Image

പതിനെട്ടാമത് ബ്ലസ്സന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 February, 2016
പതിനെട്ടാമത് ബ്ലസ്സന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍
ഡാളസ്: അന്തരിച്ച മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ബ്ലസന്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥം കേരള വോളിബോള്‍ ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് (ഡാളസ് സ്‌െ്രെടക്കേഴ്‌സ്) നടത്തുന്ന പതിനെട്ടാമത് ബ്ലസന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമന്റ് മാര്‍ച്ച് 12 ന് ശനിയാഴ്ച ഡാലസില്‍ നടക്കും. ഇര്‍വിംഗിലുള്ള സെന്റര്‍ പാര്‍ക്ക് റിക്രിയേഷന്‍ സെന്ററില്‍ രാവിലെ ഉദ്ഘാടനവും തുടര്‍ന്ന് മത്സരങ്ങളും നടക്കും. അമേരിക്കയിലെ വിവിധ ക്ലബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലേക്ക്  വോളിബോള്‍ പ്രേമികളെ  ഏവരെയും സ്വാഗതം  ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 
സുനില്‍  വര്‍ഗീസ് (214) 543 7556
സേവ്യര്‍ ഫിലിപ്പ് (214) 629 7355
തങ്കച്ചന്‍ ജോസഫ് (972) 746 3435
ജിനു ജോസഫ് (347) 241 2032.

പതിനെട്ടാമത് ബ്ലസ്സന്‍ ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക