Image

കത്തികരിഞ്ഞ കാറില്‍ അഗ്നിസ്പര്‍ശം കൂടാതെ ബൈബിള്‍!

പി.പി.ചെറിയാന്‍ Published on 23 February, 2016
കത്തികരിഞ്ഞ കാറില്‍ അഗ്നിസ്പര്‍ശം കൂടാതെ ബൈബിള്‍!
ടെന്നിസ്സി: പൂര്‍ണ്ണമായും കത്തിയെരിഞ്ഞ വാഹനം പൊട്ടിതെറിച്ചിട്ടും, മുന്‍ സീറ്റില്‍ അഗ്നിയുടെ സ്പര്‍ശം പോലും ഏല്‍ക്കാതെ ബൈബിള്‍! അവിശ്വസനീയമായ സംഭവം നടന്നത് ടെന്നിസ്സിയില്‍ ഫെബ്രുവരി 21 ഞായറാഴ്ചയാണ്. ഉച്ചയ്ക്ക്‌ശേഷം 2.30ന് ടെന്നിസ്സി സ്റ്റേറ്റ് റൂട്ട് 385ല്‍ അതിവേഗം സഞ്ചരിച്ചിരുന്ന ജീപ്പ് ലറിഡൊ നിമിഷങ്ങള്‍ക്കകമാണ് അഗ്നിക്കിരയായത്. മറ്റൊരു വാഹനത്തില്‍ തട്ടി തീപിടിച്ചു മിനിട്ടുകള്‍ക്കകം ജീപ്പു പൊട്ടിതെറിച്ചു. വാഹനത്തിന് തീപിടിക്കുന്നത് കണ്ടു ഇരുപതടി ദൂരത്തില്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്നും ഒരാള്‍ ചാടിയിറങ്ങി ജീപ്പില്‍ നിന്നും ഡ്രൈവറെ വലിച്ചു പുറത്തുകടത്തി. അഗ്നിക്കിരയായ ജീപ്പില്‍ പരിശോധന നടത്തിയാണ് ബൈബിള്‍ ഒരു കേടുംകൂടാതെ മുന്‍സീറ്റില്‍ ഇരിക്കുന്നതു ശ്രദ്ധയില്‍പെട്ടത്. മെംപിസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതു ആദ്യമായാണ്. 

സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കും, സഹായിക്കാനെത്തിയവര്‍ക്കും ബൈബിള്‍ ഒരു അത്ഭുതമായി. വാഹനം ഓടിച്ചിരുന്ന ഡ്രൈവറും, ബൈബിളും രക്ഷപ്പെട്ടത് ദൈവീക ഇടപെടല്‍ ആയിട്ടാണ് എല്ലാവരും വിശ്വസിക്കുന്നത്.

കത്തികരിഞ്ഞ കാറില്‍ അഗ്നിസ്പര്‍ശം കൂടാതെ ബൈബിള്‍!
കത്തികരിഞ്ഞ കാറില്‍ അഗ്നിസ്പര്‍ശം കൂടാതെ ബൈബിള്‍!
Join WhatsApp News
പാസ്റ്റർ മത്തായി 2016-02-23 04:59:09
ഇവിടെ ഒരു പള്ളി പണിത് ആരാധന തുടങ്ങിയാലോ? ഡോളർ അയക്കണ്ട വിലാസം 

Pastor Mathai
P.O.Box-10
NY 07306
George V 2016-02-23 05:33:27
പൂർണമായും കത്തിയ കാറിന്റെ പടം ആണോ ആ കാണുന്നത്. കഷ്ടം, ഈ മലയാളി പത്രം ഇത്രയും അധപദിക്കാമൊ. ദിവസ്സവും അമേരിക്കയിൽ എത്രയോ പേര് വാഹന അപകടത്തിൽ മരിക്കുന്നു. എത്രയോ പേര് രക്ഷപടുന്നു. എത്രയോ ബൈബിൾ കത്തിപോയിരിക്കുന്നു. ഒത്തിരി പുസ്‌തകങ്ങൾ ഇതിലും അത്ബുദപൂർവം കത്താതെ പോയിരിക്കിന്നു. ഇതിലും ഭേദം പത്രം നിറുത്തി സുവിശേഷ വേലയ്ക്കു ഇറങ്ങുക ആയിരിക്കും പത്രാധിപരെ താങ്ങൾക് ചേരുന്നത്. ഈ അഭിപ്രായം പ്രസ്സിധീകരിക്കാനും തള്ളാനും ഉള്ള തങ്ങളുടെ അധികാരത്തെ മാനിക്കുന്നു. 
Anthappan 2016-02-23 11:06:01

Though Mathulla and I are like East and West, as it is in Rudyard Kipling’s poem,  

“OH, East is East, and West is West, and never the twain shall meet,

Till Earth and Sky stand presently at God’s great Judgment Seat;

But there is neither East nor West, Border, nor Breed, nor Birth,

When two strong men stand face to face, tho’ they come from the ends of the earth!

 

 

I have the gates of my heart opened for him.  He can leave all his religious trash outside and come in and I will be there in doorstep to greet him.  As Jesus said, “hate the sin but love the sinner.”  I don’t hate Matthulla but cannot accept the religious isms.   Any crazy people can be treated and rehabilitated.  If you let those people go without taking care of their problems then it will become a big problem for the society.  

Mohan Parakovil 2016-02-23 09:16:59
വിശ്വാസം ഒരു തരം ഭ്രാന്താണ് . ഭ്രാന്തന്മാരെ എപ്പോഴും വേറെ പാർപ്പിക്കുന്നു. അവരുടെ ഗോഷ്ടി
കാണാനും അവരുടെ ഉപദ്രവം ഏറ്റ് വാങ്ങാനും
പോകാതിരിക്കുന്നത് നല്ലത് . വിശ്വാസമില്ലാത്തവർക്ക്
അവരുടെ വഴി . എന്തിനാണു തമ്മിൽ തമ്മിൽ
വിദ്വേഷം . ബൈബിൾ കത്താതിരുന്നത് അത്
ദൈവ വചനമായത് കൊണ്ട്  ആയിക്കോട്ടെ 
അങ്ങനെ ആരെങ്കിലും വിശ്വസിക്കുന്നത് കൊണ്ട്
എന്ത് കുഴപ്പം . ഇതൊക്കെ വെറും യാദൃശ്ചികവും
മറ്റുള്ളവരെ പറ്റിക്കുന്ന കാര്യങ്ങളുമാണെന്ന്
അറിയുന്നവർ ആ വഴിക്ക് പോകണ്ട . അന്തപ്പനും
മാതുള്ളയും തമ്മിൽ തമ്മിൽ അവരുടെ അഭിപ്രായങ്ങൾ എത്ര കാലമായി  എഴുതുന്നു. അവര്ക്ക് ഒരിക്കലും
യോജിക്കാൻ
  കഴിയില്ല  അത് കൊണ്ട് നല്ലത്
നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി  എന്ന് പറഞ്ഞു  നിശബ്ദത പാലിക്കയാണു .   പിന്നെ ഒരു കാര്യം ഞങ്ങളെപോലെ ഇ മലയാളി നിത്യവും വായിക്കുന്നവര്ക്ക് ഇതൊക്കെ ഒരു രസമാണ് 
നാരദർ 2016-02-23 09:17:56
നിങ്ങളെന്തിനാ ജോർജ്ജെ ഈ മലയാളിയോട് ചൂടാകുന്നത്? അവരല്ലല്ലോ കാറ് കത്തിച്ചത്. അവര് കത്തുന്ന കാറിന്റെ ഒരു പടം മാത്രമല്ലേ ഇട്ടോള്ളൂ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക