Image

അനിയന്‍ ഫിലിപ്പ് (53) ഫിലഡല്‍ഫിയായില്‍ നിര്യാതനായി

രാജു ശങ്കരത്തില്‍ Published on 27 February, 2016
അനിയന്‍ ഫിലിപ്പ് (53) ഫിലഡല്‍ഫിയായില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: കുണ്ടറ മുളമൂട്ടില്‍ പുന്നവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകന്‍ അമേരിക്കന്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥന്‍ അനിയന്‍ ഫിലിപ്പ് (53) ഫെബ്രുവരി 25 ന് വ്യാഴാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.

പുനലൂര്‍ കുളത്തിങ്കല്‍ സൂസന്‍ വര്‍ഗീസ് (സുജ) ആണ് ഭാര്യ . അരുണ്‍, ഓസ്റ്റിന്‍ എന്നിവര്‍ മക്കളും, ജോണ്‍ ഫിലിപ്പോസ് , ജോര്‍ജ്ജു ഫിലിപ്പോസ്്, പ്രസാദ് ഫിലിപ്പ് എന്നിവര്‍ സഹോദരങ്ങളുമാണ്.

പൊതു ദര്‍ശനം ഫെബ്രുവരി 28 ന് ഞായറാഴ്ച വൈകിട്ട് 4:30 മുതല്‍ 8:30 വരെ ബന്‍സലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (4136 Hulmeville Road, Bensalem, PA 19020).

സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 29ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെ ബന്‍സലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ . തുടര്‍ന്ന് മൃതദേഹം, ബെന്‍സലം റിച്ചില്യു റോഡിലെ റോസ്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ് . ജി . എം . ഓ .സി. സെമിത്തേരിയില്‍ സംസ്‌കരിക്കും. (3850 Richilieu Road, Bensalem, PA 19020).
അനിയന്‍ ഫിലിപ്പ് (53) ഫിലഡല്‍ഫിയായില്‍ നിര്യാതനായി
അനിയന്‍ ഫിലിപ്പ് (53) ഫിലഡല്‍ഫിയായില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക