Image

നവീകരിച്ച 'സ്വാദ്'ഇന്ത്യന്‍ റെസ്‌റ്റോറിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ നിര്‍വ്വഹിച്ചു.

മുണ്ടയാട് Published on 17 March, 2016
നവീകരിച്ച 'സ്വാദ്'ഇന്ത്യന്‍ റെസ്‌റ്റോറിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ നിര്‍വ്വഹിച്ചു.
ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌­സി) : നവീകരിച്ച 'സ്വാദ്'ഇന്ത്യന്‍ റെസ്‌റ്റോറിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ നിര്‍വ്വഹിച്ചു.

മാര്‍ച്ച് 5 ശനിയാഴ്ച നടന്ന ചടങ്ങില്‍ മോടിയാക്കിയ ഡൈനിംഗ് ഹാളിലേക്ക് റിബ്ബണ്‍ മുറിച്ച് കയറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാറ്റേഴ്‌­സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ ഇടവക വികാരി റവ. ജേക്കബ് ക്രിസ്റ്റിയുടെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പ്രവാസി ചാനല്‍ ഡയറക്ടര്‍ സുനില്‍ െ്രെടസ്റ്റാര്‍, എമര്‍ജിംഗ് കേരള ചീഫ് എഡിറ്റര്‍ റെജി ജോര്‍ജ്, ജോര്‍ജ് ജയിംസ്, ജോയി ചാക്കപ്പന്‍, സാം ആലക്കാട്ടില്‍, ഷാജി വറുഗീസ്, ദാസ് കണ്ണംകുഴിയില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

ഇതേ വരെ കേറ്ററിംഗ് മാത്രം നടത്തിയിരുന്ന സ്വാദ് റെസ്‌റ്റോറന്റ്, ഡൈനിംഗിനും സൗകര്യമൊരുക്കിയതോടെ, വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ കേരളീയ/ഭാരതീയ ഭക്ഷണം ഉച്ചക്കും വൈകുന്നേരവും ന്യൂജേഴ്‌­സി മലയാളികള്‍ക്ക് സമൃദ്ധിയോടെ ലഭ്യമാകും. ബുഫെ സ്‌റ്റൈലിലും ഭക്ഷണം ലഭ്യമാണ്. 60 പേരുള്ള ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുവാനുള്ള സൗകര്യമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ ടോണി ജോര്‍ജ്, എല്‍ദോ വറുഗീസ്, ജേക്കബ് ചാക്കോ(ബിജു) എന്നിവര്‍ അറിയിച്ചു. ഈ രംഗത്ത് ദീര്‍ഘനാളത്തെ പ്രവര്‍ത്തനപരിചയമുള്ള സന്തോഷ് ജേക്കബ്, ജെയിംസ് ട്രൈ
സ്റ്റാര്‍, കൊച്ചുമോ
ന്‍  ട്രൈസ്റ്റാര്‍,  രഞ്ജിത്ത് ക്രുഷ്ണന്‍ കുട്ടി, സജിന്‍ ചെറിയാന്‍  എന്നിവരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ജന്മദിനം, ആദ്യ കുര്‍ബാന സ്വീകരണം , മാമോദീസ, ആനിവേഴ്‌­സറികള്‍, അസോസിയേഷന്‍ മീറ്റിംഗുകള്‍, ചര്‍ച്ചാ യോഗങ്ങള്‍ തുടങ്ങി ഏത് ചടങ്ങുകള്‍ക്കും കൂടാവുന്ന രീതിയില്‍ ഡൈനിംഗ് ഏരിയ ക്രമീകരിക്കുവാന്‍ സാധിക്കും. കല്യാണവുമായി ബന്ധപ്പെട്ട തലേദിവസത്തെ വിരുന്നിന് വീടുകളില്‍ ലൈവ് ആയ ഫുഡ് സ്‌റ്റേഷന്‍ സെറ്റപ്പ് ചെയ്യുന്നതുള്‍പ്പെടെ, ഞായറാഴ്ചകളിലും മറ്റ് വിശേഷദിവസങ്ങളിലും പള്ളികളിലും, മറ്റ് ആരാധനാലയങ്ങളിലും മിതമായ നിരക്കില്‍ നടത്തി വരുന്ന കേറ്ററിംഗ് സര്‍വീസ് നിലവിലുള്ളതില്‍ നിന്നും ഒരുപടി കൂടെ കടന്ന് മെച്ചമാക്കുവാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞുവെന്ന് ടോണി ജോര്‍ജ് പറഞ്ഞു.

ഉദ്ഘാടനദിവസം രാവിലെ 10 മണിക്കുള്ള ബ്രേയ്ക്ക്ഫാസ്റ്റിലും, ഉച്ചഭക്ഷണത്തിലും, ഡിന്നറിലും ന്യൂജേഴ്‌­സിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുനൂറ്റി അമ്പതോളം പേര്‍ പങ്കെടുത്തു. കോംപ്ലിമെന്ററി ആയിട്ടാണ് ഉദ്ഘാടനദിവസത്തെ ഭക്ഷണം സ്വാദ് റെസ്റ്റാറന്റ് വിളമ്പിയത്.

ഓക്‌­റ(വെണ്ടക്ക)െ്രെഫ, ബീഫ് ഉലര്‍ത്ത്, ചിക്കന്‍ ടിക്കാ മസാല, വിവിധതരം ബിരിയാണി എന്നിവ തങ്ങളുടെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും ടോണി ജോര്‍ജ് അവകാശപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോണി, ബിജു, എല്‍ദോ 1-­201-­562­8252
നവീകരിച്ച 'സ്വാദ്'ഇന്ത്യന്‍ റെസ്‌റ്റോറിന്റെ ഉദ്ഘാടനം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയില്‍ നിര്‍വ്വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക