Image

ഡി ഡി വനിതാ ദിനം മാര്‍ച്ച് 5 ന്

ജയിസണ്‍ മാത്യു Published on 27 February, 2016
ഡി ഡി  വനിതാ ദിനം  മാര്‍ച്ച്  5  ന്
ടൊറോന്റോ : കലാസാംസ്‌കാരിക  വളര്‍ച്ചയിലൂടെ സ്ത്രീ ശാക്തീകരണം  ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന  'ഡാന്‍സിംഗ്   ഡാംസല്‍സ് ' മാര്‍ച്ച്  5  ശനിയാഴ്ച   5 മണിക്ക്   മിസ്സിസ്സാഗായിലുള്ള  ഗ്ലെന്‍ ഫോറസ്റ്റ്  സ്‌കൂളില്‍   വൈവിധ്യമായ  പരിപാടികളോടെ  'ഇന്റര്‍നാഷനല്‍  വിമന്‍സ് ഡേ' ആഘോഷിക്കുന്നു.

ഫെഡറല്‍  സയന്‍സ്  വകുപ്പ്  മന്ത്രി  ഡോ . ക്രിസ്റ്റി ഡങ്കന്‍ ങ .ജ,  പ്രൊവിന്‍ഷ്യല്‍   വനിതാക്ഷേമവകുപ്പ്  മന്ത്രിയുടെ  പാര്‍ലമെന്ററി  അസിസ്റ്റന്റ്  ഹരീന്ദര്‍ മല്ലി  ങ ജ ജ,  പനോരമ  ഇന്ത്യ ചെയര്‍  അനു  ശ്രീവാസ്തവ,  സൌത്ത്  ഏഷ്യന്‍  വിമന്‍സ്  സെന്റെര്‍  എക്‌സിക്യൂട്ടിവ്  ഡയറക്ടര്‍  കൃപാ ശേഖര്‍ , മിസ്സിസ്സാഗ ആര്‍ട്‌സ്  കൌണ്‌സില്‍  എക്‌സിക്യൂട്ടിവ്  ഡയറക്ടര്‍ അനു  വിട്ടല്‍   തുടങ്ങിയ രാഷ്ട്രീയ  കലാ  സംസ്‌കാരിക മേഖലകളിലെ  ഒട്ടേറെ  പ്രമുഖര്‍  വിശിഷ്ടാതിഥികളായിരിക്കും.    

ഡാന്‍സിംഗ് ഡാംസല്‍സ്  വര്‍ഷം തോറും  നല്‍കി വരാറുള്ള  ഡി ഡി വിമന്‍  അച്ചീവേഴ്‌സ്  അവാര്‍ഡുകള്‍ ചടങ്ങില്‍  സമ്മാനിക്കും.  

മലയാളികളായ  ഡോ.സുഹറ പന്തപ്പുലക്കല്‍, മഞ്ജു  റോസ് , ഡോ .ചിന്നമ്മ ( ടിനാ ബെല്‍ഗൗംകര്‍ ), നേത്രാ ഉണ്ണി എന്നിവര്‍ പുരസ്‌കാരങ്ങള്‍  ഏറ്റു വാങ്ങും . 

പത്രപ്രവര്‍ത്തകയും എം. പി. പി യും   സഹ മന്ത്രിയുമായ  ഇന്ദിരാ നായിഡു ഹാരിസ് ,  സാമൂഹ്യ പ്രവര്‍ത്തക  ശാലിനി  ശ്രീവാസ്തവ,  മാധ്യമ പ്രവര്‍ത്തക  കാന്താ അറോറാ, കൊറിയന്‍ സാമൂഹ്യ നേതാവ്  എസ്തര്‍  പിയേഴ്‌സ് , ബിസിനസ് സംരംഭക  വിദ്യാ ജയപാല്‍,  ഗായിക ശോഭാ ശേഖര്‍,  നര്‍ത്തകി  കിറുതിക രത്തനസ്വാമി, സാഹിത്യകാരി ഡോ. ബ്രെന്ദാ ബെക്ക് എന്നിവര്‍ക്കാണ്  ജീവിത വിജയം നേടിയ വനിതകള്‍ക്കുള്ള    മറ്റ്  അവാര്‍ഡുകള്‍ ലഭിക്കുക . 

കാനഡയിലെ  ആദ്യത്തെ  ഇന്‍ഡോകനേഡിയന്‍  വനിതാ  സെനറ്റെര്‍  ആയിരുന്ന  ഡോ .ആഷാ  സേത്ത് ,  36  വര്‍ഷം  മിസ്സിസ്സാഗാ മേയറായിരുന്ന  95  വയസ്സുകാരി  ഹേയ്‌സല്‍ മെക്കാളിന്‍  എന്നിവരെ  ലൈഫ്  ടൈം  അച്ചീവ് മെന്റ്  അവാര്‍ഡ്  നല്കിയും  ആദരിക്കുന്നതാണ് .

കാനഡയില്‍  ഹോമിയോപ്പതിക്ക്  അംഗീകാരം നേടിയെടുക്കുന്നതില്‍ കഠിന പ്രയത്‌നം നടത്തുകയും  അതിനായി ഒട്ടേറെ പഠന ഗവേഷണങ്ങള്‍ നടത്തുകയും  ചെയ്തതിനാണ്  ഡോ.ചിന്നമ്മക്ക്   അവാര്‍ഡു  ലഭിച്ചത്. ഐ .ബി .എം  ഉദ്യോഗസ്ഥയായ  മഞ്ജു  റോസിനെ ടെക്‌നോളജി മാനേജ് മെന്റിലുള്ള  മികവിനാണ്   അവാര്‍ഡിന്  പരിഗണിച്ചത്.  രണ്ട്  ഡോക്ടറേറ്റും  മൂന്ന്  പേറ്റന്റും നേടുകയും  25ലേറെ  ഗവേഷക പ്രബന്ധങ്ങള്‍  പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള  ഡോ.സുഹറക്ക്  ഗവേഷണ പഠനത്തിനാണ്  അവാര്‍ഡ്  ലഭിച്ചത്.  സ്വന്തം  പരിശ്രമത്താല്‍  നന്നേ ചെറുപ്പത്തില്‍ തന്നെ കാന്‍സര്‍  ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനിയായ  നേത്രാ ഉണ്ണിക്ക്  പ്രോത്സാഹനമായിട്ടാണ്  'റൈസിംഗ് സ്റ്റാര്‍'  അവാര്‍ഡ്  നല്കുന്നത് .

പ്രമുഖ ടി .വി  അവതാരകയും വാഗ്മിയും എഴുത്തുകാരിയുമായ ഷാനന്‍ സ്‌കിന്നെര്‍  മുഖ്യ പ്രഭാഷണം നടത്തും .
 
 ടൊറോന്റോ സട്രിങ്ങ്‌സ് ,  അക്രോ റോപ്പേര്‍സ്  എന്നിവരുടെ ഉള്‍പ്പെടെ   ഇന്റര്‍ നാഷണല്‍  നിലവാരത്തിലുള്ള  വൈവിധ്യമാര്‍ന്ന  കലാവിരുന്നുകളാണ്  അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച്  ഒരുക്കിയിരിക്കുന്നത് . ഇവയെ കൂടാതെ  സ്ത്രീകളുടെ  ചെണ്ടമേളം , ഓര്‍ക്കെസ്ട്രാ   എന്നിവയും  ഒരുക്കിയിട്ടുണ്ട്.

'ആഷാ കിച്ചന്‍' ആണ്  ഭക്ഷണം   തയ്യാറാക്കുന്നത്.

ഈ  പ്രോഗ്രാമിലേക്കുള്ള  പ്രവേശനം  തികച്ചും  സൌജന്യമാണെങ്കിലും    മുന്‍കൂട്ടി സീറ്റ്  റിസേര്‍വ്  ചെയ്യേണ്ടതാണ് . ഓണ്‍ലൈനില്‍  പേര്  രെജിസ്റ്റര്‍  ചെയ്താല്‍  പ്രോഗ്രാമിന്റെ  അന്നേദിവസം  കൌണ്ടറില്‍  നിന്ന്  പാസ്  വാങ്ങാവുന്നതാണ് . ഈ  പരിപാടിയില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതം  പ്രിന്‍സസ് മാര്‍ഗരെറ്റ്  ഹോസ്പിറ്റല്‍  കാന്‍സര്‍  ഫൌണ്ടേഷന്  നല്കുന്നതായിരിക്കും. 

കൂടുതല്‍  വിവരങ്ങള്‍ക്ക് www .ddshows .com  സന്ദര്‍ശിക്കുകയോ  മാനേജിംഗ്  ഡയറക്ടര്‍ മേരി  അശോകു   (416 .788 .6412 ) മായി  ബന്ധപ്പെടുകയോ  ചെയ്യുക.  

റിപ്പോര്‍ട്ട് : ജയിസണ്‍  മാത്യു 


ഡി ഡി  വനിതാ ദിനം  മാര്‍ച്ച്  5  ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക