്‍ന്നു.
'ഏതൊരുഗ്ര തപസ്സിക്കും പ്രാണങ്ങളിലാകെ കുളിരേകുന്നോരഗ്‌നിയായ് നീ പടരൂ, പൂവല്ല പൂനിലാവിന്‍ കിരണമല്ലോ നിന്‍ പൂമിഴികള്‍ അനന്തന്റെ് പ്രിയ ബാണങ്ങള്‍'.

പാട്ടവസനിച്ചപ്പോള്‍ ഞങ്ങള്‍ അവസാന വരികളെ കുറിച്ചുള്ള ചര്‍ച്ച ് ആരംഭിച്ചു.ഉഗ്രനായ താപസ്സിയുടെ പ്രാണങ്ങളിലാകെ "കുളിരേകുന്നോരഗ്‌നിയായ് നീ പടരൂ' എന്നത് എങ്ങനെ ശരിയാവും എന്നായി സാബുവിന്റെ സംശയം. അഗ്‌നിക്ക് കുളിരല്ലല്ലോ ചൂടല്ലേ ഉള്ളത്?

ഒരു താപസന്റെ ശരീരത്തിലെ താപാഗ്‌നിയെ ശമിപ്പിക്കുവാന്‍ കാമാഗ്‌നിക്കെ കഴിയൂ എന്നായി ടോമി. ഉഷ്ണം ഉഷ്‌ണേനെ ശാന്തി എന്നതിനു സമാനപ്രയോഗം, വൈകാരിക അനുഭൂതിയെ വിവരിക്കുവാന്‍ ഇതിലും നല്ല ഒരു കാവ്യഭാഷ ഇല്ല എന്നും ടോമി തുടര്‍ന്നു . ഒ എന്‍ വി സാറിനെ നേരില്‍ കണ്ടുതന്നെ ഈ സംശയം തീര്‍ക്കണം എന്ന് അപ്പോള്‍ തീരുമാനിച്ചു. അഗാധപാണ്ഡിത്യവും, പ്രതിഭാശാലിയും ആയിരുന്ന സാര്‍ ഉദ്ദേശിച്ചിരുന്ന അര്‍ത്ഥം ചിലപ്പോള്‍ ഇതൊന്നുമായിരിക്കില്ല.

എം ടി യുടെ തിരക്കഥയും, ഭരതേെന്റാ സംവിധാനവും, ഒ എന്‍ വി യുടെ ഗാനരചനയും കൊണ്ട് അവിസ്മരണീയമായ സിനിമയിലെ. ദേശീയ അവാര്‍ഡ് ലഭിച്ച ഗാനം. മലയാളികള്‍ക്ക് മറക്കാനാവത്ത എത്ര എത്ര ഗാനങ്ങളാണ് അദ്ദേഹം കൈരളിക്ക് സമര്‍പി്ച്ചത്­.

പശ്ചിമ ദിക്കിലേക്ക് ചായാന്‍ തുടുങ്ങുന്ന പൂനിലാവ്­ കെട്ടുവള്ളത്തിന്റെ സ്വീകരണ മുറിയിലേക്ക്­ എത്തി നോല്ക്കുന്നു. കുട്ടനാടന്‍ വയലോലകളെ മുത്തംവച്ചെത്തുന്ന ഇളം കാറ്റിന്റെ അകമ്പടിയോടെ ഒ എന്‍ വി സാറിന്റെ! മറ്റൊരു ഗാനം മുരളിയുടെ ശ്രുതി മധുരമായ ശബ്ദത്തില്‍ അലയടിക്കുവാന്‍ തുടങ്ങി.

"വാതില്‍ പഴുതിലൂടെന്മുമ്പില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യപോകെ, അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍ കളമധുരമാം കാലൊച്ച കേട്ടൂ, മധുരമാം കാലൊച്ച കേട്ടൂ'. തന്റൈ രചനകള്‍ കൊണ്ട് മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കിയ സാറിന്റെട കാലൊച്ച ഒരിക്കല്‍ കൂടി കേള്‍ക്കുവാന്‍ സാധിച്ചിരുന്നു എങ്കില്‍­ ­ ­ ­ "

വെറുതെയീമോഹങ്ങള്‍ എന്നറിയുമ്പോളും വെറുതെ മോഹിക്കുവാന്‍ മോഹം . വെറുതെ മോഹിക്കുവാന്‍ മോഹം..
ഇന്ദുപുഷ്പം ചൂടിനിന്ന ഒരു രാത്രി (സന്തോഷ് പിള്ള)
Join WhatsApp News
Chandra Sekharan Menon 2016-02-22 16:01:43

"വെറുതെയീമോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം .. വെറുതെ മോഹിക്കുവാൻ മോഹം "

സന്തോഷേ...  മോഹങ്ങൾ സഫലീകരിക്കാൻ ആശംസകൾ നേരുന്നു.

ചന്ദ്രശേഖരൻ

SAJI KUMAR 2016-02-23 02:47:07
A REAL CONTRIBUTE TO THE GREAT POET, SANTHOSH CHETTA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക