Image

അമ്മതന്‍ വാത്സല്യം (കവിത: ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)

Published on 23 February, 2016
അമ്മതന്‍ വാത്സല്യം (കവിത: ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)
അമ്മിഞ്ഞപാലാം അമൃതുച്ചുരത്തുവാന്‍
നിയോഗിയ്ക്കപ്പെട്ടവളാണൊരമ്മ.

ബാല്യ കാലത്തെ കുസൃതികാളോരോന്നിലും
അപകടം കണ്ടെത്തിയെന്നമ്മ.

ഓടിയൊളിച്ചു രക്ഷപ്പെടും നേരത്തും
ചെവി പിടിയ്ക്കാനെത്തിയെന്നമ്മ.

പാഠപുസ്തകങ്ങള്‍ ഹൃദ്യമാക്കീടുവാന്‍
ബലമായി നിര്‍ബന്ധിച്ചുവെന്നമ്മ.

ലാളന പായസം കോരിതരുമ്പോഴും
ഉപദേശങ്ങള്‍ ചൊരിഞ്ഞുവെന്നമ്മ.

കൗമാരമെത്തിപിടിച്ചൊരുനേരത്തും
നിബന്ധനകള്‍ വച്ചുവെന്നമ്മ.

അച്ഛനാം പുരുഷന്റെ മടിയിലിരിയ്ക്കാനും
വിലക്കു കല്‍പ്പിച്ചീടുന്നുവെന്നമ്മ.

വര്‍ണ്ണ ശഭളമാം കൗമാര ംനുണയുമ്പോള്‍, പൊടുന്നനെ
വരണമാല്യം ചാര്‍ത്തിക്കുന്നുവെന്നെയെന്നമ്മ.

പലവട്ടം മനസ്സിലായ് ആരാഞ്ഞു ഞാന്‍ എന്നോടായ്
നിഴല്‌ പോലെയെന്നെ തുടരുന്നതെന്തിനീയെന്നമ്മ?

പലവട്ടം മനസ്സിലായ് ആരാഞ്ഞു ഞാന്‍ എന്നോടായ്
നിര്ബന്ധബുദ്ധികാണിയ്ക്കുന്നതെന്തിനീയെന്നമ്മ?

പലവട്ടം മനസ്സിലായ് ആരാഞ്ഞു ഞാന്‍ എന്നോടായ്
സ്‌നേഹനിധിയാണോ അതോ ഹിറ്റ്‌ലറാണോയെന്നമ്മ?

ചിരകാലം പിന്നിട്ട വേളയിലെന്മനസ്സിലും പൂവിട്ടു
എന്നു ഞാന്‍ എന്‍ കുഞ്ഞിന്നായ് തീരുമമ്മ?

ജഗദീശ്വരന്‍ കടാക്ഷംകൊണ്ടു ഞാന്‍ ഒരുനാള്‍
എന്‍കണ്മണിയ്ക്കുമായൊരമ്മ.

പിന്നീടു ഉത്തരവുമായെത്തി ദിവസങ്ങള്‍, കാലങ്ങള്‍
"നിഴല്‌ പോലെയെന്നെ തുടരുന്നതെന്തിനീയെന്നമ്മ"

ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കിതന്നെന്നെ
നിര്ബന്ധബുദ്ധി കാണിയ്ക്കുന്നതെന്തിനീയെന്നമ്മ?

അനുഭവ സമ്പത്ത് ഗുരുവായ്പഠിപ്പിച്ചെന്നെ
സ്‌നേഹനിധിയാണെന്നുമെന്നമ്മ.

എന്‍പൊന്നോമനകുഞ്ഞിന്റെയോരോ ചുവടിലും
മാറിഞാനും തനതായോരമ്മ.

അമ്മതന്‍ വാത്സല്യം പുറമെ കയ്ച്ചാലും
അമ്മിഞ്ഞപാലുപോലമൃതം തന്നെയെന്നമ്മേ.
അമ്മതന്‍ വാത്സല്യം (കവിത: ജ്യോതി­ലക്ഷ്മി നമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക