Image

നിയമസഭാ തെരഞ്ഞെടുപ്പില് വി.എസ് പ്രശ്‌നം വീണ്ടും കീറാമുട്ടി

അനില്‍ പെണ്ണുക്കര Published on 28 February, 2016
നിയമസഭാ തെരഞ്ഞെടുപ്പില് വി.എസ് പ്രശ്‌നം വീണ്ടും കീറാമുട്ടി
ഇപ്പോളെല്ലാവരുടെയും കണ്ണ് വി എസ്സിലെക്കാണ്. സുധീരന്‍ മത്സരിക്കുന്ന കാര്യം തീരുമാനമായ സ്ഥിതിക്ക് ഇതും കൂടി പരിഹാരമായാല്‍ ആ ഭാഗം തീര്‍ന്നു കിട്ടും. അതുവരെ സമാധാനമില്ല.

നിയമസഭാ തെരഞ്ഞെടുപ്പില് വി.എസിന്റെ സ്ഥാനാര്ഥിത്വം സംബന്ധിച്ചു തീരുമാനത്തിലെത്താന് കഴിയാതെ സി.പി.എം കേന്ദ്ര നേതൃത്വം കുഴയുന്നു എന്നൊക്കെ ചാനലുകള്‍ വച്ച് കാച്ചുന്നുണ്ട . പിണറായിക്കൊപ്പം വി.എസിന്റേയും സ്ഥാനാര്ഥിത്വത്തെ സംബന്ധിച്ചു തീരുമാനമെടുക്കാന് ഡല്‍ഹിയില്‍ ചേര്ന്ന കേന്ദ്രകമ്മിറ്റി യോഗം വിഷയം സംസ്ഥാന കമ്മിറ്റിക്കു വിട്ടു. അത്രേയുള്ളൂ സംഭവം.

ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില് ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റില് വിഷയം ചര്ച്ച ചെയ്തു തീരുമാനമെടുക്കും. വി.എസ് അച്യുതാനന്ദനും പിണറായി വിജയനും മത്സരിച്ചാല് ആരു നയിക്കുമെന്ന തര്ക്കമാണ് അന്തിമ തീരുമാനത്തിലേക്ക് എത്താന് കേന്ദ്ര നേതൃത്വത്തിന് കഴിയാതെ പോയത്. വി.എസിനെ മത്സരിപ്പിക്കുന്നതില് മുന്പത്തെ പോലെ കേരളത്തില് നിന്നുള്ള പാര്ട്ടി നേതാക്കള് എതിര്ക്കുന്നില്ലെങ്കിലും വി.എസിന്റെ പ്രായം കണക്കിലെടുക്കണമെന്ന അഭിപ്രായം ഇവര് ഉയര്ത്തുന്നുണ്ട്.

ഇതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് വി.എസ് പ്രശ്‌നം വീണ്ടും കീറാമുട്ടിയാകുന്നത് കേരളാ നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച വരാനിരിക്കെ വി.എസ് പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന നെട്ടോട്ടത്തിലാണ് സി.പി.എം സംസ്ഥാന നേതൃത്വം. ഭരണം പിടിയ്ക്കാന് വി.എസിന് മത്സരിക്കാന് അവസരമൊരുക്കുമെങ്കിലും പരോക്ഷമായി തെരഞ്ഞെടുപ്പിന് നേതൃത്വം നല്കുന്നത് പിണറായി വിജയനായിരിക്കും.

ചൊവ്വാഴ്ച നടക്കുന്ന അടിയന്തര സെക്രട്ടറിയേറ്റില് ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തില് അന്തിമ തീരുമാനമുണ്ടാകും.
സ്ഥാനാര്ഥി പട്ടികയില് രണ്ടുപേരും ഉണ്ടാകണമെന്ന നിര്‌ദേശമാണ് കേന്ദ്രനേതൃത്വം മുന്നോട്ടുവച്ചിട്ടുള്ളത്. അതാണ് കേന്ദ്രം. യെച്ചൂരി പറഞ്ഞാല വി എസ്സ് കേള്ക്കും. അഥവാ കേരളാ നേതൃത്വം വി എസ്സിനോട് മത്സരിക്കെണ്ടാ എന്ന് പറഞ്ഞാലും വി എസ്സ് യെച്ചൂരി പറയുന്നത് കേള്ക്കും. കാരണം യെച്ചൂരിയെ സെക്രട്ടറി ആക്കിയതിന് പിന്നില്‍ വി എസ്സിന്റെ പരസ്യ പ്രസ്താവന ഉണ്ടല്ലോ. ഇല്ലങ്കില്‍ രാമച്ചന്ദ്രന ്പിള്ള സെക്രട്ടറി ആയേനെ.

ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യാത്തതിനാല് സംസ്ഥാന ഘടകത്തില് നിലനില്ക്കുന്ന പ്രതിസന്ധി കനത്തതാണെന്ന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് വിഭാഗീയത രൂക്ഷമാകുന്നത് വിജയസാധ്യതയെ പ്രതികൂലമായി ബാധിക്കും. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമുള്ള പേരാട്ടമായിരിക്കുമെന്നതിനാല് തന്നെ ചെറിയ പിഴവുകള് പോലും വിജയസാധ്യത ഇല്ലാതാക്കുമെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്.

ജയിച്ചാല് ആരു മുഖ്യമന്ത്രിയെന്ന കാര്യത്തില് കൃത്യമായ ധാരണ തെരഞ്ഞെടുപ്പിനു മുന്പ് വേണമെന്ന് പിണറായി ആവശ്യപ്പെട്ടതായാണ് പലരും പറയുന്നത്. അത് ന്യായം. വി.എസ് പ്രചാരണം നയിച്ചാല് ശ്രദ്ധ അദ്ദേഹത്തില് കേന്ദ്രീകരിക്കപ്പെടുമെന്നും വി.എസ് വിജയിച്ചാല് തന്റെ മുഖ്യമന്ത്രി പദവി സാധ്യത മങ്ങുമെന്നും പിണറായി കരുതുന്നു. വി.എസ് മത്സരിക്കേണ്ടതില്ലെന്നും പ്രചാരണരംഗത്ത് സജീവമായാല് മതിയെന്നുമുള്ള നിര്‌ദേശമാണ് പിണറായിയും കോടിയേരിയും പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന് പിള്ള തുടങ്ങിയവരുമായി നടത്തിയ ചര്ച്ചയില് മുന്നോട്ടുവച്ചത്.

എന്നാല് വി.എസിനു വേണ്ടി യെച്ചൂരി തന്നെ രംഗത്തുള്ള സാഹചര്യത്തില് ഇക്കാര്യത്തില് കേന്ദ്ര നേതൃത്വത്തിന് തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട് നേതാക്കള് അറിയിച്ചു. ഇതോടെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്ന്ന് തീരുമാനമെടുക്കാന് കേന്ദ്ര നേതൃത്വം നിര്‌ദേശിച്ചത്. സംസ്ഥാന സെക്രട്ടറിയേറ്റില് പിണറായി പക്ഷത്തിനാണ് ഭൂരിപക്ഷം.

ആലപ്പുഴ സമ്മേളന വേദിയില് നിന്ന് ഇറങ്ങിപ്പോയ വി.എസിനെ പിന്നീട് സെക്രട്ടറിയേറ്റില് ഉള്‌പ്പെടുത്തിയിട്ടുമില്ല. ആരെല്ലാം മല്‌സരിക്കും എന്നതടക്കമുള്ള കാര്യങ്ങള് സംസ്ഥാന സമിതിയില് തീരുമാനെടുക്കും.

എന്തായാലും അടുത്ത മുഖ്യമന്ത്രി കസേര പിണറായിക്ക് നല്‍കാനായിരിക്കും കേരളാ ഘടകം തീരുമാനിക്കുക. അല്പം വിഷമിച്ചാണെങ്കിലും വി എസ്സിന് വീട്ടില് ഇരിക്കേണ്ടി വരും. രണ്ടു പേരും മത്സരിക്കുയ്കയാനെങ്കില്‍ എല് ഡി എഫിന് ഭൂരിപക്ഷവും കിട്ടിയാല്‍ ഒരു വര്ഷം വി എസ്സും ബാക്കിയുള്ള 4 വര്ഷം പിണറായിയും എന്ന ഒരു തീരുമാനവും പാര്ട്ടി തീരുമാനിക്കണമെന്ന് ചിന്തിക്കുന്നവരും പാര്‍ട്ടിയില്‍ ഉണ്ട്.

സി പി എമ്മിന് അങ്ങനെ ഒരു കോണ്ഗ്രസ് കളി ഇല്ല എന്നത് അവിടെയും വിലങ്ങു തടി ആകാം..എന്തായാലും വി എസ്സ് ഒരു കീറാമുട്ടി തന്നെ ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക