Image

ഫിലാഡല്‍ഫിയയില്‍ മാര്‍ ലോറന്‍സ് മുക്കുഴി നയിക്കുന്ന നോമ്പുകാലധ്യാനം

ജോസ് മാളേയ്ക്കല്‍ Published on 23 February, 2016
ഫിലാഡല്‍ഫിയയില്‍ മാര്‍ ലോറന്‍സ് മുക്കുഴി നയിക്കുന്ന നോമ്പുകാലധ്യാനം
ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ നടത്തിവരാറുള്ള വാര്‍ഷികനോമ്പുകാല ഇടവക ധ്യാനം ഫെബ്രുവരി 26 വെള്ളിയാഴ്ച്ച മുതല്‍ 28 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടി രൂപതാബിഷപ്പും പ്രഗല്‍ഭ ധ്യാനഗുരുവുമായ മാര്‍ ലോറന്‍സ് മുക്കുഴി പിതാവാണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്.

ഫെബ്രുവരി 26 വെള്ളിയാഴ്ച്ച അഞ്ചുമണിക്ക് ജപമാലയോടുകൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, വി. കുര്‍ബാന, കുരിശിന്റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികള്‍.

ശനിയാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും.. നിത്യസഹായമാതാവിന്റെ നൊവേന, വചനസന്ദേശം, കുമ്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ച്ചത്തെ പ്രാര്‍ത്ഥനാശുശ്രൂഷകള്‍. അഞ്ചുമണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

28 ഞായറാഴ്ച്ച രാവിലെ ഒന്‍പതു മണിക്ക് ജപമാല പ്രാര്‍ത്ഥനയോടെ മൂന്നാം ദിവസത്തെ ധ്യാനശുശ്രൂഷകള്‍ ആരംഭിക്കും ഇടവകജനം മുഴുവന്‍ ഒന്നിച്ച് വന്ന് ധ്യാനത്തില്‍ പങ്കെടുക്കുന്നതിനായി അന്നേദിവസം രാവിലെ എട്ടരയ്ക്കള്ള വി. കുര്‍ബാന ഉണ്ടായിരിക്കുന്നതല്ല. വി. കുര്‍ബാന പതിനൊന്നു മണിക്കായിരിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് മൂന്നുമണിക്ക് ധ്യാനം സമാപിക്കും.

ശനിയാഴ്ച്ചയും, ഞായറാഴ്ചയും സി.സി.ഡി. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും പ്രത്യേക സെഷനുകള്‍ ഇംഗ്ലീഷില്‍ ഉണ്ടായിരിക്കും. സുപ്രസിദ്ധ വചന പ്രഘോഷകന്‍ മാര്‍ക്ക് നീമോയും, ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ ആഗ്നസും, ഡയോസിഷന്‍ യൂത്ത് അപ്പസ്റ്റലേറ്റ് അംഗങ്ങളും ക്ലാസുകള്‍ നയിക്കും.
ശനിയാഴ്ച്ചയും, ഞായറാഴ്ചയും ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ കാത്തുസൂക്ഷിക്കാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ആഹ്വാനം ചെയ്യുന്നു.

ധ്യാനസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി (വികാരി) 916 803 5307, ഷാജി മിറ്റത്താനി (കൈക്കാരന്‍) 215 715 3074, സണ്ണി പടയാറ്റി (കൈക്കാരന്‍) 215 913 8605, ടോം പാറ്റാനി (സെക്രട്ടറി) 267 456 7850
ഫിലാഡല്‍ഫിയയില്‍ മാര്‍ ലോറന്‍സ് മുക്കുഴി നയിക്കുന്ന നോമ്പുകാലധ്യാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക