Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങളാരംഭിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 24 February, 2016
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങളാരംഭിച്ചു
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, മേരീലാന്റ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച്, 2016 ജൂലൈ 20 മുതല്‍ 23വരെയുള്ള ദിവസങ്ങളില്‍, വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുക, സഭാ വിശ്വാസാചാരനുഷ്ഠാനങ്ങള്‍ വരും തലമുറക്ക് പകര്‍ന്നു കൊടുക്കുന്നതിനും, പഠിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുക, സഭാംഗങ്ങള്‍ക്കിടയിലെ സഹവര്‍ത്തിത്വവും, പരസ്പര സഹകരണവും മെച്ചപ്പെടുത്തുകയന്നിങ്ങനെയുള്ള വിവിധ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തിന് കാനഡയിലേയും, അമേരിക്കയിലേയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

പ്രകൃതി മനോഹരവും, ശാന്തസുന്ദരവുമായ പശ്ചാത്തലം, ആരേയും ആകര്‍ഷിക്കുന്ന പുരാതനത്വം വിളിച്ചറിയിക്കുന്ന കെട്ടിട സമുച്ചയങ്ങള്‍, എല്ലാറ്റിലുമുപരി, തികഞ്ഞ ആത്മീയ അന്തരീക്ഷം നിറഞ്ഞു നില്‍ക്കുന്ന വിശാലമായ കോമ്പൗണ്ടും, പരിസരവും തുടങ്ങി, ഒരു കുടുംബമേളക്ക് അനുയോജ്യമായ വിവിധ ഘടകങ്ങളാല്‍ സമ്പന്നമാണ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയെന്നത്, ഈ വര്‍ഷത്തെ സവിശേഷതകളില്‍ പ്രധാന ഇനമാണ്. കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന ഏവര്‍ക്കും അഭിവന്ദ്യ മെത്രാപോലീത്താമാരുടെ പ്രധാന കാര്‍മ്മിക്ത്വത്തില്‍ നടത്തപ്പെടുന്ന വി. കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന് സൗകര്യപ്രദമായ ദേവാലയവും, ഇതിനോടനുബന്ധിച്ചുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

മുതിര്‍ന്നവര്‍ക്കും, യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കുമായി പ്രത്യേകം സെമിനാറുകള്‍, ചര്‍ച്ചാക്ലാസ്സുകള്‍, ധ്യാനയോഗങ്ങള്‍ കലാകായിക ഇനങ്ങള്‍ തുടങ്ങി, വിവിധങ്ങളായ പ്രോഗ്രാമുകള്‍ ഉള്‍പ്പെടുത്തി നാല് ദിവസങ്ങളിലായി, ഒരുക്കുന്ന, ഈ കുടുംബമേളയുടെ നടത്തിപ്പിനായി, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തില്‍, വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി വിശ്വാസികളേവരുടേയും, നിരന്തരമായ പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ സഹകരണവും, അശ്രാന്ത പരിശ്രമവും, അത്യന്താപേക്ഷിതമാണെന്ന് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് സഭാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങളാരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക