Image

ആറ്റു­കാല്‍ പൊങ്കാല കൂട്ടാ­യ്മ­യുടെ മഹ­ത്തായ വിജയം

അനില്‍ പെണ്ണു­ക്കര Published on 23 February, 2016
ആറ്റു­കാല്‍ പൊങ്കാല കൂട്ടാ­യ്മ­യുടെ മഹ­ത്തായ വിജയം
ഭക്ത­ജ­ന­ല­ക്ഷ­ങ്ങ­ളുടെ ആത്മ­സമര്‍പ്പ­ണ­ത്തോടെ വീണ്ടും ചരിത്രം കുറിച്ച ആറ്റു­കാല്‍ പൊങ്കാല, കൂട്ടാ­യ്മ­യുടെ മഹ­ത്തായ വിജ­യ­മാ­ണെന്ന് ദേവസ്വംമന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പറ­ഞ്ഞു. എല്ലാ വകു­പ്പു­ക­ളു­ടെയും ഏകോ­പ­ന­ച്ചു­മ­തല കുറ്റ­മറ്റ രീതി­യില്‍ നിര്‍വ്വ­ഹിച്ച, ജില്ലാ കള­ക്ടര്‍ ബിജു­പ്ര­ഭാ­ക­റിന്റെ നേതൃ­ത്വ­ത്തി­ലുള്ള റവന്യൂ ഉദ്യോ­ഗ­സ്ഥ­രെ അദ്ദേഹം പ്രത്യേകം അഭി­ന­ന്ദിച്ചു. ഭക്ത­ജ­നത്തിരക്ക് നിയ­ന്ത്രി­ക്കു­ന്ന­തിലും ഗതാ­ഗതം സുഗ­മ­മാ­ക്കു­ന്ന­തിലും ദക്ഷി­ണ­മേ­ഖലാ എഡി­ജിപി പത്മ­കു­മാ­റി­ന്റെയും ഐജി മനോജ് എബ്ര­ഹാ­മി­ന്റെയും സിറ്റി പോലീസ് കമ്മീ­ഷ­ണര്‍ എസ്. സ്പര്‍ജന്‍കു­മാ­റി­ന്റെയും നേതൃ­ത്വ­ത്തി­ലുള്ള മുഴു­വന്‍ പോലീസ് സേനാം­ഗ­ങ്ങളും അഭി­ന­ന്ദ­നീ­യ­മായ മികവു പുലര്‍ത്തി. അഗ്നി­ശ­മ­ന­സേ­ന, അനി­ഷ്ടസംഭവ­ങ്ങള്‍ ഒന്നും­തന്നെ ഉണ്ടാ­കാത്ത വിധ­ത്തില്‍ കുറ്റ­മറ്റ സുര­ക്ഷാ­ക്ര­മീ­ക­ര­ണ­ങ്ങ­ളാണ് ഏര്‍പ്പെ­ടു­ത്തി­യ­ത്. ഡിഎംഒ: ഡോ. കെ. വേണു­ഗോ­പാ­ലി­ന്റെയും ഡിപിഎം: ഡോ. ബി. ഉണ്ണി­ക്കൃ­ഷ്ണ­ന്റെയും നേതൃ­ത്വ­ത്തി­ലുള്ള ആരോ­ഗ്യ­പ്ര­വര്‍ത്ത­കരും മെച്ച­പ്പെട്ട പ്രവര്‍ത്തനം കാഴ്ച­വ­ച്ചു. പൊങ്കാ­ല­ക്കു­വേണ്ടി പ്രത്യേ­ക­മായി 12 അര്‍ബന്‍ പിഎ­ച്ച്‌സി­കള്‍ തുറന്നു പ്രവര്‍ത്തി­പ്പി­ച്ചു. 24 മണി­ക്കൂറും 108 ആംബു­ലന്‍സ് സര്‍വ്വീസ് നട­ത്തി. ഭക്ഷ്യ­സു­രക്ഷാ കമ്മീ­ഷ­ണര്‍ ടി.­വി. അനു­പമയുടെ നേതൃ­ത്വ­ത്തി­ലുള്ള ഭക്ഷ്യ­സു­ര­ക്ഷാ­വി­ഭാഗം അവ­സ­ര­ത്തി­നൊത്ത് ഉണര്‍ന്നു പ്രവര്‍ത്തി­ച്ചു.

പൊങ്കാ­ല­യ്ക്കു­ശേഷം എല്ലാ ഭക്ത­ജ­ന­ങ്ങളും വളരെ സംതൃ­പ്തി­യോ­ടെ­യാണ് മട­ങ്ങി­യത്. ഇതി­നു­വേണ്ട സജ്ജീ­ക­ര­ണ­ങ്ങ­ളെല്ലാം ഒരു­ക്കിയ കെ.­എ­സ്.­ആര്‍.­ടി.­സിയും റെയില്‍വേയും അഭി­നന്ദ­ന­ങ്ങളര്‍ഹിക്കു­ന്നു. നഗ­ര­സഭ ശുചീ­ക­ര­ണ­കൃ­ത്യ­ങ്ങള്‍ മികച്ച രീതി­യില്‍ നടത്തി. വാട്ടര്‍ അതോ­റി­ട്ടി, വൈദ്യു­തി­ബോര്‍ഡ്, പൊതുമരാമത്ത് വകു­പ്പ്, ഭാര­തീയ ചികിത്സാ വകു­പ്പ്, ഹോമിയോ വകുപ്പ് എന്നി­വ­യിലെ ജീവ­ന­ക്കാ­രെല്ലാം സമര്‍പ്പി­ത­മ­ന­സ്സോടെ പ്രവര്‍ത്തി­ച്ചു. വി.­എല്‍. വിനോ­ദിന്റെ നേതൃ­ത്വ­ത്തി­ലുള്ള ക്ഷേത്രം ട്രസ്റ്റ് ഭാര­വാ­ഹി­കള്‍ ഭക്ത­ജ­ന­സ­ഞ്ച­യ­ത്തി­നാ­വ­ശ്യ­മായ ഒട്ടേറെക്കാ­ര്യ­ങ്ങള്‍ വളരെ കൃത്യ­ത­യോടെ ചെയ്തു. ഇവര്‍ക്കെല്ലാം ദേവസ്വം മന്ത്രി കൃത­ജ്ഞത രേഖ­പ്പെ­ടു­ത്തി. എല്ലാ ഭക്ത­ജ­ന­ങ്ങള്‍ക്കും ആശം­സ­കള്‍ നേര്‍ന്നു.
ആറ്റു­കാല്‍ പൊങ്കാല കൂട്ടാ­യ്മ­യുടെ മഹ­ത്തായ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക