Image

കനേഡിയന്‍ മലയാളി അസോസിയേഷന്‍ വാര്‍ഷി­കവും ഭാര­വാ­ഹി­ തെര­ഞ്ഞെ­ടുപ്പും നടന്നു

ഷിബു കിഴക്കെക്കുറ്റ് Published on 24 February, 2016
കനേഡിയന്‍ മലയാളി അസോസിയേഷന്‍ വാര്‍ഷി­കവും ഭാര­വാ­ഹി­ തെര­ഞ്ഞെ­ടുപ്പും നടന്നു
ടൊറന്റോ: കനേഡിയന്‍ മലയാളി അസോസിയേഷന്റെ പതിനഞ്ചാം വാര്‍ഷികവും 2016-­2017 ലെ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും മിസ്സിസാഗ കമ്മ്യൂണിറ്റി സെന്ററില്‍ ഈ മാസം 20 ന് നടന്നു .

6 മണിക്ക് പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ മുന്‍ പ്രസിഡന്റ്­ ജേക്കബ് വര്‍ഗീസ്­ അധ്യക്ഷനായിരുന്നു .തുടര്‍ന്ന് മുന്‍ വൈസ് പ്രസിഡന്റ്­ ആയ സന്ധ്യ മനോജ്­ ഏവരെയും സ്വാഗതം ചെയ്തു .ശ്രിമതി ജിന്‍സി ബിനോയ്­ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ശ്രി മാത്യൂ കുതിരവട്ടം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു .

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് പാസ്സാക്കി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി .മുന്‍ ജോയിന്റ് സെക്രട്ടറി ജിജോ മാത്യുവിന്റെ നന്ദിയോടെ തെരഞ്ഞെടുപ്പിനായി കമ്മറ്റി പിരിച്ചു വിട്ടു .പിന്നീട് റിട്ടേനിംഗ് ഓഫീസറായ തോമസ്­ തോമസിന്റെ നേതൃത്വത്തില്‍ പുതിയ കമ്മറ്റി അംഗങ്ങളെ തിരെഞ്ഞെടുത്തു .

പ്രസിഡന്റ്­ : ആന്റണി തോമസ്­ ,വൈസ് പ്രസിഡന്റ്­ :ജോജി തോമസ്­ സെക്രട്ടറി :ജിന്‍സി ബിനോയ്­ ,ജോയിന്റ് സെക്രട്ടറി :രാജേഷ്­ നായര്‍
ട്രഷറര്‍ :ജോയ് പൗലോസ്­ ,ജോ. ട്രഷറര്‍ :സന്ധ്യ മനോജ്­
എന്റര്‍ടൈന്‍മെന്റ് ടീം സോഫി സാവിയ (കണ്‍വീനര്‍ ),മോഹന്‍ ആര്യത്ത്,അല്‍ഫോന്‍സ്­ മാത്യു ,ബിനോയ്­ തങ്കച്ചന്‍ ,ഷെറിന്‍.
പി ആര്‍ ഓ: ജിജോ മാത്യു ,ജോ.പി ആര്‍ ഓ :അരുണ്‍ വിജയ്­ കുമാര്‍ .എക്‌സ് ഒഫീഷ്യല്‍ :ജേക്കബ്­ വര്‍ഗീസ്­.
ഓഡിറ്റെഴ്‌സ് :തോമസ്­ ഔസേപ്പ്, മാത്യു ജോസ്
കമ്മറ്റി അംഗങ്ങള്‍ :ബീന ജോസഫ് ,ഡെന്നിസ് ജേക്കബ്­ ,കവിത ആര്യത്ത്,റെജിമോന്‍ സെബാസ്റ്റ്യന്‍ ജോസഫ്,മാത്യു കുതിരവട്ടം ,സജി സാവിയോ ട്രീസ തോമസ്­,കവിത ആര്യത്ത് .ജോസഫ് സെബാസ്റ്റ്യന്‍ ,ജെയിംസ്­ ഔസേപ്പ്,അന്‌സു ജോജി ,ലെസ്ല നൈന,ഫെലിക്‌സ് ജെയിംസ്­ ,ആന്റണി മാളിയേക്കല്‍ .

തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ആദ്യ യോഗം മാര്‍ച്ച്­ 5 ന് സി എം ഐ ഓഫീസില്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു . ജിജോ മാത്യു അറിയിച്ചതനുസരിച്ച് അറിയിക്കുന്നതാണിത്
കനേഡിയന്‍ മലയാളി അസോസിയേഷന്‍ വാര്‍ഷി­കവും ഭാര­വാ­ഹി­ തെര­ഞ്ഞെ­ടുപ്പും നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക