Image

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 23 February, 2016
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
ചിക്കാഗോ: ചിക്കാഗോ മല­യാളി സമൂ­ഹ­ത്തിന്റെ മന­സ്സില്‍ ഒരി­ക്കല്‍ക്കൂടി ചിര­പ്ര­തിഷ്ഠ നേടി­യെടുത്ത് ചിക്കാഗോ സോഷ്യല്‍ ക്ലബ് ചീട്ടു­കളി മത്സരം പര്യ­വ­സാ­നി­ച്ചു. നൂറ്റി­യ­മ്പ­തില്‍പ്പരം മത്സ­രാര്‍ത്ഥി­ക­ളേയും അതില്‍ക്കൂ­ടു­തല്‍ കാണി­ക­ളേ­യും­കൊണ്ട് ചിക്കാഗോ കെ.­സി.­എസ് കമ്യൂ­ണിറ്റി സെന്റര്‍ അടു­ത്ത­കാ­ല­ത്തൊന്നും കാണാന്‍ കഴി­യാത്ത രീതി­യിലുള്ള മത്സ­ര­വേ­ദി­യായി മാറി.

പൂളു­ക­ളായി തിരിച്ച് നട­ത്തിയ 28 (ലേ­ലം) മത്സ­ര­ത്തില്‍ തോല്‍വി­യെ­ന്തെ­ന്ന­റി­യാതെ 31 കളി­കളും വിജ­യിച്ച് സാബു പടി­ഞ്ഞാ­റേല്‍, സൈമണ്‍ ചക്കാ­ല­പ­ട­വന്‍, ജിബി കൊല്ല­പ്പള്ളി ടീം ഒന്നാ­മത് എത്തി, ലൂക്കാ­ച്ചന്‍ തൊടു­ക­യില്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫി­യും, ജോമോന്‍ തൊടു­ക­യില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോള­റിലും മുത്ത­മി­ട്ടു.

രണ്ടാം സ്ഥാനം സതീഷ് നിര­വത്ത്, പ്രിന്‍സ് ഈപ്പന്‍, ആല്‍വിന്‍ ഷിക്കോര്‍ ടീം ലൂക്കാ­ച്ചന്‍ പൂഴി­ക്കു­ന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോള­റും, ഏലി­യാമ്മ പൂഴി­ക്കു­ന്നേല്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും കര­സ്ഥ­മാ­ക്കി.

ആറു ഗ്രൂപ്പു­ക­ളി­ലായി നട­ത്തിയ വാശി­യേ­റിയ റമ്മി ടൂര്‍ണ­മെന്റില്‍ ഏതാണ്ട് നാല്‍പ്പ­ത്തി­യൊ­മ്പതു പേരെ പിന്നി­ലാക്കി ചിക്കാഗോ യൂത്തിന്റെ അഭി­മാ­ന­മായ ഉല്ലാസ് ചക്കാ­ല­പ­ട­വന്‍ ഒന്നാ­മത് എത്തി ജേക്കബ് തോമസ് കണ്ടാ­ര­പ്പ­ള്ളില്‍ മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും, ടിറ്റോ കണ്ടാ­ര­പ്പ­ള്ളില്‍ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും കര­സ്ഥ­മാ­ക്കി.

രണ്ടാം­സ്ഥാനം സാബു ഇല­വ­ത്തി­ങ്ക­ലിന്, തോമസ് കൊല്ല­പ്പള്ളി മെമ്മോ­റി­യല്‍ എവര്‍റോ­ളിംഗ് ട്രോഫിയും, ജൂബി കൊല്ല­പ്പള്ളി സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും സ്വന്ത­മാ­യി. മൂന്നാം­സ്ഥാനം ചിക്കാഗോ സോഷ്യല്‍ ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത 251 ഡോളര്‍ മിഥുന്‍ മാമ്മൂ­ട്ടില്‍ സ്വന്ത­മാ­ക്കി.

ഈ മത്സ­ര­ങ്ങ­ളുടെ കണ്‍വീ­ന­റായി പ്രവര്‍ത്തി­ച്ചത് പീറ്റര്‍ കുള­ങ്ങ­ര­യും, അലക്‌സ് പടി­ഞ്ഞാ­റേ­ലു­മാ­ണ്.

സൈമണ്‍ ചക്കാ­ല­പ­ട­വന്‍, അബി കീപ്പാ­റ, ജിബി കൊല്ല­പ്പ­ള്ളി, സജി തേക്കും­കാ­ട്ടില്‍, ബിനു കൈത­ക്ക­ത്തൊ­ട്ടി­യില്‍ എന്നി­വ­രാണ് ജഡ്ജിംഗ് പാന­ലില്‍ പ്രവര്‍ത്തി­ച്ച­ത്.

രജി­സ്‌ട്രേ­ഷന്‍ വളരെ ചിട്ട­യോടും സമ­യ­ബ­ന്ധി­ത­മായും നട­ത്തി­യത് ജിമ്മി കൊല്ല­പ്പ­ള്ളി­യും, ബൈജു ജോസു­മാ­ണ്. ഇവര്‍ക്കു­വേണ്ട എല്ലാ സഹാ­യ­ങ്ങളും ചെയ്തു­കൊ­ടുത്ത സജ്ജു പുളി­ക്ക­ത്തൊ­ട്ടിക്ക് സോഷ്യല്‍ ക്ലബ് ഹൃദ­യം­നി­റഞ്ഞ നന്ദി രേഖ­പ്പെ­ടു­ത്തി.

ഈ പ്രോഗ്രാ­മിന്റെ ഫുഡ് കമ്മി­റ്റിക്ക് നേതൃത്വം കൊടു­ത്തത് ബൈജു കുന്നേല്‍, അദ്ദേ­ഹ­ത്തിന് ഒപ്പം­നിന്ന് എല്ലാ­വിധ സഹാ­യവും ചെയ്തു­കൊ­ടുത്ത ടോമി എട­ത്തി­ല്‍, ബെന്നി മച്ചാ­നി­ക്കല്‍, സണ്ണി കണ്ണാല എന്നി­വ­രാ­ണ്.

പ്രസി­ഡന്റ് സാജു കണ്ണ­മ്പ­ള്ളി­യുടെ അധ്യ­ക്ഷ­ത­യില്‍ കൂടിയ പൊതു­സമ്മേ­ള­ന­ത്തില്‍ വൈസ് പ്രസി­ഡന്റ് സിബി കദ­ളി­മറ്റം സ്വാഗതം പറ­ഞ്ഞു. ക്ലബിന്റെ എക്‌സി­ക്യൂ­ട്ടീവ് അംഗ­ങ്ങ­ളായ സാജു കണ്ണ­മ്പള്ളി (പ്ര­സി­ഡന്റ്), സിബി കദ­ളി­മറ്റം, ജോയി നെല്ലാ­മ­റ്റം, സണ്ണി ഇണ്ടി­ക്കു­ഴി, പ്രദീപ് തോമ­സ്, കണ്‍വീ­നര്‍മാ­രായ പീറ്റര്‍ കുള­ങ്ങ­ര, അലക്‌സ് പടി­ഞ്ഞാ­റേല്‍ എന്നി­വര്‍ ചേര്‍ന്ന് നില­വി­ളക്ക് തെളി­യി­ച്ചു. എം.­സി­യായി പ്രവര്‍ത്തി­ച്ചത് ജോസ് മണ­ക്കാട്ട് ആണ്.

ഈ ടൂര്‍ണ­മെന്റിന്റെ അസൂ­യാ­വ­ഹ­മായ വിജ­യ­ത്തി­നു­കാ­രണം കണ്‍വീ­നര്‍മാ­രു­ടേയും എക്‌സി­ക്യൂ­ട്ടീവ് അംഗ­ങ്ങ­ളു­ടേ­യും, എല്ലാ കമ്മിറ്റി അംഗ­ങ്ങ­ളു­ടേയും, സോഷ്യല്‍ ക്ലബ് കുടും­ബാം­ഗ­ങ്ങ­ളു­ടേ­യും, മത്സ­രാര്‍ത്ഥി­ക­ളു­ടേ­യും, കാണി­ക­ളേയും, സ്‌പോണ്‍സര്‍മാ­രു­ടേ­യും, മാധ്യ­മ­ങ്ങ­ളു­ടേയും സഹ­ക­ര­ണം­കൊ­ണ്ടു­മാ­ത്ര­മാ­ണെന്ന് പ്രസി­ഡന്റ് സാജു കണ്ണ­മ്പള്ളി തന്റെ അധ്യക്ഷ പ്രസം­ഗ­ത്തില്‍ പറ­ഞ്ഞു. തുടര്‍ന്ന് വിജ­യി­കള്‍ക്ക് ട്രോഫി­കള്‍ വിത­രണം ചെയ്തു. സെക്ര­ട്ടറി ജോയി നെല്ലാ­മറ്റം നന്ദി പറ­ഞ്ഞു. മാത്യു തട്ടാ­മറ്റം അറി­യി­ച്ച­താ­ണി­ത്.
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചീട്ടു­കളി മത്സരം അവി­സ്മ­ര­ണീ­യ­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക