Image

നോര്‍ത്ത് അമേരിക്കന്‍ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 17 March, 2016
നോര്‍ത്ത് അമേരിക്കന്‍ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016
മയാമി: 2016 ജൂലായ് ഏഴു മുതല്‍ പത്തു വരെ നടക്കുന്ന ഫോമ അന്തര്‍ദേശീയ കണ്‍വന്‍ഷനോട് അനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ മലയാളി സുന്ദരിയെ കണ്ടെത്തുന്നതിനായി ഫോമ അവതരിപ്പിക്കുന്നു ഫോമാ ബ്യൂട്ടി പാജന്റ് 2016. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയിലെ വിവിധ പ്രൊവിന്‍സുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്. 

മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷനിലെ മുതിര്‍ന്ന അംഗവും, അവിഭക്ത ഫൊക്കാനയില്‍ 7 പ്രവിശ്യം ബ്യൂട്ടി പേജന്റ് സംഘടിപ്പിച്ച് പരിചയമുള്ള ക്ലാരാ ജോബ് ആണ്. ന്യൂയോര്‍ക്കില്‍ ദീര്‍ഘകാലമായി ആര്‍ എന്‍ ആയി സേവനമനുഷ്ടിച്ച ക്ലാരാ, സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും സമയം കണ്ടെത്തിയിരുന്നു എന്ന് ഓര്‍ക്കുന്നു. 

തകൃതിയായി നടക്കുന്ന ഫോമാ ബ്യൂട്ടി പേജന്റ് 2016-ന്റെ ഒരുക്കങ്ങളെ കുറിച്ചും ക്ലാരാ വിശിദമായി സംസാരിച്ചു. മത്സരത്തിന് വളരെ മുന്‍പായി തന്റെ കൂടെയുള്ള ടീം അംഗങ്ങള്‍ക്ക് മത്സരത്തിന്റെ നിയമങ്ങളെ കുറിച്ചും, രീതിയെ കുറിച്ചും പരിശീലനം നല്‍കും, അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കും. അഞ്ചു  സെക്ക്‌മെന്റായിട്ടായിരിക്കും മത്സരം നടത്തുക. ഇന്‍ട്രൊഡക്ക്ഷന്‍, ഈവിനിംഗ് ഗൗണ്‍, സാരി, ടാലന്റ് സെക്ക്‌മെന്റ്, ചോദ്യോത്തരം എന്നിങ്ങനെ ആയിരിക്കും മത്സരം നടത്തുന്നത്. മത്സരത്തിന് 4 മണിക്കൂര്‍ മുന്‍പ്, മത്സരാര്‍ത്ഥികള്‍ക്ക് കോച്ചിങ്ങും, റിഹേഴ്‌സലും നടത്തും. 

അവസരം ലഭിക്കാത്ത, എന്നാല്‍ ബ്യൂട്ടി പേജന്റുകളില്‍ പങ്കെടുക്കാന്‍ വളരെ ആഗ്രഹമുള്ള ഒരു പാട് മലയാളി പെണ്‍കൊടികള്‍ക്ക് ഇങ്ങനെ ഫോമ ഒരു അവസരം ഒരുക്കുന്നത് തന്നെ വലിയൊരു കാര്യമാണെന്ന് ക്ലാരാ ജോബ് പറഞ്ഞു. ഇത്രേയും വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വെച്ച്, മത്സരാര്‍ത്ഥികളോടുള്ള തന്റെ ഉപദേശം, ഒത്തിരി പേര്‍ മത്സരിക്കാനുണ്ടെങ്കിലും ഒരാളേ വിജയിക്കുകയുള്ളൂ. അത് പക്ഷെ മന:പ്രയാസം ഉണ്ടാക്കരുത്. കാരണം അതിന്റെ അര്‍ത്ഥം വിജയികളല്ലാത്തവര്‍ മോശമായിരുന്നു എന്നല്ല, മറിച്ച് വിജയി കൂടുതല്‍ നന്നായി ചെയ്തു എന്നേയുള്ളു. 

ഇപ്പോള്‍ തന്നെ ഇരുപതിലധികം മത്സരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ചെയ്തു കഴിഞ്ഞു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രേയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ ചെയ്യണമെന്ന് സംഘാടകര്‍ പറഞ്ഞു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്

മാത്യു വര്‍ഗീസ് -9542341201

ജോയ് കുട്ടിയാനി -9547086614

വര്‍ഗീസ് ജോസഫ് -5163023563

ഷൈല റോഷിന്‍  -6462628105

ജിജി ജോസ് -7186197758

ക്ലാരാ ജോബ് -9146366288

ഷേര്‍ലി ജോണ്‍ -4058216352

രേഖ നായര്‍ -3478854886

സില്‍വിയ ഷാജി -9174390573

ബെറ്റി ഉമ്മന്‍ -9145233593

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. 

നോര്‍ത്ത് അമേരിക്കന്‍ മലയാളി സുന്ദരിക്കായി: ഫോമാ ബ്യൂട്ടി പാജന്റ് 2016
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക