Image

എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 24 February, 2016
എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി
ചിക്കാഗോ: എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ ഫെബ്രു­വരി 21­-നു സീറോ മല­ബാര്‍ പാരീഷ് ഹാളില്‍ Will, Trust സെമി­നാര്‍ നട­ത്തു­ക­യു­ണ്ടാ­യി. ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലിന്റെ പ്രാര്‍ത്ഥ­ന­യോടെ സെമി­നാര്‍ ആരം­ഭി­ച്ചു. മോഡ­റേ­റ്റ­റായി പ്രവര്‍ത്തിച്ച അനിതാ അക്കല്‍ മുഖ്യാ­തി­ഥി­കളെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി. ചാപ്റ്റര്‍ പ്രസി­ഡന്റ് ജോണ്‍സണ്‍ കണ്ണൂ­ക്കാ­ടന്‍ മുഖ്യാ­തി­ഥി­കള്‍ക്കും സദ­സ്സിനും സ്വാഗതം ആശം­സി­ച്ചു.

രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാ­ട്ടിന്റെ സാന്നിധ്യം വളരെ അനു­ഗ്ര­ഹ­പ്ര­ദ­മാ­യി­രു­ന്നു. സെമി­നാ­റിന്റെ ഉദ്ഘാ­ട­ന­വേ­ള­യില്‍ അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ദൈനം­ദിന ജീവി­ത­ത്തില്‍ സാമൂഹ്യ പ്രതി­ബ­ദ്ധ­ത­യുള്ള സെമി­നാ­റു­ക­ളുടെ ആവ­ശ്യ­ക­ത­യെ­ക്കു­റിച്ച് പിതാവ് എടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി.

അറ്റോര്‍ണി നാന്‍സി നോവാക് സാന്‍ഡര്‍ സെമി­നാ­റില്‍ "വില്‍, ട്രസ്റ്റിന്റെ' ആവ­ശ്യ­ക­തയെക്കു­റിച്ച് സംസാ­രി­ച്ചു. വില്‍ തയാ­റാ­ക്കല്‍, ആരോ­ഗ്യ­രക്ഷ; നിര്‍ദേ­ശ­ങ്ങള്‍, പവര്‍ ഓഫ് അറ്റോര്‍ണി, ട്രസ്റ്റിന്റെ ആവ­ശ്യ­ക­ത, പെന്‍ഷന്‍ വിത­ര­ണം, മര­ണ­ശാ­സന പ്രമാണം (പ്രോ­ബൈ­റ്റ്) എന്നി­ങ്ങ­നെ­യുള്ള വിഷ­യ­ങ്ങളെ സംബ­ന്ധിച്ച് അറ്റോര്‍ണി നാന്‍സി വിശ­ദീ­ക­രി­ക്കു­ക­യു­ണ്ടാ­യി.

എക്‌സി­ക്യൂ­ട്ടീവ് കമ്മിറ്റി മെമ്പര്‍ ബിജി കൊല്ലാപുരം സദ­സ്സിന് നന്ദി പറ­ഞ്ഞു എസ്.­എം.­സി.സി വൈസ് പ്രസി­ഡന്റ് റോയി നെടു­ങ്ങോ­ട്ടില്‍, ട്രഷ­റര്‍ ആന്റോ കവ­ല­യ്ക്കല്‍, സെക്ര­ട്ടറി മേഴ്‌സി കുര്യാ­ക്കോ­സ്, ജോയിന്റ് സെക്ര­ട്ടറി ഷിബു അഗ­സ്റ്റിന്‍, ജോയിന്റ് ട്രഷ­റര്‍ സണ്ണി വള്ളി­ക്ക­ളം, നാഷ­ണല്‍ ബോര്‍ഡ് മെമ്പര്‍ കുര്യാ­ക്കോസ് തുണ്ടി­പ്പ­റ­മ്പില്‍, നാഷ­ണല്‍ കമ്മിറ്റി മെമ്പേ­ഴ്‌സായ ജയിംസ് ഓലി­ക്ക­ര, ഷാജി ജോസ­ഫ്, എക്‌സി­ക്യൂ­ട്ടീവ് മെമ്പര്‍ ജേക്കബ് കുര്യന്‍, അനിതാ അക്കല്‍, സജി വര്‍ഗീസ് എന്നി­വര്‍ സെമി­നാ­റിന്റെ നട­ത്തി­പ്പിന് നേതൃത്വം നല്‍കി. ഒട്ട­ന­വധി ഇട­വ­കാം­ഗ­ങ്ങള്‍ സെമി­നാ­റില്‍ പങ്കെ­ടു­ക്കു­ക­യു­ണ്ടാ­യി. എസ്.­എം.­സി.സി സെക്രട്ടറി മേഴ്‌സി കുര്യാ­ക്കോസ് അറി­യി­ച്ച­താ­ണി­ത്.
എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി
എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി
എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി
എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റര്‍ "വില്‍, ട്രസ്റ്റ്' സെമി­നാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക