Image

മലയാളിക്ക് തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടില്ല

അനില്‍ പെണ്ണുക്കര Published on 28 February, 2016
മലയാളിക്ക് തൊണ്ട നനയ്ക്കാന്‍ വെള്ളം കിട്ടില്ല
മലയാളി വെള്ളം കിട്ടാതെ അലയുന്ന നാളുകള വരുന്നു. തൊണ്ട നനയ്ക്കാന് ശുദ്ധജലം ലഭിക്കില്ലെന്ന തിരിച്ചറിവോടെ വരള്ച്ചയെ പ്രതിരോധിക്കാന് തയാറാകണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. വരാനിരിക്കുന്നത് കേരളം കണ്ട വലിയ വരള്ച്ചയായിരിക്കും . സൂര്യതാപം വര്ധിക്കുന്നതനുസരിച്ച് ജലാശയങ്ങള് വറ്റി വരളും. 

സൂര്യ താപവും, വരള്ച്ചയും രണ്ടാണ്. മഴയുടെ അഭാവത്തിലാണ് വരള്ച്ച രൂക്ഷമാകുന്നത്. സൂര്യതാപത്തിന്റെ തോത് 40 ഡിഗ്രി സെല്ഷ്യസിനു മുകളില് രേഖപ്പെടുത്തിയാല് ജലാശയങ്ങള് വേഗത്തില് വരളാന് സാധ്യതയുണ്ട്. ജീവഹാനിക്കും സാധ്യതയേറെയാണ്. മാര്ച്ച്, ഏപ്രില്, മെയ് മാസങ്ങളില് വരള്ച്ച രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ദുരന്ത നിവാരണ അതോറിറ്റി, ഭൗമ നിരീക്ഷണ കേന്ദ്രം, സെസ്സ് എന്നിവ പ്രവചിച്ചിരിക്കുന്നത്. 

നിലവില് സൂര്യതാപത്തിന്റെ അളവ് വടക്കന് ജില്ലകളില് പകല് 38 ഡിഗ്രി വരെയും രാത്രി 36 ഡിഗ്രി വരെയുമാണ്. തെക്കന് ജില്ലകളില് ഇത് താരതമ്യേന കുറവുണ്ടെങ്കിലും വരും ദിവസങ്ങളില് വര്ധിക്കാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്.എന്നാല്, വേനല് കാലത്ത് ജലം സംഭരിച്ചാല് വരള്ച്ചയെ തടയാന് കഴിയും. നിലവില് സൂര്യതാപം കഠിനമായി വര്ധിച്ചതിനെ തുടര്ന്നാണ് വരള്ച്ചയുണ്ടായത്. ഇത് സ്ഥിരതയുള്ള വരള്ച്ചയല്ലെന്നും അധികൃതര് വ്യക്തമാക്കുന്നു. മലയാളിയുടെ ജലത്തിന്റെ ദുരുപയോഗ തോതും വര്ധിച്ചുവെന്ന് സി.ഡബ്‌ളിയു.ആര്.ഡി.എം. തയാറാക്കിയ റിപ്പോര്ട്ടില് പറയുന്നു. കുപ്പിവെള്ളം, കോള, സോഡ, തുടങ്ങിയ കമ്പനികള് ഊറ്റിയെടുക്കുന്ന ഭൂഗര്ഭ ജലത്തിന്റെ അളവിലുണ്ടായ വര്ധനയും വരള്ച്ച രൂക്ഷമാക്കും.

ഭൂഗര്ഭത്തിലും ഭൗമോപരിതലത്തിലുമുള്ള ജലസമ്പത്തുകളുടെ അനിയന്ത്രിതമായ ഉപഭോഗമാണ് മറ്റൊരു വിഷയം. ശുദ്ധജലം ഊറ്റിയെടുത്ത് പ്രവര്ത്തിക്കുന്ന വന് ഫാക്ടറികള് തിരിച്ചു തരുന്ന വിഷലാവകള് നദികളെയും കുളങ്ങളെയും കടലിനെ തന്നെയും മലിനമാക്കുന്നു. മനുഷ്യര്ക്ക് ഉപകാരപ്പെടാത്ത കൃഷികള്ക്കായി ജലമുപയോഗിച്ച് മറ്റൊരു തരത്തില് വൃഥാ ചൂഷണം ചെയ്യുന്നു. നിസാര ആവശ്യങ്ങള്ക്ക് പോലും വലിയ തോതില് ജലം ഉപയോഗിക്കുന്ന ഗാര്ഹിക ശീലം മറ്റൊരു പ്രശ്‌നമാണ്. ശോഷിച്ചു വരുന്ന ജലസ്രോതസുകളെ ചൊല്ലിയായിരിക്കും വരും കാലയുദ്ധങ്ങളെന്ന് പ്രവചിക്കപ്പെട്ടിരിക്കുകയാണ്.

മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം സംഭരിക്കാനോ സംരക്ഷിക്കാനോ തയാറാകാത്തതാണ് വേനല്കാലത്ത് വരള്ച്ച രൂക്ഷമാക്കുന്നത്. വരാനിരിക്കുന്ന വരള്ച്ചയെ തടഞ്ഞു നിര്ത്താന് ജില്ലാ അധികാരികള്ക്ക് ദുരന്തനിവാരണ അതോറിട്ടി അധികൃതര് നിര്‌ദേശം നല്കിയിരുന്നു. ഇതനുസരിച്ച് എറണാകുളം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കണ്ണൂര് തുടങ്ങിയ ജില്ലകള് വരള്ച്ചാ പ്രതിരോധ പ്രവര്ത്തനങ്ങള് നടത്തി വരുന്നുണ്ട്. എറണാകുളം ജില്ലയില് 'എന്റെ കുളം എറണാകുളം' പദ്ധതി ആരംഭിച്ചു. 82 ഗ്രാമ പഞ്ചായത്തുകളില് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം. 

ഇതുവരെ 90 കുളങ്ങളാണ് വൃത്തിയാക്കിയത്. ആലപ്പുഴയില് എല്ലാ പഞ്ചായത്തിലും 'വാട്ടര് കിയോസ്‌ക്കുകള്' സ്ഥാപിക്കും. 256 വാര്ട്ടര് കിയോസ്‌ക്കുകള് സ്ഥാപിച്ചു കഴിഞ്ഞു. തൃശൂരില് 'മഴപ്പൊലിമ' പദ്ധതി വ്യാപിപ്പിച്ചു. കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില് ' കുളം കോരൂ ബിരിയാണി തരാം' പദ്ധതി വഴി 25 വലിയ കുളങ്ങള് നവീകരിച്ചു. കോട്ടയത്ത് ' വേനല് തുള്ളി ' പദ്ധതി വഴി മണിമലമീനച്ചിലാറുകളില് ചെക്കുഡാമുകള് കെട്ടി വെള്ളം സംഭരിച്ചിട്ടുണ്ട്. കണ്ണൂരില് കുടിവെള്ളം കിട്ടാത്ത പഞ്ചായത്തുകളില് 75 സ്ഥലങ്ങളില് വാട്ടര് കിയോസ്‌ക്കുകള് സ്ഥാപിച്ചു. പത്തനംതിട്ടയിലും ചെക്കുഡാമുകള് നിര്മിച്ചിട്ടുണ്ട്.

കൊല്ലത്ത് ശാസ്താംകോട്ട കായലും, കല്ലടയാറും ശുദ്ധജലവിതരണത്തിന് സജ്ജമാണ്. ഇവിടെ വരള്ച്ചാ ഭീതി പരത്തുന്നത് സ്വകാര്യമേഖലയില് ശുദ്ധജലവിതരണം നടത്തുന്ന ലോബിയാണ്. അതിനാല് വരള്ച്ച രൂക്ഷമായ പ്രദേശങ്ങളെ കണ്ടെത്താനും അവിടെ ടാങ്കര് വഴി വെള്ളമെത്തിക്കാനും ജില്ലാതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില് 2012ല് തന്നെ ആരംഭിച്ചിട്ടുള്ള ജലസംഭരണ പദ്ധതികള് ഫലപ്രദമാണ് 
 
കാലാവസ്ഥാ വ്യതിയാനം ലോകരാഷ്ട്രങ്ങളെയാകമാനം ദുരന്തമുഖത്തേക്ക് നയിക്കുകയാണ്
ഇന്ത്യയും ചൈനയും പുറത്തേക്ക് വിടുന്ന ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്ഗമനം അധികമാകുന്നതിനാലാണ് ആഗോളതാപനത്തിന്റെ തോത് വര്ദ്ധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് പടിഞ്ഞാറന് രാജ്യങ്ങളുടെ ആരോപണം. അതിനാല് പടിഞ്ഞാറന് രാജ്യങ്ങള് അനുവര്ത്തിക്കുന്ന നയം ഇന്ത്യയും ചൈനയും അംഗീകരിക്കണമെന്നും നേരത്തേ അമേരിക്ക ഉള്‌പ്പെടെയുള്ള വികസിത രാജ്യങ്ങള് ആവശ്യപ്പെട്ടിരുന്നു.

എന്നാല് വികസ്വര രാജ്യങ്ങളായ ഇന്ത്യയും ചൈനയും മറ്റു വികസിത രാജ്യങ്ങള് അനുവര്ത്തിക്കുന്നത് പോലുള്ള അളവില് ഹരിതഗൃഹ വാതകങ്ങള് പുറത്തേക്ക് വിടുവാന് ഒരുക്കമല്ലെന്ന നിലപാടിലാണിപ്പോഴും. വികസിത രാജ്യങ്ങളുടെ ആഗോളതാപന നയങ്ങള്‌ക്കെതിേര ഉച്ചകോടി തുടങ്ങിയ ദിവസം ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫിനാന്ഷ്യല് ടൈംസില് എഴുതിയ ലേഖനം ഇതിനകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുമുണ്ട്. ഫോസില് ഇന്ധനമുപയോഗിച്ചുള്ള വികസിത രാജ്യങ്ങളുടെ ക്രമാതീതമായ കാര്ബണ് പുറംതള്ളല് കാരണമാണ് ലോകത്ത് ഇന്ന് കാണുംവിധമുള്ള കാലാവസ്ഥാ വ്യതിയാനം ഉണ്ടായത്. ഫോസില് ഇന്ധനങ്ങളുണ്ടാക്കുന്ന പരിസ്ഥിതി പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോഴാണ് വികസിത രാജ്യങ്ങള് ബോധവാന്മാരായത്.

വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന വികസ്വര രാജ്യങ്ങള്ക്ക് ചെറിയ തോതില് കാര്ബണ് പുറംതള്ളാന് അവകാശമുണ്ടെന്നും കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാര് വികസിത രാജ്യങ്ങളാണെന്നും അതിനാല് ഇത് പരിഹരിക്കേണ്ട ബാധ്യത അവര്ക്കാണെന്നുമാണ് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളുടെ പക്ഷം. ഈ നിലപാടുകള്ക്ക് ഉച്ചകോടി പിന്തുണ നല്കുകയാണെങ്കില് ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങള്ക്ക് അത് നേട്ടമായിരിക്കും.
ആഗോളതാപനം ഭീകരതക്ക് തുല്യമാണെന്ന് അടുത്തിടെ ഐ.എസ് ഭീകരാക്രമണത്തിന് ഇരയായ ഫ്രാന്‌സിന്റെ ഭരണത്തലവന് ഫ്രാന്‌സ ഒലോന്ദ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പരാമര്ശം പ്രത്യേക ശ്രദ്ധയര്ഹിക്കുന്നതാണ്. ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വിപത്ത് തന്നെയാണ് കാലാവസ്ഥാ വ്യതിയാനം. ഇത് മൂലമുണ്ടാകുന്ന കൃഷി നാശം ആഗോളതലത്തില് തന്നെ ദൃശ്യമാണ്. പട്ടിണിയും ദാരിദ്ര്യവും ആഗോളതാപനം മൂലം സൃഷ്ടിക്കപ്പെടുമ്പോള് ലോകം ഇതുവരെ ആര്ജിച്ച എല്ലാ ഭൗതിക നേട്ടങ്ങളുടെയും അന്ത്യമായിരിക്കും ഉണ്ടാവുക.

വികസിത രാജ്യങ്ങള് ഹരിത ഗൃഹവാതകങ്ങളെന്ന പേരില് അറിയപ്പെടുന്ന കാര്ബണ് ക്രമാതീതമായി അന്തരീക്ഷത്തിലേക്ക് തുറന്നുവിട്ടതിന്റെ ദുരന്തഫലങ്ങളാണ് ലോകം ഇന്നനുഭവിക്കുന്നത്. ഭൂമിയെ സൂര്യന്റെ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് കാത്തുരക്ഷിക്കുന്ന ഓസോണ് പാളികള്ക്ക് കാര്ബണ് ദ്വാരങ്ങള് സൃഷ്ടിച്ചപ്പോള് ക്രമാതീതമായി ഭൂമിയിലെ ചൂട് വര്ദ്ധിക്കുകയും തന്മൂലം മഞ്ഞുമലകള് ഉരുകി സമുദ്ര നിരപ്പ് ഉയരുകയും ചെയ്തു. ഇതിന്റെ ഫലമായി പലദ്വീപുകളും അപ്രത്യക്ഷമാകാന് തുടങ്ങി. കൃഷിനാശവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു.ഇതിനൊരു തടയിടുവാന് അന്തരീക്ഷ മലിനീകരണ തോത് വികസിത രാജ്യങ്ങള് കുറയ്ക്കുകയല്ലാതെ വേറെ കുറുക്കുവഴികളൊന്നും ഇല്ല. 

സ്വന്തം ജീവിതഭദ്രത ആഗ്രഹിക്കുന്നവര്ക്ക് പരിസ്ഥിതിയെക്കുറിച്ച് ആലോചിക്കാതിരിക്കാനാകില്ല. പ്രകൃതിപഠനങ്ങള്ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. 1880 ല് ജര്മന്കാരനായ ഏണസ്റ്റ് എക്കലാണ് ആദ്യമായി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന് എക്കോളജി എന്ന് നാമകരണം നടത്തിയത്. ബി.സി 377 ല് അന്തരിച്ച യവന ഭിഷഗ്വരനായ ഹിപ്പോക്രാറ്റസ് അന്തരീക്ഷം, ജലം, സ്ഥലം എന്നൊരു കൃതി രചിച്ചിട്ടുണ്ട്. അരിസ്റ്റോട്ടില് ജൈവമണ്ഡലങ്ങളെ സംബന്ധിച്ചും ആവാസ വ്യവസ്ഥയെ സംബന്ധിച്ചും 'ജീവികള്' എന്ന ഗ്രന്ഥം രചിച്ചു. 

മനുഷ്യന് മാത്രമല്ല, എല്ലാ ജീവജാലങ്ങളും അവയ്ക്ക് ജീവിക്കാനാവശ്യമായത് പ്രകൃതിയില് നിന്ന് സ്വീകരിക്കുകയും അതിന്റെ കാലം കഴിയുമ്പോള് അത് പ്രകൃതിയില് അലിഞ്ഞ് ചേരുകയും ചെയ്യുന്നു. എന്നാല് മനുഷ്യന് അവന്ന് ജീവിച്ചിരിക്കാന് ആവശ്യമുള്ളത് മാത്രമല്ല അതില് കൂടുതല് പ്രകൃതിയില് നിന്ന് എടുക്കുകയും പ്രകൃതിക്ക് സ്വീകരിക്കാന് കഴിയാത്ത വസ്തുക്കളാക്കി മാറ്റി ഭൂമിയില് നിറക്കുകയും ചെയ്യുന്നു. ഇത് മനുഷ്യരാശിയുടെ നില്‌നില്പിനെ തന്നെ ബാധിക്കാമെന്ന ആശങ്കയുണ്ട്. മനുഷ്യന്റെ ഈ കടന്നുകയറ്റം മറ്റു ജീവജാലങ്ങളെയും ബാധിക്കുന്നു.

ഇന്ന് പ്രകൃതിയുടെ മേലുള്ള അധിനിവേശവും അതിന്റെ അപകടങ്ങളും തിരിച്ചറിയുന്ന മനുഷ്യര്ക്ക് പോലും ജീവിത സാഹചര്യങ്ങളെ നശിപ്പിക്കുന്ന, മലിനമാക്കുന്ന, നമുക്ക് വേദനയും രോഗങ്ങളും നല്കുന്ന ശൈലിയില് നിന്ന് മാറി നില്ക്കാനാകാത്ത വിഷമവൃത്തത്തിലാണ്.
ഇന്ന് കേരളത്തില് മാത്രമല്ല ലോകത്തില് തന്നെ പലയിടങ്ങളിലും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനും അതിന്റെ പൊതു അവകാശത്തിനുമായി ധാരാളം സമരങ്ങള് നടത്തുന്നുണ്ട്. ഉല്പാദനപരമായ പ്രവര്ത്തനങ്ങളില് ഏര്‌പെടേണ്ട മനുഷ്യന് മുഴുവന് ഊര്ജ്ജവും പ്രതിരോധനത്തിനായി ചെലവഴിക്കേണ്ടിവരുന്നു.

മനുഷ്യനൊഴികെ എല്ലാ ജീവികളും തങ്ങളുടെ ജീവിതം നിലനിര്ത്താനാവശ്യമായ അളവില് മാത്രമേ പ്രകൃതി വിഭവങ്ങള് ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ പാരിസ്ഥിക ചക്രം അട്ടിമറിക്കപ്പെടുന്നില്ല. അതേസമയം മനുഷ്യന് തങ്ങളുടെ യഥാര്ഥ ആവശ്യങ്ങള്ക്കപ്പുറമാണ് പ്രകൃതി വിഭവങ്ങള് ചൂഷണം ചെയ്യുന്നത്. ഭക്ഷണം, വസ്ത്രം, ആവാസം, വിനോദം മുതലായവയ്ക്കായി അനാവശ്യമായി ചൂഷണം ചെയ്യുന്നത് കാരണം പാരിസ്ഥിക സന്തുലനം അപരിഹാര്യമാം വിധം അട്ടിമറിക്കപ്പെടുന്നു. 

എന്ജിനിയറിങ് കൈകടത്തിയതിനാല് പ്രകൃതി ചൂഷണത്തിന്റെ മറുവശം പരിസ്ഥിതി തീവ്രമാണ്. ചരിത്രത്തിലെ ഏറ്റവും തിക്തമായ ഈ കാലഘട്ടത്തില് മനുഷ്യന്റെ ചെയ്തികളുടെ ഫലമായി പരിസ്ഥിതിയില് ഉണ്ടാകുന്ന മാറ്റങ്ങളും പ്രകൃത്യാ ഉണ്ടാകുന്ന മറ്റു പ്രതിഭാസങ്ങളും മൂലം ഭൂമി കണ്ടതില് വച്ച് ഏറ്റവും വലിയ വംശനാശം ഉണ്ടാകുമെന്ന് കരുതപ്പെടുന്നു. ഈ സാഹചര്യത്തില് പ്രകൃതിയെ നശിപ്പിക്കുന്ന ശക്തികള്‌ക്കെതിരേ തീവ്രവാദ പ്രവര്ത്തനങ്ങളില് ഏര്‌പെടുന്ന പരിസ്ഥിതി പോരാളികളുടെ സംഘങ്ങള് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് രൂപം കൊള്ളുന്നു. നഗരങ്ങള് ഗ്രാമപ്രദേശങ്ങളിലേക്ക് വളരുന്നതിനെതിരായി അവര് തീവയ്പ്പ് നടത്തുന്നു. 

2008 മാര്ച്ചില് യു.എസിലെ സിയാറ്റ് നഗരത്തില് ഒരു സംഘം പരിസ്ഥിതി പ്രവര്ത്തകര് വില കൂടിയ സൗധങ്ങള് അഗ്‌നിക്കിരയാക്കി. സിയാറ്റ് സബ് ഡിവിഷന് എന്ന പ്രദേശത്ത് അനേകം വീടുകള് പുതുതായി പണിതുയര്ത്തിയത് സമീപ നദിയിലെ സാല്മണ് മത്സ്യ സമ്പത്തിനെ ബാധിക്കുമെന്ന് മുറവിളി കൂട്ടി നാശനഷ്ടങ്ങള് വരുത്തി വച്ചു. ഇംഗ്ലണ്ടിലും ഹോളണ്ടിലും മെക്‌സിക്കോയിലും പല തവണ ഇത്തരം സംഭവങ്ങള് ഉണ്ടായിട്ടുണ്ട്. ജീവ ഹാനിക്ക് കൂട്ടു നില്ക്കാത്ത പരിസ്ഥിതി പോരാളികള് പരിസ്ഥിതിക്ക് മാറ്റം വരുത്തുന്ന എന്തിനേയും എതിര്ക്കുന്നു.

ഇക്കോ ടെററിസ്റ്റുകളുടെ പ്രധാന പ്രവര്ത്തനങ്ങള്, വന്കിട വ്യവസായ സ്ഥാപനങ്ങളുടെ ഓഫിസുകളിലേക്ക് ചീഞ്ഞു നാറുന്ന മാലിന്യം പാഴ്‌സലായി അയക്കുക. മൃഗാവശിഷ്ടങ്ങള് ഫാക്ടറികളിലും മറ്റും വിതറി ദുസഹമായ സാഹചര്യം സൃഷ്ടിക്കുക എന്നതൊക്കെയാണ്. ടെററിസ്റ്റുകള്ക്ക് നേതൃസ്ഥാനത്ത് ആരുമില്ല. അതിനാല് പ്രവര്ത്തനങ്ങള് നിയന്ത്രിക്കാനുമാവില്ല. ചെറിയൊരു അംഗത്വ സംഖ്യ നല്കി സംഘാംഗങ്ങളില് ചേരുന്നവര് ഇടക്കിടെ ഇമെയിലിലൂടെ ബന്ധപ്പെടുന്നു. അംഗങ്ങള്ക്ക് പരസ്പരമറിവില്ല. തീവ്രവാദത്തിന്റെ മറ്റൊരു മുഖമായി പരിസ്ഥിതി തീവ്രവാദം വളര്ന്നു കഴിഞ്ഞു.

പരിസ്ഥിതി തീവ്രവാദികള് ചൂഷകര്‌ക്കെതിരേ നിരത്തുന്ന കുറ്റപത്രങ്ങളില് പ്രധാനപ്പെട്ടത് വിവിധ വംശനാശഭീഷണികള് തന്നെയാണ്; മഹാവിലോപനം എന്നാണവര് അതിന് പേര് പറയുന്നത്.ജീവ ജാലങ്ങളുടെ ആധിക്യത്താല് പെട്ടെന്നുണ്ടാകുന്ന കുത്തനെയുള്ള കുറവാണ് മഹാവിലോപനം. ഇടക്കിടെ ഭൂമി ഇത്തരം സംഭവങ്ങള്ക്ക് സാക്ഷ്യം വഹിക്കുന്നു എന്ന് പഠനങ്ങളില് നിന്ന് വ്യക്തമാക്കുന്നു. ഭൂമിയിലിന്നു വരെ ഉണ്ടായിട്ടുള്ള 97% സ്പീഷീസുകളും ഇല്ലാതായിട്ടുണ്ട്. ഇനിയുണ്ടാകുന്ന ഹോളോസീന് മഹാ വിലോപനത്തില് സസ്തനികളും പറവകളും ഉഭയ ജീവികളും ഉരഗങ്ങളും ആര്‌ത്രോപോഡുകളും ഇല്ലാതാകും. മഴക്കാടുകളിലെ ജീവികളാണ് ആദ്യം അപ്രത്യക്ഷമാകുക. കഴിഞ്ഞ 500 വര്ഷത്തിനിടയില് ഏതാണ്ട് 900 പ്രധാന ജീവിമാര്ഗങ്ങള് ഇല്ലാതായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക