Image

കാന്‍സര്‍ രോഗം ബാധിച്ചു മരിച്ചതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 72 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം

പി.പി.ചെറിയാന്‍ Published on 24 February, 2016
കാന്‍സര്‍ രോഗം ബാധിച്ചു മരിച്ചതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 72 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം
സെന്റ് ലൂയിസ്: ബേബി ടാല്‍കം പൗഡറും, ഷവര്‍ റ്റു ഷവറും വര്‍ഷങ്ങളോളം ഉപയോഗിച്ചതിനാല്‍ ഓവേറിയന്‍ കാന്‍സര്‍ ബാധിച്ചു മരിക്കാനിടയായ രോഗിയുടെ കുടുംബത്തിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്  ഫെബ്രുവരി 22 തിങ്കളാഴ്ച സെന്റ് ലൂയിസ് സര്‍ക്യൂട്ട് കോടതി ജൂറി വിധിച്ചു.

അമേരിക്കന്‍ ജൂറി ആദ്യമായാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്‍ കമ്പനി ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ടാല്‍ക്ം പൗഡര്‍ ഉപയോഗിക്കുന്നതു കാന്‍സര്‍ രോഗം വരുന്നതിനിടയാക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടു എന്നു ചൂണ്ടികാണിച്ചു നൂറുകണക്കിന് നഷ്ടപരിഹാര കേസ്സുകളാണ് നിലവിലുള്ളത്.

അലബാമയില്‍ നിന്നുള്ള ജാക്വിലിന്‍ ഫോക്‌സ് 35 വര്‍ഷം തുടര്‍ച്ചയായി ഈ പൗഡര്‍ ഉപയോഗിച്ചിരുന്നു. മൂന്നുവര്‍ഷം തുടര്‍ച്ചയായി ഈ പൗഡര്‍ ഉപയോഗിച്ചിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ക്ക് ഓവേറിയന്‍ കാന്‍സര്‍ രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ 65-ാം വയസ്സില്‍ ഫോക്‌സ് മരിച്ചു.

ക്രൃത്രിമം, അശ്രദ്ധ, ഗൂഢാലോചന എന്നീ മൂന്നു കാര്യങ്ങളാണ് ഫോക്‌സ് കുടുംബം ജോണ്‍സണ്‍ കമ്പനിക്കെതിരെ ചൂണ്ടിക്കാട്ടിയത്. മൂന്നാഴ്ച നീണ്ടു നിന്ന വിസ്താരത്തിനുശേഷം ജൂറി വിധി പറയുന്നതിന് 4 മണിക്കൂറാണെടുത്തത്.

കാന്‍സര്‍ രോഗം ബാധിച്ചു മരിച്ചതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 72 മില്യണ്‍ നഷ്ടപരിഹാരം നല്‍കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക