Image

കുട്ടി­കള്‍ കമ്പ്യൂ­ട്ട­റു­ക­ളുടെ അടി­മ­ക­ളാ­ക­രു­തെന്ന് സുഗ­ത­കു­മാരി

അനില്‍ പെണ്ണു­ക്കര Published on 26 February, 2016
കുട്ടി­കള്‍ കമ്പ്യൂ­ട്ട­റു­ക­ളുടെ അടി­മ­ക­ളാ­ക­രു­തെന്ന് സുഗ­ത­കു­മാരി
തിരു­വ­നന്ത­പുരം നിയ­മ­സഭാ മണ്ഡ­ല­ത്തിലെ 13 ഹയര്‍സെ­ക്കന്ററി സ്കൂളു­ക­ളിലും 12 ഹൈസ്കൂളു­ക­ളിലും സ്മാര്‍ട്ട് ക്ലാസു­കള്‍ ആരം­ഭി­ച്ചു. മികവ് - സമഗ്ര വിദ്യാ­ഭ്യാസ പദ്ധതി­യുടെ ഭാഗ­മായി, മന്ത്രി വി.­എ­സ്. ശിവ­കു­മാ­റിന്റെ എംഎല്‍എ ഫണ്ടില്‍നിന്നും 75 കോടി രൂപ വിനി­യോ­ഗിച്ചാണ് ഇവ­ സജ്ജ­മാ­ക്കി­യ­ത്. സ്മാര്‍ട്ട് ക്ലാസ്സു­കളുടെ പ്രവര്‍ത്ത­നോ­ദ്ഘാ­ടനം ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ ഹൈസ്കൂ­ളില്‍, കവ­യിത്രി സുഗ­ത­കു­മാരി നിര്‍വ്വ­ഹി­ച്ചു. കുട്ടികള്‍ കമ്പ്യൂ­ട്ട­റു­ക­ളുടെ അടി­മ­ക­ളാ­ക­രു­തെന്നും അവയെ തങ്ങ­ളുടെ അടി­മ­ക­ളാ­ക്കാ­നാണ് ശ്രമി­ക്കേ­ണ്ട­തെന്നും സുഗ­ത­കു­മാരി ഉദ്ഘാ­ട­ന­പ്ര­സം­ഗ­ത്തില്‍ പറ­ഞ്ഞു. കമ്പ്യൂട്ട­റു­ക­ളുടെ ഗുണ­വ­ശ­ങ്ങ­ളെ­മാത്രം ഉള്‍ക്കൊ­ണ്ടു­കൊണ്ട് അറിവും ആന­ന്ദവും നേടാന്‍ പരി­ശ്ര­മി­ക്ക­ണ­മെന്നും സ്കൂള്‍ അങ്ക­ണ­ത്തില്‍ തിങ്ങി­നി­റഞ്ഞ കുട്ടി­ക­ളെ ഉദ്‌ബോ­ധി­പ്പി­ച്ചു.

സാധാ­ര­ണ­ക്കാ­രുടെ കുട്ടി­കള്‍ പഠി­ക്കുന്ന സര്‍ക്കാര്‍, എയി­ഡഡ് സ്കൂളു­ക­ളില്‍ സ്മാര്‍ട്ട് ക്ലാസു­കളും കമ്പ്യൂ­ട്ടര്‍ ലാബു­കളും സജ്ജീ­ക­രി­ക്കു­ന്ന­തിന് സാധി­ച്ച­തില്‍ ചാരി­താര്‍ത്ഥ്യ­മു­ണ്ടെന്ന് അധ്യ­ക്ഷ­പ്ര­സം­ഗ­ത്തില്‍ മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ പറ­ഞ്ഞു. മണ്ഡ­ല­ത്തിലെ സ്കൂളു­ക­ളുടെ അടി­സ്ഥാ­ന­സൗ­ക­ര്യ­വി­ക­സ­ന­ത്തിന് മുന്തിയ പരി­ഗ­ണ­ന­യാണ് നല്‍കി­യ­ത്. ഇതിന്റെ അടി­സ്ഥാ­ന­ത്തില്‍ ഒട്ടേറെ സ്കൂളു­കള്‍ക്ക് കെട്ടി­ട­ങ്ങള്‍ നിര്‍മ്മിച്ച് നല്‍കി. സ്കൂള്‍ ബസു­കളും ലഭ്യ­മാ­ക്കി.

ചട­ങ്ങില്‍ കൗണ്‍സി­ലര്‍ കോമ­ള­വ­ല്ലി, ഹെഡ്മി­സ്ട്രസ് എല്‍.­ആര്‍. ഹെലന്‍ വയ­ല­റ്റ്, മാനേ­ജര്‍ സൂസന്‍ ഏബ്ര­ഹാം, പിറ്റിഎ പ്രസി­ഡന്റ് ബിജു­ലാല്‍, പൊതുപ്രവര്‍ത്ത­ക­രായ പി. പത്മ­കു­മാര്‍, ശ്രീവ­രാഹം വിജ­യന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനി നന്ദന, സുഗ­ത­കു­മാരി ടീച്ച­റുടെ കവിത ആല­പി­ച്ചു. യശഃശരീ­ര­നായ മഹാ­കവി ഒ.­എന്‍.­വി. കുറു­പ്പിനെ അനു­സ്മ­രി­ച്ചു­കൊ­ണ്ടായിരുന്നു ചട­ങ്ങിന്റെ തുടക്കം.
കുട്ടി­കള്‍ കമ്പ്യൂ­ട്ട­റു­ക­ളുടെ അടി­മ­ക­ളാ­ക­രു­തെന്ന് സുഗ­ത­കു­മാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക