Image

റവ. ഫാദർ ജോൺ സി. ഈപ്പൻ അമേരിക്കയിൽ എത്തുന്നു

വിനോദ് കൊണ്ടൂർ ഡേവിഡ്. Published on 27 February, 2016
റവ. ഫാദർ ജോൺ സി. ഈപ്പൻ അമേരിക്കയിൽ എത്തുന്നു
ന്യൂജേഴ്സി: പ്രശസ്ത പ്രസംഗികനും മലങ്കര ഓർത്തഡോക്സ് വൈദികനുമായ റവ. ഫാദർ ജോൺ സി. ഈപ്പൻ വിശുദ്ധവാരത്തിൽ അമേരിക്ക സന്ദർശിക്കുന്നു. 

ഇപ്പോൾ അദ്ദേഹം, മലങ്കര മാനേജിങ്ങ് കമ്മറ്റി മെമ്പറും, കാതോലിക്കേറ്റ് എം.ഡി. സ്കൂൾ ഗവേർണിംഗ്‌ ബോഡി മെമ്പറും, മാവേലിക്കര ഭദ്രാസനത്തിന്റെ സണ്ഡേ സ്ക്കൂളിന്റെ വൈസ് പ്രസിഡന്റും, മാവേലിക്കര പുതിയകാവ് സെന്റ് മേരീസ്‌ ഓർത്തഡോക്സ് കർത്തീഡ്രലിന്റെ വികാരിയുമാണ്. സ്റ്റാറ്റൻ ഐലന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള സർവ്വീസുകളിൽ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. വളരെ ചുരുങ്ങിയ കാലത്തേക്കാണ് ആദ്ദേഹം അമേരിക്ക സന്ദർശിക്കുന്നത്. 

അഭിഭാഷക വൃത്തിയിൽ ബിരുദം നേടിയ അദ്ദേഹം, കുട്ടികളുടേയും യുവജനങ്ങളേയും ഇടയിൽ അത്മീയത വളർത്തുന്നതിന് അച്ഛൻ  നൽകുന്ന സംഭാവനകൾ വളരെ ശ്രദ്ധേയമാണ്. കഴിഞ്ഞ 10 വർഷങ്ങളായി നടക്കുന്ന മാവേലിക്കര കൺവൻഷൻ തുടങ്ങുന്നതിൽ പ്രധാന  പങ്ക് വഹിച്ചതും അദ്ദേഹമായിരുന്നു. കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529.


റവ. ഫാദർ ജോൺ സി. ഈപ്പൻ അമേരിക്കയിൽ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക