Image

ഗവ. മെഡി­ക്കല്‍ കോളേ­ജു­കള്‍ അഞ്ചില്‍നിന്നും പതി­നാ­റി­ലേക്ക്: വി.എസ്. ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി)

Published on 23 February, 2016
ഗവ. മെഡി­ക്കല്‍ കോളേ­ജു­കള്‍ അഞ്ചില്‍നിന്നും പതി­നാ­റി­ലേക്ക്: വി.എസ്. ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി)
കേ­ര­ള­ത്തി­ന്റെ മെ­ഡി­ക്കല്‍ വി­ദ്യാ­ഭ്യാ­സ­രം­ഗം, സാധാ­ര­ണ­ക്കാരെ മുന്നില്‍ക്ക­ണ്ടു­കൊ­ണ്ടുള്ള ശക്ത­മായ മുന്നേറ്റം തുട­രു­ക­യാ­ണ്. സംസ്ഥാ­ന­ത്തെ മുഴു­വന്‍ ജന­ങ്ങള്‍ക്കും ലോക­ത്തെ­വി­ടെയും ലഭ്യ­മായ മികച്ച ചികിത്സ ല­ഭ്യ­മാ­ക്കുക, വിദ്യാര്‍ത്ഥി­കള്‍ക്ക് കേര­ള­ത്തില്‍ത്തന്നെ പഠ­ന­സൗ­ക­ര്യ­മൊ­രു­ക്കുക എന്നീ ലക്ഷ്യ­ങ്ങ­ളോടെ എല്ലാ ജില്ല­ക­ളിലും പുതിയ മെഡി­ക്കല്‍ കോളേ­ജു­കള്‍ ആരം­ഭി­ക്കാ­നുള്ള സര്‍ക്കാ­രിന്റെ തീരു­മാനം രാ­ജ്യ­ത്തി­നു­തന്നെ മാതൃ­ക­യായി മാറി­യി­രി­ക്കുന്നു. അഞ്ച് ഗവ. മെഡിക്കല്‍ കോളേജുകള്‍ മാത്രമുണ്ടാ­യി­രുന്ന സംസ്ഥാ­നത്ത് ഇപ്പോള്‍ അവ­യുടെ എണ്ണം പതി­നാ­റാ­വു­ക­യാ­ണ്. നാലു­വര്‍ഷ­ത്തി­നകം നാല് പുതിയ മെഡി­ക്കല്‍ കോളേ­ജു­ക­ളാണ് ആരം­ഭിച്ചത്.

ഭാര­ത­ത്തിന്റെ പ്രഥമ പ്രധാ­ന­മ­ന്ത്രി­ പണ്ഡിറ്റ് ജവ­ഹര്‍ലാല്‍ നെഹ്‌റു, കേരളം പിറവി­യെ­ടുത്ത 1951 ല്‍ ഉദ്ഘാ­ടനം ചെയ്ത, സംസ്ഥാ­നത്തെ പ്രഥമ മെഡി­ക്കല്‍ കോളേ­ജായ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിനുശേഷം അനന്തപുരിയില്‍ മറ്റൊരു ഗവ. മെഡിക്കല്‍ കോളേജ് ഇന്ന് (ഫെ­ബ്രു­വരി 24) യാഥാര്‍ഥ്യമാവുകയാണ്. നില­വി­ലുള്ള തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജ്, രോഗീ ബാഹു­ല്യ­ത്താലും സ്ഥല­പ­രി­മി­തി­യാലും വീര്‍പ്പു­മു­ട്ടുന്ന സാഹ­ചര്യത്തില്‍ ആയിര­ക്ക­ണ­ക്കിന് സാ­ധാ­ര­ണ­ക്കാ­രുടെ ആവശ്യം കണ­ക്കി­ലെ­ടു­ത്താണ് പുതിയ മെഡി­ക്കല്‍ കോളേജ് ആരം­ഭി­ക്കു­ന്ന­ത്. ജനറല്‍ ആശുപത്രിയേയും തൈക്കാട് ആശുപത്രിയേയും സംയോജിപ്പിച്ചു കൊണ്ട് തുട­ങ്ങുന്ന ഈ മെഡി­ക്കല്‍ കോളേജില്‍ നമ്മുടെ നാട്ടിലെ മിടു­ക്ക­രായ ഒട്ടേറെ വിദ്യാര്‍ത്ഥി­കള്‍ക്ക് മെഡി­ക്കല്‍ വിദ്യാ­ഭ്യാ­സ­ത്തിന് അവ­സ­ര­മൊ­രു­ങ്ങു­ക­യാ­ണ്. ഇവിടെ ഈ വര്‍ഷം 100 വിദ്യാര്‍ത്ഥി­കള്‍ക്ക് പ്രവേ­ശനം ലഭി­ക്കു­മെന്നാണ് പ്രതീ­ക്ഷി­ക്കു­ന്നത്.

സം­സ്ഥാ­ന­ത്ത് വീണ്ടു­മൊ­രു ഗ­വണ്‍­മെന്റ് മെ­ഡി­ക്കല്‍ കോ­ളേ­ജ് എ­ന്ന സ്വ­പ്‌­നം 1982 നു­ശേഷം യാ­ഥാര്‍­ത്ഥ്യ­മാ­യ­ത്, 2013 ല്‍ മ­ഞ്ചേ­രി മെ­ഡി­ക്കല്‍ കോ­ളേ­ജ് നി­ല­വില്‍ വ­ന്ന­തോ­ടെ­യാ­ണ്. ഇ­ടു­ക്കി­യി­ലും പാ­ല­ക്കാ­ടു­മാ­ണ് പിന്നീട് മെ­ഡി­ക്കല്‍ കോ­ളേ­ജു­കള്‍ തുട­ങ്ങി­യത്. പ­ട്ടി­ക­ജാ­തി വി­ക­സ­ന­വ­കു­പ്പി­ന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ 100 എം­ബി­ബി­എസ് സീ­റ്റു­ക­ളോ­ടെ ആ­രം­ഭി­ച്ച പാ­ല­ക്കാ­ട് മെ­ഡി­ക്കല്‍ കോ­ളേ­ജി­ലെ 70 ശ­ത­മാ­നം സീ­റ്റു­ക­ളും പ­ട്ടി­ക­ജാ­തി­യില്‍­പ്പെ­ട്ട വി­ദ്യാര്‍­ത്ഥി­കള്‍­ക്കു­ള്ള­താണ്. കൊ­ച്ചി മെ­ഡി­ക്കല്‍ കോ­ളേ­ജ് സര്‍­ക്കാര്‍ ഏ­റ്റെ­ടു­ത്തു. കോ­ന്നി, കാ­സര്‍­ഗോ­ഡ്, വ­യ­നാ­ട്, ഹ­രി­പ്പാ­ട് എ­ന്നി­വി­ട­ങ്ങ­ളില്‍­ക്കൂ­ടി, പു­തി­യ ഗ­വ. മെ­ഡി­ക്കല്‍ കോ­ളേ­ജു­കള്‍ ആ­രം­ഭി­ക്കു­ന്ന­തി­നു­ള്ള പ്രവര്‍ത്ത­ന­ങ്ങള്‍ പു­രോ­ഗ­മി­ക്കു­ക­യാ­ണ്. പ­രി­യാ­രം മെ­ഡി­ക്കല്‍ കോ­ളേ­ജ് ഏ­റ്റെ­ടു­ക്കാന്‍ തീരു­മാ­ന­മാ­യി. ഇതി­നായി ഇത്ത­വ­ണത്തെ ബഡ്ജ­റ്റില്‍ 100 കോടി രൂപ വക­യി­രു­ത്തി­യി­ട്ടു­ണ്ട്. കൊ­ല്ലം പാ­രി­പ്പ­ള്ളി ഇ.­എ­സ്.­ഐ. ആ­ശു­പ­ത്രി­യും അ­നു­ബ­ന്ധ സ്ഥാ­പ­ന­ങ്ങ­ളും ഏ­റ്റെ­ടു­ക്കാ­നും ത­ത്വ­ത്തില്‍ തീ­രു­മാ­ന­മാ­യി­ട്ടു­ണ്ട്. ഇ­ത് മെ­ഡി­ക്കല്‍ കോ­ളേ­ജാ­യി സ­മാ­രം­ഭി­ക്കു­ന്ന­തി­നു­ള്ള ക്ര­മീ­ക­ര­ണ­ങ്ങ­ളും പു­രോ­ഗ­മി­ക്കു­ക­യാ­ണ്. പുതിയ മെഡി­ക്കല്‍ കോളേ­ജു­കള്‍ക്കായി 86.50 കോടി രൂപ പുതിയ ബഡ്ജ­റ്റില്‍ വക­യി­രു­ത്തി­യി­ട്ടു­ണ്ട്.

പുതിയ മെഡി­ക്കല്‍ കോളേ­ജു­കള്‍ ആരം­ഭി­ച്ചതോടെ സംസ്ഥാ­നത്തെ ഗവ. മെഡിക്കല്‍ സീറ്റു­ക­ളുടെ എണ്ണം 950 ല്‍നിന്നും 1250 ആയി ഉയര്‍ന്നു. 30 ശ­ത­മാ­നത്തോ­ളം വര്‍­ധ­ന­വ്! സ്വാശ്രയ മെഡി­ക്കല്‍ കോളേ­ജു­ക­ളിലെ 775 ഗവ. മെറിറ്റ് സീറ്റു­കള്‍ ഇവ­യ്ക്കു­പു­റ­മെ­യാ­ണ്. മെ­ഡി­ക്കല്‍ പ്ര­വേ­ശ­ന­ത്തി­നാ­യി അ­ന്യ രാ­ജ്യ­ങ്ങ­ളെ­യും സംസ്ഥാ­ന­ങ്ങ­ളെ­യും ആ­ശ്ര­യി­ച്ചി­രു­ന്ന കേ­ര­ള­ത്തിലെ സാ­ധാ­ര­ണ­ക്കാ­രാ­യ നൂ­റു­ക­ണ­ക്കി­ന് വിദ്യാര്‍­ത്ഥി­കള്‍­ക്ക്, പു­തി­യ മെ­ഡി­ക്കല്‍ കോ­ളേ­ജു­ക­ളു­ടെ ആ­വിര്‍­ഭാ­വം വ­ലി­യ ആ­ശ്വാ­സ­മാ­യി­രി­ക്കു­ക­യാ­ണ്.

സം­സ്ഥാ­ന­ത്തെ പ­ഴ­യ ഗ­വ. മെ­ഡി­ക്കല്‍ കോളേ­ജു­കള്‍ അ­വ­യ­ു­ടെ പ്ര­വര്‍­ത്ത­ന­സ­പ­ര്യ­യിലെ ഏ­റ്റ­വും തി­ള­ക്ക­മാര്‍­ന്ന കാ­ല­ഘ­ട്ട­ത്തി­ലൂ­ടെ­യാ­ണ് മു­ന്നേ­റു­ന്ന­ത്. അ­ടി­സ്ഥാ­ന സൗ­ക­ര്യ­വിക­സ­നം, ഉദ്യോഗ­സ്ഥ നി­യ­മ­നം, ചി­കി­ത്സാ­ഗു­ണ­നി­ല­വാ­രം മെ­ച്ച­പ്പെ­ടു­ത്തല്‍, മി­ക­ച്ച ആ­തു­ര­സേ­വ­ന നിര്‍­വ്വ­ഹ­ണം എ­ന്നി­വ­യി­ലെ­ല്ലാം മു­മ്പെ­ങ്ങു­മി­ല്ലാ­ത്ത പു­രോ­ഗ­തി­ ദൃശ്യ­മാ­ണ്. തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേ­ജിനെ മിക­വിന്റെ കേന്ദ്ര­മാക്കുന്ന­തിനുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ പുരോ­ഗ­മി­ക്കു­കയാണ്. എല്ലാ സ്‌പെഷ്യാ­ലിറ്റി വിഭാ­ഗ­ങ്ങളും ഒരേ കെട്ടി­ട­ത്തില്‍ സജ്ജ­മാക്കി, ചികി­ത്സാ­നി­ല­വാ­രവും സൗക­ര്യ­ങ്ങളും ആഗോള നില­വാ­ര­ത്തി­ലെ­ത്തി­ക്കാന്‍ ലക്ഷ്യ­മി­ട്ടു­കൊ­ണ്ടുള്ള 26 കോടി രൂപ­യുടെ ഏഴ് നില­ക­ളുള്ള, മള്‍ട്ടി സ്‌പെഷ്യാ­ലിറ്റി - പോളി ട്രോമാ ബ്ലോക്ക്, 27 കോടി രൂപ­യുടെ നാല് നില­ക­ളുള്ള മള്‍ട്ടി ഡിസി­പ്ലി­നറി റിസര്‍ച്ച് ലാബ്, ആധു­നിക അനി­മല്‍ ഹൗസ്, 24 കോടി രൂപ­യുടെ ഫാര്‍മസി-ഡെന്റല്‍­-­പാ­രാമെഡി­ക്കല്‍ ഹോസ്റ്റല്‍ സമു­ച്ചയം എന്നി­വയുടെ നിര്‍മ്മാണം അന്തി­മ­ഘ­ട്ട­ത്തിലാണ്. ബേണ്‍സ് യൂണി­റ്റ്, ഡ്രഗ് ടെസ്റ്റിംഗ് ലാബ്, ആധു­നിക കാര്‍ഡി­യാക് ഐസിയു, ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐ.­സി.­യു., എച്ച്.എല്‍.എ ലാബ്, ജീവ­ന­ക്കാര്‍ക്കു­വേണ്ടി 12 ഫ്‌ളാറ്റു­ക­ള­ട­ങ്ങിയ പാര്‍പ്പിട സമു­ച്ചയം മുത­ലാ­യവ ആരം­ഭി­ച്ചു. ദക്ഷി­ണേ­ന്ത്യ­യിലെ സര്‍ക്കാര്‍ മേഖ­ല­യി­ലുള്ള ആദ്യത്തെ ഐ.­വി.­എഫ് യൂണിറ്റ് എസ്.­എ.ടി ആശു­പ­ത്രി­യില്‍ ആരം­ഭി­ച്ചു. 24 കോടി രൂപ വിനി­യോ­ഗിച്ച് നിര്‍മ്മിച്ച മാതൃ­ശിശു മന്ദിരം തുറ­ന്നു.

തിരു­വ­ന­ന്ത­പുരം റീജ്യ­ണല്‍ കാന്‍സര്‍ സെന്റര്‍, വിക­സ­ന­സ­പ­ര്യ­യുടെ നാള്‍വ­ഴി­ക­ളില്‍ അതിവേഗം മുന്നേ­റു­ക­യാ­ണ്. പിന്നിട്ട അഞ്ച് വര്‍ഷക്കാ­ല­യ­ള­വില്‍, കാന്‍സര്‍ ചികി­ത്സാ­രം­ഗത്തെ ഈ മഹത്സ്ഥാപനം അപൂര്‍വ്വ നേട്ട­ങ്ങ­ളാണ് കൈവ­രി­ച്ച­ത്. സ്റ്റേറ്റ് ഇന്‍സ്റ്റി­റ്റിയൂട്ട് പദ­വിയും ഇന്ത്യ­യിലെ ആദ്യത്തെ കാന്‍സര്‍ ചികിത്സാ സ്ഥാപ­ന­ത്തി­നുള്ള എന്‍എ­ബി­എച്ച് അക്ര­ഡി­റ്റേ­ഷനും കര­സ്ഥ­മാ­ക്കി­. 38 കോടി രൂപ ചെല­വില്‍ പുതിയ ഒപി ബ്ലോക്ക് നിര്‍മ്മി­ച്ചു. സര്‍ക്കാര്‍ ­മേ­ഖ­ല­യിലെ ആദ്യത്തെ പെറ്റ് സ്കാന്‍ യൂണിറ്റും സിംലാബും തുട­ങ്ങി. അടു­ത്ത­ഘട്ടം വിക­സ­ന­ത്തിനായി പുല­യ­നാര്‍ കോട്ട­യില്‍ ആരോ­ഗ്യ­വ­കു­പ്പിന്റെ 15 ഏക്കര്‍ സ്ഥലം അനു­വ­ദി­ച്ചു­. പശ്ചാ­ത്ത­ല­ സൗകര്യവി­പു­ലീ­ക­ര­ണ­ത്തിനും ഭൗതിക സാഹ­ച­ര്യ­ങ്ങള്‍ മെച്ച­പ്പെ­ടു­ത്തു­ന്ന­തി­നുമായി 59.35 കോടിരൂപയാണ് ഇത്ത­വ­ണത്തെ ബഡ്ജ­റ്റില്‍ വക­യി­രു­ത്തി­യി­ട്ടുള്ള­ത്.

ആല­പ്പുഴ മെഡി­ക്കല്‍ കോളേ­ജില്‍ ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുട­ങ്ങി. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തി­യാ­യി. ട്രോമാ­കെ­യര്‍ യൂണിറ്റിനാ­യുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ ആരം­ഭി­ച്ചു. കോട്ടയം മെഡി­ക്കല്‍ കോളേ­ജില്‍ കോക്ലി­യര്‍ ഇംപ്ലാ­ന്റേ­ഷന്‍ യൂണിറ്റും, ഐവി­എഫ് യൂണിറ്റും തുട­ങ്ങി. ഹൃദ്രോഗ ചികിത്സാ സൗക­ര്യ­ങ്ങള്‍ വിപു­ല­പ്പെ­ടു­ത്തിയതു­മൂലം, സര്‍ക്കാര്‍ മേഖ­ല­യിലെ ആദ്യത്തെ ഹൃദ­യം­മാ­റ്റി­വ­യ്ക്കല്‍ ശസ്ത്ര­ക്രിയ ഇവിടെ സാധ്യ­മാ­യി. കാന്‍സര്‍ ചികി­ത്സ­യ്ക്കുള്ള സി.റ്റി സ്റ്റിമു­ലേ­റ്റര്‍, ലീനി­യര്‍ ആക്‌സി­ല­റേ­റ്റര്‍ മുത­ലാ­യവ സ്ഥാപി­ക്കു­ന്ന­തി­നുള്ള നട­പ­ടി­കള്‍ പൂര്‍ത്തി­യാ­യിക്കഴിഞ്ഞു. പുതിയ കാഷ്വാ­ലിറ്റി ബ്ലോക്കി­ന്റെയും ഫാര്‍മസി കോളേജ് കെട്ടി­ട­ത്തി­ന്റെയും നിര്‍മ്മാണം പുരോ­ഗ­മി­ക്കു­കയാ­ണ്. തൃശൂര്‍ മെഡി­ക്കല്‍ കോളേ­ജില്‍ ബേണ്‍സ് യൂണിറ്റ് സ്ഥാപിതമായി. സൈക്കി­യാ­ട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് നവീ­ക­രി­ച്ചു. കാത്ത്‌ലാബ് സജ്ജ­മാ­ക്കി­വ­രി­ക­യാ­ണ്. കോഴി­ക്കോട് മെഡി­ക്കല്‍ കോളേ­ജില്‍ ഐവി­എഫ് യൂണിറ്റ് തുട­ങ്ങി. പുതിയ അക്കാ­ദ­മിക് ബ്ലോക്ക് നിര്‍മ്മി­ച്ചു. ലുക്കീമിയ വാര്‍ഡ് സജ്ജ­മാ­ക്കി­വ­രിക­യാണ്. ലക്ചര്‍ തീയ­റ്റര്‍ കോംപ്ലക്‌സ് നിര്‍മ്മാ­ണം പൂര്‍ത്തിയാ­കാ­റാ­യി. രണ്ടാ­മത്തെ കാത്ത്‌ലാബ് ഉടന്‍ പ്രവര്‍ത്ത­ന­മാ­രം­ഭിക്കും.

ആരോഗ്യ സര്‍വ്വ­ക­ലാ­ശാ­ലയ്ക്ക്, 36 കോടി രൂപ ചെല­വില്‍, എട്ടു­നി­ല­ക­ളുള്ള ആസ്ഥാ­ന­മ­ന്ദിരം നിര്‍മ്മി­ച്ചു. അക്കാ­ദ­മിക് സ്റ്റാഫ് കോളേജും റീജിയണല്‍ സെന്റ­റു­കളും യാഥാര്‍ത്ഥ്യ­മാക്കി. മെഡി­ക്കല്‍ വിദ്യാ­ഭ്യാ­സ­രം­ഗത്തെ പരീക്ഷാ സമ്പ്ര­ദായം കുറ്റ­മ­റ്റ­താ­ക്കി. 14 ജില്ല­ക­ളി­ലായി പ്രവര്‍ത്തി­ക്കുന്ന 262 അഫി­ലി­യേ­റ്റഡ് കോളേ­ജു­ക­ളിലും പരീ­ക്ഷാ­ഫ­ല­ങ്ങള്‍ സമ­യ­ബ­ന്ധി­ത­മാക്കിയ­തോടെ, വിദ്യാര്‍ത്ഥി­കള്‍ക്ക് അക്കാ­ദ­മിക് വര്‍ഷം നഷ്ടപ്പെടാ­താ­യി. ഗവേ­ഷ­ണ­രംഗം വിപു­ലീ­ക­രി­ച്ചു.

സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരി­ഗ­ണന നല്‍കു­ന്നത് ആരോ­ഗ്യ­വ­കു­പ്പി­നാണ്. ഇത്ത­വ­ണത്തെ ബഡ്ജ­റ്റില്‍ 1013.11 കോടി രൂപയാണ് ആരോ­ഗ്യ­മേ­ഖ­ല­യ്ക്കു­വേണ്ടി വക­യി­രു­ത്തി­യി­ട്ടു­ള്ള­ത്. കഴിഞ്ഞ വര്‍ഷ­ത്തേ­തിനെ അപേ­ക്ഷിച്ച് 52.26 ശത­മാ­ന­ത്തിന്റെ വര്‍ധന­വ്. ഇത്രയും തുക അനു­വ­ദി­ക്കു­ന്നത് ചരി­ത്ര­ത്തി­ലാ­ദ്യ­മാ­ണ്. ഈ സര്‍ക്കാ­രിന്റെ കാലത്ത് മെഡി­ക്കല്‍ വിദ്യാ­ഭ്യാസ മേഖ­ല­യിലും പൊതു­ജ­നാ­രോ­ഗ്യ­മേ­ഖ­ല­യിലും അതു­ല്യ­മായ നേട്ട­ങ്ങള്‍ കൈവ­രി­ക്കാന്‍ സാധി­ച്ച­തില്‍ തികഞ്ഞ ചാരി­താര്‍ത്ഥ്യ­മു­ണ്ട്. സംസ്ഥാ­നത്തെ പത്താ­മത്തെ ഗവ. മെഡി­ക്കല്‍ കോളേ­ജാണ് ഫെ­ബ്രു­വരി 24­-നു ഉച്ച­ക­ഴിഞ്ഞ് 3 മണിക്ക് തിരു­വ­ന­ന്ത­പു­രത്ത് മുഖ്യ­മന്ത്രി ഉമ്മന്‍ചാ­ണ്ടി­ ഉദ്ഘാ­ട­നം ചെയ്യു­ന്ന­ത്.
ഗവ. മെഡി­ക്കല്‍ കോളേ­ജു­കള്‍ അഞ്ചില്‍നിന്നും പതി­നാ­റി­ലേക്ക്: വി.എസ്. ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക