Image

അവയവങ്ങള്‍ ദാനം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മിസ് ന്യൂജേഴ്‌സി മരണത്തിന് കീഴടങ്ങി

പി.പി.ചെറിയാന്‍ Published on 22 February, 2016
അവയവങ്ങള്‍ ദാനം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മിസ് ന്യൂജേഴ്‌സി മരണത്തിന് കീഴടങ്ങി
ന്യൂജേഴ്‌സി: 2013 മിസ് ന്യൂജേഴ്‌സിയായി തിരഞ്ഞെടുക്കപ്പെടുകയും, 2014 ല്‍ മിസ് അമേരിക്കാ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്ത കാറ മെക്കാളന്‍(Cara macllum)(24) തിങ്കളാഴ്ച രാവിലെ അന്തരിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഫെബ്രുവരി 15നുണ്ടായ കാറപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്നു കാറ. അവയങ്ങള്‍ ദാനം ചെയ്യണമെന്ന് മരിക്കുന്നതിനു മുമ്പ് കുടുംബാംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പിറ്റ്‌സ ഗ്രേഡ് ടൗണ്‍ഷിപ്പ് റൂട്ട് 55 ലൂടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍, റോഡില്‍ നിന്നും തെന്നിമാറി മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്.

സീറ്റ് ബല്‍ട്ട് ധരിച്ചിരുന്നില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ട്- അമിത വേഗതയും അപകടത്തിന് കാരണമായി ചൂണ്ടികാട്ടുന്നു.

അര്‍ക്കന്‍സാസില്‍ നിന്നും വലഡിക്ടോറിയനായിട്ടാണ് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് പ്രിസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2015 ല്‍ ബിരുദമെടുത്തു.
100 വയസ്സുവരെ  ജീവിച്ചിരുന്നാലും ചെയ്തുതീര്‍ക്കാനാവാത്ത കാര്യങ്ങളാണ് 24 വയസ്സിനുള്ളില്‍ മെക്കാളന്‍ പൂര്‍ത്തീകരിച്ചതെന്ന് മുന്‍ ന്യൂയോര്‍ക്ക് അസംബ്ലി അംഗം കരോളിന്‍ കാസഗ്രനേഡ് പറഞ്ഞു.

മിസ് ന്യൂ ജേഴ്‌സിയുടെ അപ്രതീക്ഷിത ദേഹ വിയോഗത്തില്‍ ന്യൂജേഴ്‌സി ഗവര്‍ണ്ണര്‍ ക്രിസ്‌ക്രിസ്റ്റി, സ്‌റ്റേറ്റ് സെനറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ സ്വീനി എന്നിവര്‍ മെക്കാളന്റെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.

അവയവങ്ങള്‍ ദാനം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മിസ് ന്യൂജേഴ്‌സി മരണത്തിന് കീഴടങ്ങി
അവയവങ്ങള്‍ ദാനം ചെയ്യണമെന്നഭ്യര്‍ത്ഥിച്ച് മിസ് ന്യൂജേഴ്‌സി മരണത്തിന് കീഴടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക