Image

നേറ്റീവ് അമേരിക്കന്‍ വര്‍ക്ക് ക്യാമ്പ് മാര്‍ച്ച് 17-19 വരെ ഒക്കലഹോമയില്‍

പി.പി.ചെറിയാന്‍ Published on 23 February, 2016
നേറ്റീവ് അമേരിക്കന്‍ വര്‍ക്ക്  ക്യാമ്പ് മാര്‍ച്ച് 17-19 വരെ ഒക്കലഹോമയില്‍
ഒക്കലഹോമ: നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കന്‍ മിഷന്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ ഒക്കലഹോമ ബ്രോക്കന്‍ ബൊയില്‍ സ്പ്രിംഗ് ബ്രേക്ക് വര്‍ക്ക് ക്യാമ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

അലബാമ, ഒക്കലഹോമ, ലൂസിയാന തുടങ്ങയ സ്ഥലങ്ങളില്‍ താമസിക്കുന്ന നേറ്റീവ് അമേരിക്കന്‍ സമൂഹത്തെ ക്രിസ്തീയ സാക്ഷ്യ നിര്‍വ്വഹണത്തിന് സജ്ജമാക്കുന്നതിനും നേതൃത്വ തലങ്ങളിലേക്ക് ഉയര്‍ത്തി കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് 2003ലാണ് നാറ്റീവ് അമേരിക്കന്‍ മിഷന്‍ ഭദ്രാസന തലത്തില്‍ രൂപീകൃതമായത്.

സൗത്ത് ഈസ്റ്റ് ഒക്കലഹോമയില്‍ ചോക്ടൊ കുമ്പര്‍ലാന്റ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചകളുമായി സഹകരിച്ചാണ് വര്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ബൈബിള്‍ ക്ലാസ്, ആരാധന, ലീഡര്‍ഷിപ്പ് ട്രെയ്‌നിങ്ങ്, കമ്മ്യൂണിറ്റ് കാര്‍ണിവല്‍സ്, ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് എന്നിവ വര്‍ക്ക് ക്യാനിപിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

യുവജനങ്ങളുടെ പങ്കാളിത്ത്വത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 10നകം പേര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഡെന്നീസ് അബ്രഹാം കണ്‍വീനര്‍, 
ഷീബാ മാത്യു(ഡാളസ്)
്‌ജോര്‍ജ്ജ് മാത്യു(ഡാളസ്)-214-604-4812
അബ്രഹാം മാത്യു(ഡാളസ്)-214 322 7561 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

നേറ്റീവ് അമേരിക്കന്‍ വര്‍ക്ക്  ക്യാമ്പ് മാര്‍ച്ച് 17-19 വരെ ഒക്കലഹോമയില്‍
നേറ്റീവ് അമേരിക്കന്‍ വര്‍ക്ക്  ക്യാമ്പ് മാര്‍ച്ച് 17-19 വരെ ഒക്കലഹോമയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക