Image

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ 900 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

പി.പി.ചെറിയാന്‍ Published on 26 February, 2016
ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ 900 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി
ചിക്കാഗൊ: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 900 ജീവനക്കാര്‍ക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടികാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25ന് നല്‍കിയതായി യൂണിവേഴ്‌സിറ്റി അധികൃതരുടെ അറിയിപ്പില്‍ പറയുന്നു.

ആകെയുള്ള 900 ജീവനക്കാരില്‍ ആദ്യ ബാച്ചിനെ ഏപ്രില്‍ അവസാനം പിരിച്ചു വിടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

150 വര്‍ഷത്തെ പാരമ്പര്യമുള്ള സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ 4500 വിദ്യാര്‍ത്ഥികളാണുള്ളത്. യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നത് സംസ്ഥാന ബഡ്ജറ്റില്‍ ആവശ്യമായ തുക ഉള്‍പ്പെടുത്താതതാണെന്ന് ചിക്കാഗൊ സ്റ്റേറ്റ് പ്രസിഡന്റ് തോമസ് കല്‍ഹന്‍ പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടുവാന്‍ എടുത്ത തീരുമാനം വേദകരമാണെന്നും, കഴിഞ്ഞ ജൂലായ് മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയതായും പ്രസിഡന്റ് അറിയിച്ചു.

നേരത്തെ തീരുമാനിച്ചതനുസരിച്ച് ചുരുങ്ങിയ ഫാക്കല്‍റ്റി മെമ്പേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തി സമ്മര്‍ ക്ലാസ്സുകള്‍ ആരംഭിക്കും.

സ്‌ക്കൂള്‍ അടച്ചുപൂട്ടുന്നതിനു മുമ്പു പഠനം തുടരുന്ന സെമസ്റ്റര്‍ ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുവാന്‍ സ്പ്രിംഗ് ബ്രേക്ക് നല്‍കുന്നതല്ലെന്ന കഴിഞ്ഞ ആഴ്ച ചിക്കാഗൊ സ്റ്റേറ്റ് അറിയിച്ചിരുന്നു.
സ്റ്റേറ്റ് ലജിസ്ലേച്ചറില്‍ ഭൂരിപക്ഷമുള്ള ഡമോക്രാറ്റ് അംഗങ്ങളും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണ്ണറും തമ്മിലുള്ള ശീതസമരമാണ് കോളേജ് ഫണ്ടിങ്ങിനെ സാരമായി ബാധിച്ചത്.

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ 900 ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക