Image

ടി. പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം, ഫോമാ ഹ്യൂസ്റ്റന്‍ റീജിയന്‍ പ്രതിഷേധിച്ചു

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 22 February, 2016
ടി. പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം, ഫോമാ ഹ്യൂസ്റ്റന്‍ റീജിയന്‍ പ്രതിഷേധിച്ചു
ഹ്യൂസ്റ്റന്‍: ഇന്ത്യയുടെ മുന്‍ യൂ എസ് അംബാസിഡറും പ്രമുഖ നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസനെ മര്‍ദിച്ചതില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ ഹ്യൂസ്റ്റന്‍ റീജിയന്‍ ശക്തമായി പ്രതിഷേധിച്ചു. ടെക്‌സാസിലെ ഹ്യൂസ്റ്റന്‍ സിറ്റിയുടെ അടുത്തുള്ള സ്റ്റാഫോര്‍ഡിലുള്ള കേരളാ കിച്ചണിന്റെ ഹാളില്‍ വച്ചു നടത്തപ്പെട്ട മീറ്റിംഗില്‍ വച്ചാണ് ഹ്യൂസ്റ്റണിലെ ഫോമാ നേതാക്കള്‍ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ബന്ധപ്പെട്ട അധികാരികളെ തങ്ങളുടെ പ്രതിഷേധം നേരിട്ടറിയിക്കുവാന്‍, ഫോമാ റീജണല്‍ വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേലിനെ ചുമതലപ്പെടുത്തിയെന്ന്, ഫോമാ നാഷണല്‍ കമ്മിറ്റി മെംബറും, ഫോമാ ­ ജി സി യൂ കോ ഓര്‍ഡിനേറ്ററുമായ ബാബു തെക്കേക്കര പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ ഡയറക്ടറും, മറ്റു ലോകരാജ്യങ്ങളിലെ പോലെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലും നല്‍കാനുളള അദ്ദേഹത്തിന്റെ അഹോരാത്ര പ്രയത്‌നത്തിനുള്ള തിരിച്ചടിയാണ്, ഇപ്പോഴത്തെ ഈ മര്‍ദനവും അതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും, ബേബി മണക്കുന്നേല്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സുപരിചിതനായ ടി.പി.ശ്രീനിവാസനു ഈ വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം ഫോമായുടെ കീര്‍ത്തി ലോകമെങ്ങും പരത്തിയ ഫോമാ ­ ആര്‍.സി.സി. (തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ പീഡിയാട്രിക്ക് ഓണ്‍കോളജി വിഭാഗം) പ്രോജക്റ്റിന്റെ ധനശേഖരണാര്‍ത്ഥം, ഒരു ഫണ്ട് റൈസിങ്ങ് പ്രോഗ്രാം നടത്തുന്നതിനും റീജണല്‍ കമ്മറ്റി തീരുമാനിച്ചു. ഫോമായും യശസ്സ് വാനോളം ഉയര്‍ത്താന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ പ്രതിജ്ഞ ബദ്ധരാണെന്ന്, ഫോമാ നാഷണല്‍ കമ്മിറ്റി മെംബര്‍ ബാബു തെക്കേക്കര പറഞ്ഞു.

ബേബി മണക്കുന്നേല്‍ (ആര്‍.വി.പി.), മൈസൂര്‍ തമ്പി, രാജന്‍ യോഹന്നാന്‍ (എന്‍.സി. മെംബര്‍), ബാബു തെക്കേക്കര (എന്‍.സി. മെംബര്‍), എം.ജി.മാത്യൂ, ബാബു മുല്ലശേരില്‍, വല്‍സന്‍ മീത്തില്‍പറമ്പില്‍, തോമസ് സക്കറിയാ, തോമാ തെക്കേക്കര (യൂത്ത് റെപ്പ്:), ജോയ് സാമുവേല്‍, സെലിന്‍ ബാബു, ബാബു സക്കറിയ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ടി. പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം, ഫോമാ ഹ്യൂസ്റ്റന്‍ റീജിയന്‍ പ്രതിഷേധിച്ചു
ടി. പി. ശ്രീനിവാസനെ മര്‍ദ്ദിച്ച സംഭവം, ഫോമാ ഹ്യൂസ്റ്റന്‍ റീജിയന്‍ പ്രതിഷേധിച്ചു
Join WhatsApp News
സംശയം 2016-02-22 21:15:56
ശ്രീ നിവാസനെ അടിച്ചതുകൊണ്ടാണോ എല്ലാവരും ചിരിച്ചുകൊണ്ട് നില്ക്കുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക