Image

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വനി­ത­കള്‍ ഏപ്രില്‍ 9-ന് "വിമന്‍സ് ഡേ' ആഘോ­ഷി­ക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 22 February, 2016
ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വനി­ത­കള്‍ ഏപ്രില്‍ 9-ന് "വിമന്‍സ് ഡേ' ആഘോ­ഷി­ക്കുന്നു
ചിക്കാഗോ: ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വിമന്‍സ് ഫോറം "വിമന്‍സ് ഡേ' സമു­ചി­ത­മായി ആഘോഷിക്കു­ന്നു. ഏപ്രില്‍ 9-ന് ശനി­യാഴ്ച മോര്‍ട്ടന്‍ഗ്രോ­വി­ലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്കാ പള്ളി­യുടെ ഹാളില്‍ വച്ചാണ് പരി­പാ­ടി­കള്‍ നട­ത്തു­ന്ന­ത്.

വനി­ത­കള്‍ക്കായി നാലു മണി മുതല്‍ ഫ്‌ളവര്‍ അറേ­ഞ്ച്‌മെന്റ്, വെജി­റ്റ­ബിള്‍, ഫ്രൂട്ട് കാര്‍വിം­ഗ്, ഹെയര്‍ സ്റ്റൈലിം­ഗ്, ഗാനം, മിമിക്രി. മോണോ­ആക്ട് എന്നി­വ­യില്‍ മത്സ­ര­ങ്ങളും വിവി­ധ­യിനം ഗെയിമു­കളും നട­ത്തു­ന്ന­താ­ണ്.

തുടര്‍ന്ന് 7 മണിക്ക് പൊതു­സ­മ്മേ­ള­നവും അതി­നു­ശേഷം കലാ­പ­രി­പാ­ടി­കളും ഉണ്ടാ­യി­രി­ക്കും. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ജൂബി വള്ളി­ക്കളം (312 685 5829), കോ-­കോര്‍ഡി­നേ­റ്റേ­ഴ്‌സായ സുനൈന ചാക്കോ (847 401 1670), ആഷാ മാത്യു (219 669 5444) എന്നി­വ­രു­മായി ബന്ധ­പ്പെ­ടുക ജിമ്മി കണി­യാലി അറി­യി­ച്ച­താ­ണി­ത്.
ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ വനി­ത­കള്‍ ഏപ്രില്‍ 9-ന് "വിമന്‍സ് ഡേ' ആഘോ­ഷി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക