Image

ഇന്ദി­രാ­ഗാന്ധി ഗവ. മെഡി­ക്കല്‍ കോളേജ് മുഖ്യ­മന്ത്രി ഉദ്ഘാ­ടനം ചെയ്തു

അനില്‍ പെണ്ണു­ക്കര Published on 24 February, 2016
ഇന്ദി­രാ­ഗാന്ധി ഗവ. മെഡി­ക്കല്‍ കോളേജ് മുഖ്യ­മന്ത്രി ഉദ്ഘാ­ടനം ചെയ്തു
തിരു­വ­ന­ന്ത­പു­രത്തെ രണ്ടാ­മത്തെ ഗവ. മെഡി­ക്കല്‍ കോളേജിന് ഇന്ദി­രാ­ഗാന്ധിയുടെ പേരി­ട്ടു. മുഖ്യ­മന്ത്രി ഉമ്മന്‍ചാ­ണ്ടി­യാണ് ഉദ്ഘാ­ട­ന­കര്‍മ്മം നിര്‍വ്വ­ഹി­ച്ച­ത്. ഉദ്ഘാ­ടനസമ്മേ­ള­ന­ത്തില്‍, ആഭ്യ­ന്ത­ര­മന്ത്രി രമേശ് ചെന്നി­ത്ത­ല­യാണ് കോളേ­ജിന്റെ പേര് പ്രഖ്യാ­പി­ച്ച­ത്. ജന­റല്‍ ആശു­പ­ത്രി­യേയും തൈക്കാട് ആശു­പ­ത്രി­യേയും സംയോ­ജി­പ്പിച്ചു­കൊണ്ടുള്ള ഈ സ്ഥാപനം സംസ്ഥാ­നത്തെ പത്താ­മത്തെ ഗവ. മെഡി­ക്കല്‍ കോളേ­ജാണ്.

ഏറ്റവും മികച്ച ആരോ­ഗ്യ­സേ­വനം തല­സ്ഥാ­നത്ത് ലഭ്യ­മാ­ക്കുക എന്ന ലക്ഷ്യ­ത്തോ­ടെ­യാണ് പുതിയ മെഡി­ക്കല്‍ കോളേജ് ആരം­ഭി­ക്കു­ന്ന­തെന്ന് ഉദ്ഘാ­ടന പ്രസം­ഗ­ത്തില്‍ മുഖ്യ­മന്ത്രി പറ­ഞ്ഞു. കഴിഞ്ഞ അഞ്ചു­വര്‍ഷം സര്‍ക്കാര്‍ ഏറ്റവും കൂടു­തല്‍ പ്രാധാന്യം നല്‍കി­യത് ആരോ­ഗ്യ­മേ­ഖ­ലയ്ക്കാ­ണ്. മെച്ച­പ്പെട്ട ചികിത്സാ സൗക­ര്യ­ങ്ങള്‍ സംസ്ഥാ­നത്തെ എല്ലാ കുടും­ബ­ങ്ങള്‍ക്കും സര്‍ക്കാര്‍ ആശു­പ­ത്രി­ക­ളി­ലൂടെ ലഭ്യ­മാ­ക്കാന്‍ സാധി­ച്ച­തില്‍ ചാരി­താര്‍ത്ഥ്യ­മുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാ­നത്തെ മെഡി­ക്കല്‍ വിദ്യാ­ഭ്യാസമേ­ഖ­ല­യില്‍ 2,000 കോടി രൂപ­യുടെ നിക്ഷേപം നട­ത്താന്‍ സാധി­ച്ച­തായി ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ അധ്യ­ക്ഷ­പ്രസം­ഗ­ത്തില്‍ അറി­യി­ച്ചു. ഗവ. മെഡി­ക്കല്‍ കോളേ­ജു­ക­ളുടെ എണ്ണം അഞ്ചില്‍നിന്നും പതി­നാറാവുക­യാ­ണ്. അഞ്ചു­വര്‍ഷ­ത്തി­നകം അഞ്ച് ഗവ. മെഡി­ക്കല്‍ കോളേ­ജു­കള്‍ തുടങ്ങി. ആറെ­ണ്ണ­ത്തിന്റ നിര്‍മ്മാണം വിവിധ ഘട്ട­ങ്ങ­ളില്‍ പുരോ­ഗ­മി­ക്കു­ക­യാ­ണ്. പഴയ മെഡി­ക്കല്‍ കോളേ­ജു­ക­ളില്‍ മുമ്പൊ­രി­ക്കലും ഉണ്ടാ­കാ­ത്തത്ര വിക­സ­ന­പ്ര­വര്‍ത്ത­ന­ങ്ങള്‍ നട­ത്തി­ക്കൊണ്ടുത­ന്നെ­യാണ് പുതിയ മെഡി­ക്കല്‍ കോളേ­ജു­കള്‍ ആരം­ഭി­ച്ച­ത്. സര്‍ക്കാര്‍ ആശു­പ­ത്രി­ക­ളുടെ വിക­സ­നവും മുന്‍കാല­ങ്ങ­ളു­മായി താര­തമ്യം ചെയ്യു­മ്പോള്‍ എത്രയോ മുന്നി­ലാ­ണെന്ന് ഏവര്‍ക്കും ബോധ്യ­മാ­കും. മെഡി­ക്കല്‍ പ്രവേ­ശ­ന­ത്തി­നായി അന്യ­രാ­ജ്യ­ങ്ങ­ളേയും സംസ്ഥാ­ന­ങ്ങ­ളേയും ആശ്ര­യി­ച്ചി­രുന്ന കേര­ള­ത്തിലെ സാധാ­ര­ണ­ക്കാ­രായ നൂറു­ക­ണ­ക്കിന് വിദ്യാര്‍ത്ഥി­കള്‍ക്ക് പുതിയ മെഡി­ക്കല്‍ കോളേ­ജു­ക­ളുടെ ആവിര്‍ഭാവം വലിയ ആശ്വാ­സ­മാ­യി­രി­ക്കു­ക­യാ­ണ്. സംസ്ഥാ­നത്തെ ഗവ. മെഡിക്കല്‍ സീറ്റു­ക­ളുടെ എണ്ണം 950 ല്‍നിന്നും 1250 ആയി ഉയര്‍ന്നു.

ഇന്ദി­രാ­ഗാന്ധി ഗവ. മെഡി­ക്കല്‍ കോളേ­ജില്‍ ഈ വര്‍ഷം നൂറു­വി­ദ്യാര്‍ത്ഥി­കള്‍ക്ക് പ്രവേ­ശനം നല്‍കാ­നാ­കും. ഇന്ത്യന്‍ മെഡി­ക്കല്‍ കൗണ്‍സി­ലിന്റെ മാന­ദ­ണ്ഡ­ങ്ങ­ള­നു­സ­രി­ച്ചുള്ള എല്ലാ സജ്ജീ­ക­ര­ണ­ങ്ങളും ഈ മെഡി­ക്കല്‍ കോളേ­ജില്‍ പൂര്‍ത്തി­യാ­യി­ട്ടു­ണ്ടെന്നും വി.­എ­സ്. ശിവ­കു­മാര്‍ അറി­യി­ച്ചു. 35 കോടി രൂപ മുട­ക്കി­യാണ് ആദ്യ­ഘട്ടം നിര്‍മ്മാ­ണ­പ്ര­വര്‍ത്തന­ങ്ങള്‍ പൂര്‍ത്തി­യാ­ക്കി­യി­ട്ടു­ള്ള­ത്. 190.54 കോടി രൂപ­യുടെ ഭര­ണാ­നു­മ­തി­യോടെ നാല് ഘട്ട­ങ്ങ­ളി­ലാ­യാണ് നിര്‍മ്മാ­ണം. 1,38,000 ചതു­രശ്ര അടി വിസ്തൃ­തി­യുള്ള കെട്ടിട സമു­ച്ച­യമാ­ണ് മെഡി­ക്കല്‍ കോളേ­ജി­നു­വേണ്ടി ഒരു­ങ്ങു­ന്നതെന്നും വി.എ­സ്. ശിവ­കു­മാര്‍ അറി­യിച്ചു.

സാധാ­ര­ണ­ക്കാ­രുടെ നന്മ ലക്ഷ്യ­മാക്കി പുതിയ മെഡി­ക്കല്‍ കോളേജ് ആരം­ഭി­ക്കു­മ്പോള്‍, അതിനെ സ്വാഗതം ചെയ്യേണ്ട­വ­രില്‍ ചിലര്‍ എതിര്‍പ്പ് പ്രക­ടി­പ്പി­ക്കു­ന്നത് ഖേദ­ക­ര­മാ­ണെന്ന് ലക്ചര്‍ ഹാള്‍ ഉദ്ഘാ­ടനം ചെയ്ത, രമേശ് ചെന്നി­ത്തല പ്രസം­ഗ­ത്തില്‍ പറ­ഞ്ഞു. ഡല്‍ഹി, മുംബൈ, ചെന്നൈ മുത­ലായ അനേകം ഇന്ത്യന്‍ നഗ­ര­ങ്ങ­ളില്‍ ഒന്നി­ല­ധികം മെഡി­ക്കല്‍ കോളേ­ജു­കള്‍ ഉണ്ടെന്ന കാര്യം, സങ്കു­ചിത ചിന്താ­ഗ­തി­യുടെ പശ്ചാ­ത്ത­ല­ത്തില്‍ ഇവര്‍ വിസ്മ­രി­ക്കു­ക­യാ­ണെന്ന് ആഭ്യ­ന്ത­ര­മന്ത്രി കുറ്റ­പ്പെ­ടു­ത്തി.

മെഡി­ക്കല്‍ കോളേ­ജിലെ ഡിസ­ക്ഷന്‍ഹാളിന്റെ ഉദ്ഘാ­ടനം കൃഷി­വ­കുപ്പ് മന്ത്രി കെ.­പി. മോഹ­നന്‍ നിര്‍വ്വ­ഹി­ച്ചു. കെ. മുര­ളീ­ധ­രന്‍ എം.­എല്‍.എ ലോഗോ പ്രകാ­ശനം ചെയ്തു. ആരോ­ഗ്യ­വ­കുപ്പ് സെക്ര­ട്ടറി ഡോ. കെ. ഇള­ങ്കോ­വന്‍ വെബ്‌സൈ­റ്റിന്റെ ഉദ്ഘാ­ടനം നിര്‍വ്വ­ഹി­ച്ചു. ട്രിഡ ചെയര്‍മാന്‍ പി.­കെ. വേണു­ഗോ­പാല്‍, മെഡി­ക്കല്‍ വിദ്യാ­ഭ്യാസ ഡയ­റ­ക്ടര്‍ ഡോ. റംലാ­ബീ­വി, ജോയിന്റ് ഡയ­റ­ക്ടര്‍ ഡോ. ശ്രീകു­മാ­രി, ആരോ­ഗ്യ­വ­കുപ്പ് ഡയ­റ­ക്ടര്‍ ഡോ. ആര്‍. രമേ­ഷ്, ഇന്ദി­രാ­ഗാന്ധി മെഡി­ക്കല്‍ കോളേജ് പ്രിന്‍സി­പ്പാള്‍ ഡോ. എല്‍. വിജ­യ­ല­ക്ഷ്മി, സൂപ്രണ്ട് ഡോ. കെ.­വി. വിശ്വ­നാ­ഥന്‍, തിരു­വ­ന­ന്ത­പുരം മെഡി­ക്കല്‍ കോളേജ് പ്രിന്‍സി­പ്പാള്‍ ഡോ. തോമസ് മാത്യു, പുതിയ മെഡി­ക്കല്‍ കോളേ­ജു­കള്‍ക്കു­വേ­ണ്ടി­യുള്ള സ്‌പെ­ഷ്യല്‍ ഓഫീ­സര്‍ ഡോ. പി.­ജി.­ആര്‍. പിള്ള, ജന­റല്‍ ആശു­പത്രി സൂപ്രണ്ട് ഡോ. കൃഷ്ണ­കു­മാര്‍, ബി.­എ­സ്.­എന്‍.­എല്‍ ചീഫ് എഞ്ചി­നീ­യര്‍ ഡി. മോഹന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു.
ഇന്ദി­രാ­ഗാന്ധി ഗവ. മെഡി­ക്കല്‍ കോളേജ് മുഖ്യ­മന്ത്രി ഉദ്ഘാ­ടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക