Image

ജോസഫ് പാപ്പന് സംഗീ­ത­വ­ഴി­ക­ളില്‍ ഇരു­പ­ത്ത­ഞ്ചാണ്ട്, ആഘോഷം മെയ് 15ന്

ജോര്‍ജ് തുമ്പ­യില്‍ Published on 27 February, 2016
ജോസഫ് പാപ്പന് സംഗീ­ത­വ­ഴി­ക­ളില്‍ ഇരു­പ­ത്ത­ഞ്ചാണ്ട്, ആഘോഷം മെയ് 15ന്
ന്യൂയോര്‍ക്ക്: റെജി എന്ന പേരില്‍ പ്രശ­സ്ത­നായ ഏഞ്ചല്‍ മെല­ഡീ­സിന്റെ സ്വന്തം ജോസഫ് പാപ്പന് സംഗീ­തോപാ­സ­ന­യാണ് ജീവി­തം. സംഗീ­ത­ത്തിന്റെ മാസ്മ­രി­ക­വ­ഴി­ക­ളില്‍ ഇരു­പ­ത്ത­ഞ്ചാണ്ട് പൂര്‍ത്തി­യാ­ക്കുകയാണ് ജോസഫ് പാപ്പന്‍. ദേവാ­ലയ ഗായ­ക­സം­ഘ­ത്തില്‍ പാടി­ത്തു­ടങ്ങിയ റെജി, കൗമാരം പിന്നി­ട്ടതേ സംഗീ­തത്തെ മനസാ വരി­ക്കുക­യാ­യി­രു­ന്നു. ഇന്ന് ക്വയര്‍, സ്റ്റേജ് പ്രോഗ്രാം എന്നി­വ­യു­മായി ബന്ധ­പ്പെട്ട് കേര­ള­ത്തിലും അമേ­രി­ക്ക­യി­ലു­മായി ഇദ്ദേഹം ആയി­ര­ത്തി­ലേറെ വേദി­കള്‍ പിന്നി­ട്ടി­രി­ക്കു­ന്നു. നൂറി­ല­ധികം ഗാന­ങ്ങള്‍ രചിച്ച് അവയ്ക്ക് സംഗീതം നല്‍കി­യി­ട്ടു­ണ്ട്, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ്, ഗാന­ര­ച­യി­താ­വ്, സംഗീ­ത­സം­വി­ധാ­യ­കന്‍ എന്നീ നില­ക­ളിലും തിള­ങ്ങിയിട്ടുള്ള ജോസഫ് പാപ്പന്‍. സ്വന്ത­മായി ഗാന­ങ്ങള്‍ രചിച്ച് അവയ്ക്ക് സംഗീതം നല്‍കി പഠി­പ്പിക്കുകയും കീബോര്‍ഡ് വായി­ക്കു­കയും സൗണ്ട് സിസ്റ്റം ഓപ്പ­റേറ്റ് ചെയ്യു­കയും ഓര്‍ക്കസ്ട്ര കണ്ടക്ട് ചെയ്യു­കയും തുടങ്ങി സംഗീ­ത­ത്തിന്റെ എല്ലാ മേഖ­ല­ക­ളിലും ഇദ്ദേഹം വ്യക്തി­മുദ്ര പതി­പ്പി­ച്ചു.

ഗാന­ഗ­ന്ധര്‍വന്‍ യേശു­ദാ­സ്, സെല­സ്റ്റി­യല്‍ ഗായ­കന്‍ ബിനോയ് ചാക്കോ, ക്രൈസ്തവ ഗായ­കന്‍ കെസ്റ്റര്‍, ദലീ­മ, മധു ബാല­കൃ­ഷ്ണന്‍, സുധീഷ് കുമാര്‍, സ്റ്റീഫന്‍ ദേവ­സി, കെ പി എ സി സുലോ­ച­ന തുടങ്ങി പ്രശസ്ത സംഗീ­ത­ജ്ഞര്‍ക്കൊപ്പം പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്.

2000­-ല്‍ അമേ­രി­ക്ക­യി­ലെ­ത്തി­യ­തി­നു­ശേഷം സഹോ­ദ­രന്‍ വെരി. റവ. യേശു­ദാ­സന്‍ പാപ്പന്‍ കോര്‍ എപ്പി­സ്‌കോപ്പാ വികാ­രി­യായി സേവ­ന­മ­നു­ഷ്ഠി­ക്കുന്ന ക്വീന്‍സ് സെന്റ് ഗ്രിഗോ­റി­യോസ് ചര്‍ച്ചിന്റെ ക്വൊയ­റില്‍ അംഗമായി നേതൃത്വം നല്‍കു­ന്നു. ഇദ്ദേഹം പഠി­പ്പി­ക്കുന്ന കുട്ടി­കള്‍ സഭാ­വ്യ­ത്യാ­സ­മി­ല്ലാതെ ന്യൂ­യോര്‍ക്കിലെ പല പള്ളി­ക­ളിലും ക്വൊയര്‍ പാടി, കീബോര്‍ഡ് വായി­ക്കു­ന്നു.

വെഡ്ഡിംഗ് ക്വൊയര്‍, ഫ്യൂണ­റല്‍ സര്‍വീസ് ക്വൊയര്‍, കുര്‍ബാന ക്വൊയര്‍, കണ്‍വെന്‍ഷന്‍ ക്വൊയര്‍, തുടങ്ങി നിര­വധി ഡിവോ­ഷ­ണല്‍ പ്രോഗ്രാ­മു­ക­ളു­മായി ബന്ധ­പ്പെട്ട് അമേ­രി­ക്ക­യിലെ വിവിധ ഇട­വ­ക­ക­ളില്‍ ശുശ്രൂഷ ചെയ്യാന്‍ അവ­സരം ലഭി­ച്ചത് ദൈവ­കൃ­പ­യായി ഇദ്ദേഹം കരു­തു­ന്നു. ഏഞ്ചല്‍ മെല­ഡീ­സില്‍ നൂറി­ലേറെ ഗായ­കര്‍ക്ക് പാടു­വാന്‍ അവ­സരം നല്‍കിയി­ട്ടു­ണ്ട്. ഇതു­വരെ പത്ത് സി ഡി കള്‍ പുറ­ത്തി­റ­ക്കി­.
പല വര്‍ഷ­ങ്ങ­ളിലും അമേ­രി­ക്കന്‍ ഭദ്രാ­സ­ന­ത്തിന് കീഴില്‍ നട­ക്കുന്ന പല കോണ്‍ഫ­റന്‍സു­ക­ളിലും സൗണ്ട് സിസ്റ്റം പ്രവര്‍ത്തി­പ്പിച്ചി­ട്ടു­ണ്ട്.

ഇട­വ­ക, ഭദ്രാ­സ­ന­തല മല്‍സ­ര­ങ്ങ­ളില്‍ പല വര്‍ഷ­ങ്ങ­ളിലും ജഡ്ജ് ആയും സേവനം ചെയ്തു. കഴിഞ്ഞ പത്തു­വര്‍ഷ­മായി ന്യൂയോര്‍ക്കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്ത­ഡോക്‌സ് ചര്‍ച്ച­സിനു കീഴി­ലുള്ള കൗണ്‍സില്‍ ക്വൊയ­റിന്റെ ക്വയര്‍ മാസ്റ്റ­റാ­ണ്.

പാറ­മണ്‍ മിഷന്‍ വീട്ടില്‍ ക്യാപ്റ്റന്‍ കെ പാപ്പ­ച്ച­ന്റെയും കുഞ്ഞ­മ്മ­യു­ടെയും ആറ് മക്ക­ളില്‍ ഇളയവനാണ് റെജി. പന്തളം ആലുവാ സെന്റ് ബെര്‍സോമാ ഇട­വ­ക­യിലെ വിശുദ്ധ മദ്ബ­ഹ­യില്‍ അള്‍ത്താ­ര­ബാ­ല­നായും ഗായ­ക­സം­ഘ­ത്തില്‍ പാടി­യു­മാ­യി­രുന്നു സംഗീ­ത­ജീ­വി­ത­ത്തിന് തുട­ക്കം.19­-ാം വയ­സില്‍ ആദ്യ­സം­ഗീ­ത ­ആല്‍ബ­മായ സമര്‍പ്പണം ഓഡിയോ കാസറ്റ് പുറ­ത്തി­റ­ക്കി. കീ­ബോര്‍ഡില്‍ ആദ്യാ­ക്ഷ­ര­ങ്ങള്‍ പരിച­യ­പ്പെ­ടുത്തി നല്‍കി­യ­ത്, യശ­ശ­രീ­ര­നായ കോട്ടാ­ണി­ക്കല്‍ കെ ഡി ജോസ­ഫാണ് . പിന്നീട് എം എസ് ബാബു­വി­ന്റെയും സാബു ആന്റ­ണി­യു­ടെയും പക്കല്‍ നിന്ന് വെസ്റ്റേണ്‍ മ്യൂസി­ക്കല്‍ നോട്ട്‌സ് പഠി­ച്ചു. കേര­ള­ത്തി­ലാ­യി­രി­ക്കവേ നിര­വധി കണ്‍വന്‍ഷന്‍ ക്വൊയര്‍ പ്രോഗ്രാ­മു­ക­ളില്‍ ഗാന­ശു­ശ്രൂ­ഷയ്ക്ക് നേതൃത്വം നല്‍കി. ചാല­ക്കുടി പോട്ട ഡിവൈന്‍ ടീ­മിന്റെ ധ്യാന­ങ്ങ­ളിലും ഓര്‍ത്ത­ഡോക്‌സ് സഭാ വൈദി­ക­ട്രസ്റ്റി ഫാ.­മ­ത്തായി നൈനാന്‍, ഫാ. ജേക്കബ് റോയി, ഫാ. അല­ക്‌സാ­ണ്ടര്‍ കൂടാ­ര­ത്തില്‍, ഫാ.­സി ഒ ജോസ­ഫ്, ഫാ. പി കെ വര്‍ഗീസ് തുട­ങ്ങിയ പ്രഗല്‍ഭ­ ഗാ­ന­ഗു­രു­ക്കന്‍മാ­രോ­ടൊ­പ്പവും ഗാന­ശു­ശ്രൂ­ഷ­കള്‍ക്ക് നേതൃത്വം നല്‍കി­യി­രു­ന്നു.

പ്രശസ്ത ഗായി­കയും നടി­യു­മാ­യി­രുന്ന കെ പി എ സി സുലോ­ച­ന­യുടെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ട്രൂപ്പില്‍ ഗായ­ക­നായും അനൗണ്‍സ­റായും സേവ­ന­മ­നു­ഷ്ഠി­ച്ചി­ട്ടു­ണ്ട്. ഓള്‍ഡ് ഈസ് ഗോള്‍ഡില്‍ പ്രവര്‍ത്തിച്ച കാലത്തെ തന്റെ ജീവി­ത­ത്തിലെ സുവര്‍ണ­കാ­ല­മാ­യാണ് ഇദ്ദേഹം കരു­തു­ന്ന­ത്.
പന്ത­ളത്തെ പ്രശ­സ്ത­മായ എമി­നന്‍സ് പബ്ലിക് സ്കൂളില്‍ സേവ­ന­മ­നു­ഷ്ഠി­ക്കു­ന്ന­തി­നി­ടെ­യാണ് 2000­മാര്‍ച്ചില്‍ റെജി അമേ­രി­ക്ക­യി­ലെ­ത്തു­ന്ന­ത്. കേര­ള­ത്തി­ലാ­യി­രി­ക്കേ ഫാത്തി­മാ­മാതാ എന്ന പ്രശസ്ത ബാന്‍ഡ് ട്രൂപ്പിലും പ്രവര്‍ത്തി­ച്ചി­രു­ന്നു.

റജി­യുടെ സംഗീ­ത­വ­ഴി­ക­ളിലെ 25­-ാം വര്‍ഷ ആഘോ­ഷ­ങ്ങള്‍ മെയ് 15ന് ഞായ­റാഴ്ച എം ജി ശ്രീകു­മാ­റിന്റെ ന്യൂയോര്‍ക്കിലെ സ്‌നേഹ­സം­ഗീതം പരി­പാ­ടി­യോ­ട­നു­ബ­ന്ധിച്ച് നട­ത്തു­ന്നു. ന്യൂയോര്‍ക്ക് ഫ്‌ളോറല്‍പാര്‍ക്കിലെ ഇര്‍വിന്‍ എം ആല്‍ട്ട്മാന്‍ മിഡില്‍ സ്കൂളില്‍ വൈകു­ന്നേരം നാലു മണി­ക്കാണ് ആഘോഷ പരി­പാ­ടി­കള്‍.

വിവ­ര­ങ്ങള്‍ക്ക്: ജോസഫ് പാപ്പന്‍ (­റ­ജി)- 917­-853- 7281
ജോസഫ് പാപ്പന് സംഗീ­ത­വ­ഴി­ക­ളില്‍ ഇരു­പ­ത്ത­ഞ്ചാണ്ട്, ആഘോഷം മെയ് 15ന്
ജോസഫ് പാപ്പന് സംഗീ­ത­വ­ഴി­ക­ളില്‍ ഇരു­പ­ത്ത­ഞ്ചാണ്ട്, ആഘോഷം മെയ് 15ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക