Image

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷ്ണല്‍ ഡിബേറ്റും പ്രവര്‍ത്തനോദ്ഘാടനവും-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 23 February, 2016
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷ്ണല്‍ ഡിബേറ്റും പ്രവര്‍ത്തനോദ്ഘാടനവും-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂയോര്‍ക്ക്: മാര്‍ച്ച് 12ന് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷ്ണല്‍ ഡിബേറ്റിനും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോല്‍ഘാടനത്തിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിയ്ക്കുന്നു.

നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയയുടെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യാ അബ്രോഡ/റീഡിഫ് ഡപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ പി.രാജേന്ദ്രന്‍ ചര്‍ച്ച നയിയ്ക്കും. ഇതു സംബന്ധിച്ച പാനലില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ പങ്കെടുക്കുമെന്ന് ഡിബേറ്റ് കോര്‍ഡിനേറ്റര്‍മാരായ രാജുപള്ളത്തും മധു കൊട്ടാരക്കരയും അറിയിച്ചു.

വൈകീട്ട് 6 മണിയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഐപിസിഎന്‍എ നാഷണല്‍ ഭാരവാഹികളുടെയും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളുടെയും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും. വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിയ്ക്കും. പ്രശസ്ത ഗായകന് തഹസ്സീന് മുഹമ്മദിന്റെ ഗാനങ്ങള്‍ പരിപാടിയ്ക്ക് മാറ്റുകൂട്ടും.

സാംസ്‌ക്കാരിക സാമൂഹിക സംഘടനാ ഭാരവാഹികള്‍ക്കു പുറമെ, ഐപിസിഎന്‍എയുടെ എല്ലാ ചാപ്റ്ററുകളുടെയും ഭാരവാഹികളും പങ്കെടുക്കുമെന്ന് പൊതുയോഗം കോര്‍ഡിനേറ്റര്‍ ജോസ് കാടാപുറം അറിയിച്ചു.

മാധ്യമരംഗത്തു രമ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള രാജേന്ദ്രന്‍, മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണല്‍, മിഡ് ഡേ, ടി.വി.ടുഡേ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച ശേഷം റീഡിഫില്‍ ചേര്‍ന്നു.

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്-ബിംഗാംടണില്‍ നിന്നു ബിഹേവിയറല്‍ ന്യൂറോ സയന്‍സിലും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷ്ണല്‍ ഡിബേറ്റും പ്രവര്‍ത്തനോദ്ഘാടനവും-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക