Image

മകളുടെ വിവാഹചടങ്ങുകള്‍ക്കുശേഷം കാണാതായ പിതാവിന്റെ മൃതദേഹം കണ്ടെടുത്തു.

പി.പി.ചെറിയാന്‍ Published on 24 February, 2016
മകളുടെ വിവാഹചടങ്ങുകള്‍ക്കുശേഷം കാണാതായ പിതാവിന്റെ മൃതദേഹം കണ്ടെടുത്തു.
സാക്രമെന്റൊ(കാലിഫോര്‍ണിയ): മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നും എത്തിചേര്‍ന്ന പിതാവിന്റെ മൃതദേഹം ഫെബ്രുവരി 22ന് വാള്‍നട്ട് ഗ്രോവിന് സമീപമുള്ള സാക്രമെന്റൊ നദിയില്‍ നിന്നും കണ്ടെടുത്തു.

ഫെബ്രുവരി 13നായിരുന്നു മകളുടെ വിവാഹം. വിവാഹചടങ്ങുകള്‍ക്കുശേഷം പുറത്തേക്ക്് പോകുകയാണെന്ന് പറഞ്ഞു ഇറങ്ങിയ പിതാവ് പിന്നെ അപ്രത്യക്ഷമാവുകയായിരുന്നു.
ഹൈദരാബാദ് നാഷ്ണല്‍ മിനറല്‍ ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ദുര്‍ഗ മോപര്‍ട്ടി(55)യാണ് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞത്.

വിവാഹം നടന്ന സ്ഥലത്തു നിന്നും മൂന്നു മൈല്‍ ദൂരെയുള്ള സ്റ്റീം ബോട്ട് സ്ലോ പാലത്തിനു മുകളിലാണ് ദുര്‍ഗയെ അവസാനമായി കാണുന്നത്.

ഫെബ്രുവരി 13നു തന്നെ കുടുംബാംഗങ്ങളും ഷെറിഫ് ഡിപ്പാര്‍ട്ടുമെന്റും സമീപപ്രദേശങ്ങളിലും, സാക്രമെന്റാ നദിയിലും ദുര്‍ഗക്ക് വേണ്ടിയുള്ള അന്വേഷണം നടത്തിയിരുന്നു. ഫെബ്രുവരി 16ന് പോലീസ് അന്വേഷണം നിറുത്തി വെച്ചു.

ഡിപ്രഷന്‍ രോഗത്തിന് അടിമയായിരുന്ന ദുര്‍ഗയുടെ മരണത്തില്‍ ദുരൂഹത ഒന്നും ഇല്ലെന്ന് ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുമ്പോള്‍ തന്നെ, പിതാവു തികച്ചും ഉല്ലാസവാനായിരുന്നുവെന്നും, ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യം ഇല്ലായിരുന്നുവെന്നും കുടുംബാംഗങ്ങളും പറയുന്നു. മരണത്തിന് ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.

ഫെബ്രുവരി 28ന് നാട്ടിലേക്ക് മടങ്ങാനായിരുന്നു ദുര്‍ഗ നിശ്ചയിച്ചിരുന്നത്.

മകളുടെ വിവാഹചടങ്ങുകള്‍ക്കുശേഷം കാണാതായ പിതാവിന്റെ മൃതദേഹം കണ്ടെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക