Image

ജ്യോതിഷ് നായര്‍ കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണിന്റെ പ്രസിഡന്റ്;പ്രമോദ് മാഞ്ഞാലി സെക്രട്ടറി

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 27 February, 2016
ജ്യോതിഷ് നായര്‍ കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണിന്റെ പ്രസിഡന്റ്;പ്രമോദ് മാഞ്ഞാലി സെക്രട്ടറി
സിയാറ്റില്‍: കഴിഞ്ഞ 25 വര്‍ഷങ്ങളായി വാഷിങ്ങ്ടണ്‍ മലയാളികളുടെ ഉന്നമനത്തിനായിസിയാറ്റില്‍ ആസ്ഥാനമായി  പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ങ്ടന്റെ (KAW) 2016-ലെ ഭാരവാഹികള്‍: ജ്യോതിഷ്നായര്‍ (പ്രസിഡന്റ് ) ജയശ്രീ നാരായണന്‍ (വൈസ്പ്രസിഡന്റ് ), പ്രമോദ് മാഞ്ഞാലി (സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറര്‍), രാജേഷ് നാനൂ (ജോയിന്റ് സെക്രട്ടറി), സന്തോഷ് നായര്‍ (എക്‌സ് ഒഫിഷ്യൊ)

കമ്മിറ്റി അംഗങ്ങള്‍: അജിത് കൊത്താരമത്ത്, ദേവിന ബാലഗോപാല്‍ , ദിവ്യ ഗോപാലകൃഷ്ണന്‍ , ജോ ജേക്കബ് തോമസ്, പി. എം. മാത്യു, സന്തോഷ് പിട്ടന്‍ നാരായണന്‍, രേഷ്മ മഡുരി, ഗായത്രി രാജ്

ഫെബ്രുവരി 20നു നടന്ന ജനറല്‍ ബോഡി സമ്മേളനത്തില്‍ 2016ലെഭാരവാഹികള്‍സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റായിരുന്ന സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിലാണ് ഭരണമാറ്റ പ്രക്രിയകള്‍ നടന്നത്. സന്തോഷ് നായരുടെ സ്വാഗത പ്രസംഗത്തോടെ പരിപാടികള്‍ ആരംഭിച്ചു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജ്യോതിഷ് നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ തുടര്‍ന്ന് വേദിയിലേക്ക് ക്ഷണിച്ചു.കൂടുതല്‍ സുതാര്യതയോടെ താന്‍ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നു ജ്യ്യ്ത്ഗിഷ് നായര്‍ പറഞ്ഞു.സംഘടനയുടെ മെമ്പര്‍ഷിപ്പു കൊണ്ട് ലോക്കല്‍ ബിസിനസ്സുകളില്‍ നിന്നും ലഭിക്കുന്ന ഡിസ്‌ക്കൗണ്ടിനെ കുറിച്ചും സംസാരിച്ചു.

യുവാക്കള്‍ക്ക് മുന്‍ഗണന കൊടുത്തു കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്‍, വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിവ് തെളിയിച്ചവരാണുള്ളത്.

മധു കങ്ങര, തോമസ് മുടിയന്‍കാവില്‍, പോള്‍ ജോണ്‍ (റോഷന്‍) എന്നിവരായിരുന്നു ഇലക്ഷന്‍ കമ്മീഷണര്‍മാര്‍.

കെ എ ഡബ്ല്യൂ ഇപ്പോള്‍ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ 25 വര്‍ഷങ്ങളുടെരജത ജൂബിലി പ്രഭയില്‍ തിളങ്ങി നില്‍ക്കുകയാണ്.
ജ്യോതിഷ് നായര്‍ കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണിന്റെ പ്രസിഡന്റ്;പ്രമോദ് മാഞ്ഞാലി സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക