Image

മുന്‍ മന്ത്രി എം.­എം. ഹസ്സ­നും, ഡോ. ലൂക്ക് തറ­യിലും ന്യൂജേ­ഴ്‌സി­യില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 February, 2016
മുന്‍ മന്ത്രി എം.­എം. ഹസ്സ­നും, ഡോ. ലൂക്ക് തറ­യിലും ന്യൂജേ­ഴ്‌സി­യില്‍
ന്യൂജേഴ്‌സി: കേരളാ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേ­രിക്ക (കെ.­സി.­സി.­എന്‍.­എ) യുടെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രു­വരി 26­-നു വൈകു­ന്നേരം ആറു­മ­ണിക്ക് എഡ­ഡി­സണ്‍ ഹോട്ട­ലില്‍ നട­ക്കുന്ന ബിസി­നസ് സെമി­നാ­റില്‍ മുന്‍ മന്ത്രി എം.­എം. ഹസ്സ­നും, ഡോ. ലൂക്ക് തറ­യിലും ജനശ്രീ സുസ്ഥിര മിഷ­നെ­പ്പ­റ്റി­യും, മൈക്രോഫിനാന്‍സ് പദ്ധ­ത­തി­യെ­പ്പ­റ്റിയും സംസാ­രി­ക്കു­ന്നു.

ട്രൈസ്റ്റേറ്റ് ഏരി­യ­യിലെ എല്ലാ മല­യാളി സംഘ­ടനാ നേതാ­ക്ക­ളേയും ബിസി­ന­സു­കാ­രേയും പ്രസ്തുത സെമി­നാ­റി­ലേക്ക് കെ.­സി.­സി.­എന്‍.എ സ്വാഗതം ചെയ്യു­ന്ന­തായി ചെയര്‍മാന്‍ തോമസ് മൊട്ട­യ്ക്കല്‍, പ്രസി­ഡന്റ് അനി­യന്‍ ജോര്‍ജ്, സെക്ര­ട്ടറി ഡോ. ഗോപി­നാ­ഥന്‍ നായര്‍, ട്രഷ­റര്‍ അലക്‌സ് മാത്യു എന്നി­വര്‍ അറി­യി­ച്ചു.

മാര്‍ച്ച് 13­-ന് ഞായ­റാഴ്ച വൈകിട്ട് 5 മണി മുതല്‍ 8 മണി വരെ കെ.­സി.­സി.­എന്‍.എ ട്രൈസ്റ്റേറ്റ് മല­യാളി ബിസി­ന­സു­കാര്‍ക്കായി "ബാങ്ക്വറ്റ് നൈറ്റ്' ഒരു­ക്കു­ന്നു­ണ്ട്.

വെള്ളി­യാഴ്ച വൈകിട്ട് എഡി­സണ്‍ ഹോട്ട­ലില്‍ നട­ക്കുന്ന സെമി­നാ­റില്‍ പ്രവേ­ശനം സൗജ­ന്യ­മാ­ണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: അനി­യന്‍ ജോര്‍ജ് (908 337 1289), ഡോ. ഗോപി­നാ­ഥന്‍ നായര്‍ (732 915 8813). മധു രാജന്‍ ഒരു പത്ര­ക്കു­റി­പ്പി­ലൂടെ അറി­യി­ച്ച­താ­ണി­ത്.
മുന്‍ മന്ത്രി എം.­എം. ഹസ്സ­നും, ഡോ. ലൂക്ക് തറ­യിലും ന്യൂജേ­ഴ്‌സി­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക