Image

എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.ഇ.എസ് സര്‍വെ

Published on 24 February, 2016
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.ഇ.എസ് സര്‍വെ
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.ഇ.എസ് സര്‍വെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് പീപ്പിള്‍ ടി വിക്ക് വേണ്ടി സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ അഭിപ്രായ സര്‍വെ പ്രവചിക്കുന്നു. 

ആകെയുളള 140 സീറ്റുകളില്‍ എല്‍.ഡി.എഫിന് 85 മുതല്‍ 90 വരെ സീറ്റുകളും യു.ഡി.എഫിന് 50 മുതല്‍ 55 വരെ സീറ്റുകളും ബി.ജെ.പിക്ക് 4 വരെ സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എല്‍.ഡി.എഫിന് 40.8% വോട്ടും യു.ഡി.എഫിന് 37.3% വോട്ടും ബി.ജെ.പിക്ക് 12.1% വോട്ടും ലഭിച്ചേക്കും. 

തെക്കന്‍ കേരളത്തിലും മലബാറിലും എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. മധ്യകേരളത്തില്‍ യു.ഡി.എഫിന് നേരിയ മേല്‍ക്കൈ ഉണ്ട്. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ് 30-32 സീറ്റുകളും യു.ഡി.എഫ് 79 സീറ്റുകളും ബി.ജെ.പിക്ക് 02 സീറ്റുകളും മധ്യകേരളത്തില്‍ എല്‍.ഡി.എഫ് 19-20 സീറ്റുകളും യു.ഡി.എഫ് 21-23 സീറ്റുകളും മലബാറില്‍ എല്‍.ഡി.എഫ് 36-38 സീറ്റുകളും യു.ഡി.എഫ് 22-24 സീറ്റുകളും ബി.ജെ.പിക്ക് 02 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. 

സോളാര്‍ അഴിമതി യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 56.6% പേരും ബാര്‍ കോഴ യു.ഡി.എഫിന് തിരിച്ചടിയാവുമെന്ന് 59% പേരും അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നവരിലെ 30% പേര്‍ വെളളാപ്പളളിയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. 

കേരളത്തിലെ 97 മണ്ധലങ്ങളിലെ 775 ബൂത്തുകളിലെ 20,111 വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞാണ് സര്‍വെ തയ്യാറാക്കിയത്

 തെര­ഞ്ഞെ­ടുപ്പ് ഫല­പ്ര­വ­ച­ന­ത്തി­ന­പ്പുറം സൂക്ഷ്മ വിശ­ദാം­ശ­ങ്ങ­ളി­ലേക്ക് പോകു­ന്ന­ത­ര­ത്തി­ലാണ് സര്‍വ്വെ നട­ത്തി­യി­ട്ടു­ള്ള­ത്. കൈരളി ടിവി എം.­ഡിയും ചീഫ് എഡി­റ്റ­റു­മായ ജോണ്‍ ബ്രിട്ടാസ് നയി­ക്കുന്ന ചര്‍ച്ച­യില്‍ രാഷ്ട്രീയ സാമൂ­ഹിക മേഖ­ല­ക­ളിലെ പ്രമു­ഖര്‍ പങ്കെ­ടു­ക്കും.
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.ഇ.എസ് സര്‍വെ
എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് സി.ഇ.എസ് സര്‍വെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക