Image

മൂന്നാമത് ഡാലസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍

ഏബ്രഹാം തോമസ് Published on 23 February, 2016
മൂന്നാമത് ഡാലസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍
ഡാലസ് നഗര സമൂഹത്തിലെ ഏഴ് മലങ്കര ഓര്‍ത്തഡോക്‌സ് പളളികള്‍ സംയുക്തമായി നടത്തുന്ന മൂന്നാമത് ഡാലസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 11, 12, 13 തീയതികളില്‍ ആതിഥേയത്വം വഹിക്കുന്ന ഡാലസ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ നടക്കുന്നതാണ്.

അമേരിക്കയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അലക്‌സി യോസ് മാര്‍ യൂസേബിയോസ് മുഖ്യാതിഥി ആയിരിക്കുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്യും. ഫാ. ജെയിംസ് ചെറിയാന്‍ കണ്‍വന്‍ഷന്റെ ഈ വര്‍ഷത്തെ തീം, 'ടു വാര്‍ഡ്‌സ് എ ഡിവൈന്‍ അസന്റിനെ' ക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും.

ഡാലസ് നഗര സമൂഹത്തിലെ സെന്റ് തോമസ്, സെന്റ് ജോര്‍ജ്, സെന്റ് ഗ്രിഗോറിയോസ്, സെന്റ് ജെയിംസ്, സെന്റ് മേരീസ് വലിയപളളി, സെന്റ് മേരീസ് ചര്‍ച്ച് ഓഫ് ഇന്ത്യ, സെന്റ് പോള്‍സ് എന്നീ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

വിശ്വാസികളെ ഏവരെയും കണ്‍വന്‍ഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി വികാരിമാരായ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍, ഫാ. തമ്പാന്‍ വര്‍ഗീസ്, ഫാ. സി. ജി. തോമസ്, ഫാ. ക്രിസ്റ്റഫര്‍ മാത്യു, ഫാ. രാജു എം. ഡാനിയേല്‍, ഫാ. ബിനോയ് ജോര്‍ജ്, ഫാ. ബിനു മാത്യൂസ്, ഡാലസ് ഏരിയ യൂത്ത് മിനിസ്റ്റര്‍ ഫാ. മാറ്റ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കണ്‍വീനര്‍ ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ : 972 523 9656 ട്രഷറര്‍ ഇടിക്കുള കെ. ജോര്‍ജ് : 214 202 9806 സെക്രട്ടറി ജോണ്‍ ജോര്‍ജ് : 972 365 5260

ഡാലസ് സെന്റ് തോമസ് പളളിയുടെ വിലാസം: 9414 ഷൈലോ റോഡ്, ഡാലസ് ടെക്‌സസ് 75228
മൂന്നാമത് ഡാലസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക