Image

അയ്യപ്പ മന്ത്ര ധ്വനിയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു.

പാര്‍ത്ഥസാരഥി പിള്ള Published on 24 February, 2016
അയ്യപ്പ മന്ത്ര ധ്വനിയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു.
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ഗണപതി ഭഗവാന് ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു. അമേരിക്കയില്‍ ആദ്യമായി നടത്തുന്ന ഈ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഈ ഞായറാഴ്ച 02/28/16 ന് 6.00 PM ന് ആണ് നടത്തുന്നത്. നാടുവീടും വിട്ട് ഏഴ് കടലും താണ്ടി അമേരിക്കയില്‍ എത്തിയ നമുക്ക് കേരളത്തില്‍ നടത്തുന്ന അതെ പൂജ വിധികള്‍ അതിന്റെ സര്‍വ്വ ചടങ്ങുകളോടും കൂടി കാണാന്‍ നമുക്ക് അവസരം ഒരുക്കുന്നു. വിസ്മയങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്ക് ഉള്ളിലണയാതെ സൂക്ഷിച്ച വിശ്വാസത്തെ ഊതികാച്ചിയെടുക്കുന്ന ക്ഷേത്രം ഇതുപോലെ എവിടെ ലഭ്യമാകും? നിലാവിന്റെ നീണ്ട പുഴയൊഴുകുന്ന വഴിത്താരയില്‍ മുങ്ങിനിവരുന്ന സുഖം പോലെ അമ്പലത്തില്‍ നിന്നും കേള്‍ക്കുന്ന മേളത്തിന്റെയും ശരണം വിളികളുടെയും ധ്വനി കണ്ടുംകേട്ടും വളര്‍ന്ന നമക്ക് വീണ്ടും അത് അനുഭവിച്ച് അറിയാനുള്ള അവസരം കൂടിയാണ്  വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പക്ഷേത്രത്തില്‍ നമുക്ക് ലഭിക്കുന്നത്.

ഈ വര്‍ഷത്തെ മണ്ഡലകാല്ത്തിനു ശേഷവും മണ്ഡലകാലത്തെ പോലെ തന്നെ വാസ്റ്റ് ഭജന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭക്തിസാന്ദ്രമായ ഭജനയും തുടര്‍ന്ന് സര്‍വ്വാലങ്കാര വിഭൂഷിതരായ അയ്യപ്പ സ്വാമിക്കും, ഗണപതി ഭഗവാനും, ഹനുമാന്‍ ഭഗവാനും ദീപാരാധനയും നടക്കുന്നു. കലിയുഗ വരദനായ അയ്യപ്പസ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ്വ ഐശ്വര്യ സിദ്ധിക്കുമായി എല്ലാ ശനിയാഴ്ചയും ശനിപൂജയും നടന്നു വരുന്നു.

അയ്യപ്പ മന്ത്ര ധ്വനിയില്‍ വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ ഉണ്ണിയപ്പം മൂടല്‍ ചടങ്ങ് നടത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക