Image

ഒരു ദിവ­സത്തെ ഷൂട്ടിംഗ് ബക്കി­യാക്കി ഹിന്ദി ട്രാഫിക്ക്; സ്വപ്നം മാത്ര­മായ് മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ്

(ജയ­മോ­ഹ­നന്‍ എം) Published on 28 February, 2016
ഒരു ദിവ­സത്തെ ഷൂട്ടിംഗ് ബക്കി­യാക്കി ഹിന്ദി ട്രാഫിക്ക്; സ്വപ്നം മാത്ര­മായ് മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ്
മിലി എന്ന സിനി­മ­യുടെ ഷൂട്ടിംഗ് എറ­ണാ­കു­ളത്ത് നട­ക്കു­മ്പോ­ഴാണ് രാജേഷ് പിള്ളയെ അവ­സാ­ന­മായി കാണു­ന്ന­ത്. ഒരു സംവി­ധാ­യ­ക­ന്റെ, അതും ഒരു ഹിറ്റ് സംവി­ധാ­യ­കന്റെ സ്ഥിരം ജാഡകള്‍ ഒന്നു­മി­ല്ലാത്ത ഒരു സാധാ­ര­ണ­ക്കാ­രന്‍. ട്രാഫി­ക്കിന് ശേഷം മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ് എന്ന ബിഗ് ബജറ്റ് ചിത്രം അനൗണ്‍സ് ചെയ്തി­രുന്നു രാജേഷ് പിള്ള. അതിന്റെ അണി­യറ പ്രവര്‍ത്ത­ന­ങ്ങ­ളി­ലാ­യിക്കും രാജേഷ് എന്ന് കരു­തി­യി­രി­ക്കു­മ്പോ­ഴാണ് മിലി­യുടെ ഷൂട്ടിംഗ് ആരം­ഭി­ച്ച­ത്. എന്തു­കൊണ്ട് ട്രാഫി­ക്കിന് ശേഷം നീണ്ട ഒരു ഇട­വേള എന്നാ­യി­രുന്നു രാജേ­ഷി­നോട് ആദ്യം ചോദി­ച്ച­ത്. അപ്പോ­ഴാണ് ഒരു സൂപ്പര്‍ഹിറ്റ് സിനി­മ, അതും മല­യാള സിനി­മ­യുടെ ഗതി തിരിച്ചു വിട്ട പരീ­ക്ഷണ സിനിമ ചെയ്ത രാജേഷ് പിള്ള എന്ന സംവി­ധാ­യ­കന്‍ പിന്നീടും അനു­ഭ­വിച്ച ദുരി­ത­ങ്ങ­ളുടെ കഥ കേട്ട­ത്.

""ഇനിയും ഒരു ദിവ­സത്തെ ഷൂട്ടിംഗ് കൂടി ബാക്കി­യുണ്ട് സുഹൃത്തേ ട്രാഫിക്ക് ഹിന്ദി­യില്‍ പൂര്‍ത്തി­യാ­വാന്‍. അങ്ങ­നെ­യാണ് രാജേഷ് പിള്ള പറ­ഞ്ഞ­ത്. അവിടെ ഞാന്‍ അനു­ഭ­വിച്ച കഷ്ട­പ്പാ­ടു­കള്‍ക്ക് കണ­ക്കി­ല്ല. പക്ഷെ എന്തു വന്നാലും ഞാന്‍ ട്രാഫിക്ക് ബോളി­വു­ഡില്‍ പൂര്‍ത്തി­യാ­ക്കും. അതെന്റെ വാശി­യാ­ണ്. മിലിക്ക് ശേഷം ട്രാഫിക്ക് ഹിന്ദി­യില്‍ പൂര്‍ത്തി­യാ­ക്കുക എന്ന­താണ് എന്റെ ലക്ഷ്യം''... - പക്ഷെ ലക്ഷ്യം പൂര്‍ത്തി­ക­രി­ക്കാന്‍ കഴി­യാതെ രാജേഷ് സിനി­മയെ വിട്ടു പോയി. ഒരു ദിവ­സത്തെ ഷൂട്ടിംഗ് ബാക്കി­യാക്കി ട്രാഫിക്ക് ഹിന്ദി­യില്‍ ഇപ്പോഴും എഡി­റ്റിംഗ് ടേബി­ളില്‍ പോലു­മെ­ത്താതെ നില്‍ക്കു­ന്നു.

മല­യാ­ള­ത്തില്‍ സൂപ്പര്‍ഹി­റ്റൊ­രുക്കി വലി­യൊരു അവ­സരം തേടി ഹിന്ദി­യി­ലേക്ക് പോയ രാജേഷ് പിള്ളയെ കാത്തി­രു­ന്നത് വര്‍ഷ­ങ്ങള്‍ക്ക് മുമ്പ് ഹിന്ദി­യി­ലേക്ക് പോയ സംവി­ധാ­യ­കന്‍ കമ­ലിന്റെ അതേ അവ­സ്ഥ­ക­ളാ­യി­രു­ന്നു. മഴ­യെത്തും മുമ്പേ എന്ന സിനി­മ­യുടെ റീമേ­ക്കു­മായി ഹിന്ദി­യി­ലെ­ത്തിയ കമ­ലിന് നിര്‍മ്മാ­താ­ക്ക­ളുടെ ഭാഗത്തു നിന്നും നേരിട്ട തിരി­ച്ച­ടി­കള്‍ കാരണം സിനിമ പൂര്‍ത്തി­യാ­ക്കാന്‍ കഴി­യാതെ തിരിച്ചു വരേണ്ടി വന്നു.

ഇങ്ങ­നെ­യ­ല്ലെ­ങ്കിലും രാജേ­ഷിനും ബോളി­വു­ഡില്‍ വലിയ പ്രതി­സ­ന്ധി­ക­ളാണ് കാത്തി­രു­ന്ന­ത്. സിനി­മ­യോ­ടുള്ള സ്‌നേഹവും കരുത്തും കൊണ്ടാണ് രാജേഷ് ട്രാഫി­ക്കിന്റെ ഹിന്ദി റീമേക്ക് മുമ്പോട്ടു കൊണ്ടു­പോ­യ­ത്. പക്ഷെ എന്നിട്ടും യാത്ര­യുടെ അവ­സാന ലാപ്പിന് മുമ്പേ അവ­സാ­നി­പ്പി­ക്കേണ്ടി വന്നു.

പക്ഷെ ഒരു കാര്യം ഉറ­പ്പാ­ണ്. ആ ഒരു ദിവ­സത്തെ ഷൂട്ടിംഗ് പൂര്‍ത്തി­യാക്കി ട്രാഫിക്ക് ഹിന്ദി­യില്‍ പുറ­ത്തി­റ­ങ്ങി­യാല്‍ അത് ബോളി­വുഡ് ഇന്‍ഡ­സ്ട്രി­യിലും പുതിയ കാഴ്ച­പ്പാ­ടു­കള്‍ സൃഷ്ടി­ക്കും. അതി­നുള്ള കഴിവ് തീര്‍ച്ച­യായും രാജേഷ് പിള്ള­യ്ക്കു­ണ്ടാ­യി­രു­ന്നു. ആ പ്രതി­ഭ­യുടെ കൈയ്യൊപ്പ് തീര്‍ച്ച­യായും ചിത്ര­ത്തി­ലു­മു­ണ്ടാ­കും.

കൂടി­കാ­ഴ്ച­യില്‍ മിലി­യെ­ക്കു­റിച്ച് രാജേഷ് പറ­ഞ്ഞത് ഇപ്പോ­ഴു­മോര്‍ക്കു­ന്നു. എല്ലാ­വരുടെയും ഉള്ളില്‍ ഏറ്റ­ക്കു­റ­ച്ചി­ലു­ക­ളോടെ ഒരു അന്തര്‍മുഖ കഥാ­പാത്രം ഉണ്ടാ­വും. ഏറിയ അള­വില്‍ അന്തര്‍മു­ഖ­മായ സ്വഭാവം പേറു­ന്ന­വ­ളാണ് മിലി. അവ­ളുടെ തിരിച്ചു വര­വിന്റെ കഥ­യാണ് മിലി. ഇനി ആരാണ് മിലി എന്ന് ചോദി­ച്ച­പ്പോള്‍. മിലി അവ­ള­ല്ല, മറിച്ച് അവ­നാണ് എന്നാ­യി­രുന്നു രാജേ­ഷിന്റെ മറു­പ­ടി.

അവന്‍ എന്ന് വെച്ചാല്‍ രാജേഷ് പിള്ള തന്നെ. അതെ ഏറെ അന്തര്‍മു­ഖ­നാ­യി­രുന്ന എല്ലാ­വ­രോടും തീര്‍ത്തും ബഹു­മാ­ന­ത്തോടെ ഇട­പെ­ട്ടി­രുന്ന ഒരു പാവ­ത്താ­നാ­യി­രുന്നു രാജേഷ് പിള്ള. അതു­കൊണ്ടു തന്നെ­യാ­വണം മിലി എന്ന സിനിമ തിര­ഞ്ഞെ­ടു­ക്കാനും രാജേഷ് തീരു­മാ­നി­ച്ച­ത്.

എന്നാല്‍ മിലിയും അവ­സാന ചിത്ര­മായ വേട്ട­യു­മൊ­ന്നു­മാ­യി­രു­ന്നില്ല രാജേഷ് പിള്ള­യുടെ യഥാര്‍ഥ സ്വപ്നം. അത് മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ് എന്ന ചിത്ര­മാ­യി­രു­ന്നു. ഒരു പക്ഷെ മല­യാള സിനി­മയെ ഇന്റര്‍നാ­ഷ­ണല്‍ ലെവ­ലില്‍ എത്തി­ക്കാന്‍ കഴി­യു­മാ­യി­രുന്ന ചിത്രം. ഏതൊരു യുവാ­വി­ന്റെയും പാഷ­നായ ബുള്ള­റ്റാ­യി­രുന്നു ചിത്ര­ത്തിലെ പ്രധാന കഥാ­പാ­ത്രം. മൂന്ന് കാല­ഘ­ട്ട­ങ്ങ­ളില്‍ ഈ ബുള്ളറ്റ് മൂന്ന് പേരുടെ കൈക­ളി­ലാ­ണ്. അങ്ങനെ മൂന്ന് കാല­ഘ­ട്ട­ത്തില്‍ ഉശിരും ചെറു­പ്പവും പ്രതി­ഷേ­ധവും വിപ്ല­വവും ചോരയും കണ്ണീരും പ്രണ­യ­വു­മെല്ലാം കണ്ടു പോകുന്ന ബുള്ള­റ്റിന്റെ കഥ­യാണ് മോട്ടോര്‍ സൈക്കിള്‍ ഡയ­റീ­സ്. കുഞ്ചാക്കോ ബോബനും നിവിന്‍ പോളി­യു­മൊ­ക്കെ­യാ­യി­രുന്നു അഭി­നേ­താ­ക്ക­ളായി രാജേഷ് പിള്ള കണ്ടി­രു­ന്ന­ത്. സ്വന്ത­മായി രാജേഷ് പിള്ള തയാ­റാ­ക്കാന്‍ ഒരു­ങ്ങിയ തിര­ക്ക­ഥയും ഇതു തന്നെ­യാ­യി­രു­ന്നു. ചിത്ര­ത്തിന്റെ ഒഫി­ഷ്യല്‍ അനൗണ്‍സ്‌മെന്റ് രാജേഷ് കൊച്ചി­യില്‍ നട­ത്തി­യി­രു­ന്നു­വെ­ങ്കിലും ചിത്രം നീണ്ടു പോയി. വലിയ ബജറ്റും നിര­വധി ലൊക്കേ­ഷ­നു­കളും ആവ­ശ്യ­മായ ചിത്ര­ത്തിന്റെ നിര്‍മ്മാണം ഹിമാ­ല­യന്‍ ടാസ്ക് തന്നെ­യാ­യി­രു­ന്നു. ഒരു സംവി­ധാ­യ­കനെ സംബ­ന്ധി­ച്ചി­ട­ത്തോളും വലി­യൊരു വെല്ലു­വി­ളി. എന്നാല്‍ ഏത് പ്രതി­സ­ന്ധി­യെയും അതി­ജീ­വിച്ച് മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ് താന്‍ സാക്ഷാ­ത്ക­രിക്കും എന്ന് രാജേഷ് ധീര­മായി പറ­ഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ് തന്നെ­യാണ് തന്റെ ഡ്രീം പ്രോജക്ട് എന്ന് പല ആവര്‍ത്തി കുടി­കാ­ഴ്ച­യില്‍ രാജേഷ് പറ­ഞ്ഞു.

പക്ഷെ സ്വപ്നം ബാക്കി­യാക്കി രാജേഷ് പിള്ള എന്ന പ്രതിഭ സിനി­മയെ വിട്ടു പോയി­രി­ക്കു­ന്നു. രാജേ­ഷിന്റെ സ്വപ്നം ഇനി ആരാണ് പൂര്‍ത്തി­യാ­ക്കു­ക. കുറ­ഞ്ഞ പക്ഷം ട്രാഫിക്കിന്റെ ഹിന്ദി­യെ­ങ്കിലും പുറ­ത്തി­റ­ങ്ങി­യെ­ങ്കില്‍ എന്ന് ആഗ്ര­ഹിച്ചു പോകു­കയാണ്. അന­ന്ത­ത­യിലിരുന്ന് രാജേ­ഷിന്റെ ആത്മാ­വിന് ട്രാഫിക്ക് ഹിന്ദി സംസാ­രി­ക്കു­ന്നത് കാണാന്‍ കഴിഞ്ഞെങ്കില്‍ ഇന്ന് പ്രതീ­ക്ഷിച്ചു പോകു­ക­യാ­ണ്. അങ്ങ­നെ­യെ­ങ്കില്‍ മണ്‍മ­റഞ്ഞ് പോയെ­ങ്കിലും തിയ­റ്റ­റില്‍ കൈയ്യ­ടി­കള്‍ സൃഷ്ടി­ക്കു­വാ­നുള്ള അപൂര്‍വ്വ ഭാഗ്യം രാജേ­ഷിന് കൈവ­രും, ഒരു മര­ണാ­ന­ന്തര ബഹു­മതി എന്ന പോലെ. സിനിമ എന്ന മാധ്യ­മ­ത്തിന് സത്യ­മു­ണ്ടെ­ങ്കില്‍ തീര്‍ച്ച­യായും അത് സംഭ­വി­ക്കുക തന്നെ ചെയ്യും.

ഒരു ദിവ­സത്തെ ഷൂട്ടിംഗ് ബക്കി­യാക്കി ഹിന്ദി ട്രാഫിക്ക്; സ്വപ്നം മാത്ര­മായ് മോട്ടോര്‍ സൈക്കിള്‍ ഡയ­റീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക