Image

സ്റ്റാറ്റന്‍­ഐ­ലന്റില്‍ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ ദുക്‌റാനോ ശനി­യാഴ്ച

ബിജു ചെറി­യാന്‍ Published on 17 March, 2016
സ്റ്റാറ്റന്‍­ഐ­ലന്റില്‍ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ ദുക്‌റാനോ ശനി­യാഴ്ച
ന്യൂയോര്‍ക്ക്: ആക­മാന സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ പര­മാ­ധ്യ­ക്ഷ­നാ­യി­രുന്ന കാലം­ചെയ്ത പരി­ശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥമന്‍ പാത്രി­യര്‍ക്കീസ് ബാവാ­യുടെ രണ്ടാ­മത് ദുക്‌റാനോ പെരു­ന്നാള്‍ മാര്‍ച്ച് 19­-ന് ശനി­യാഴ്ച സ്റ്റാറ്റന്‍­ഐ­ലന്റ് മോര്‍ ഗ്രിഗോ­റി­യോ­സ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ ഭക്തി­നിര്‍ഭ­ര­മായ ചട­ങ്ങു­ക­ളോടെ ആച­രി­ക്കു­ന്നു.

രാവിലെ 9.15­-ന് പ്രഭാത നമ­സ്കാ­രവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാ­നയും ഉണ്ടാ­യി­രി­ക്കും. 1980 മുതല്‍ 2014 വരെ നീണ്ട 34 വര്‍ഷം പരി­ശുദ്ധ സഭയെ നയിച്ച വലിയ ഇട­യന്റെ ഓര്‍മ്മ­പ്പെ­രു­ന്നാ­ളില്‍ പങ്കെ­ടുത്ത് അനു­ഗ്രഹം പ്രാപി­ക്കാന്‍ ഏവ­രേയും കതൃ­നാ­മ­ത്തില്‍ സ്വാഗതം ചെയ്യു­ന്ന­തായി പള്ളി­ക്കാ­ര്യ­ത്തില്‍ നിന്നും അറി­യി­ച്ചു. ഇട­വ­കാം­ഗ­മായ മത്തായി കീന്നേ­ലില്‍ കുടും­ബ­മാണ് ബാവ­യുടെ രണ്ടാ­മത് ദുക്‌റാനോ പെരു­ന്നാള്‍ ഏറ്റു­ക­ഴി­ക്കു­ന്ന­ത്. വിശുദ്ധ കുര്‍ബാന മധ്യേ പ്രത്യേക അനു­സ്മ­രണ ശുശ്രൂ­ഷയും ധൂപ­പ്രാര്‍ത്ഥ­നയും ഉണ്ടാ­യി­രി­ക്കും. സ്‌നേഹ­വി­രു­ന്നോടെ ചട­ങ്ങു­കള്‍ സമാ­പി­ക്കും.

വിലാസം: Mor Gregorius Syrian Orthodox Church, 181 Port Richmond Ave, Staten Island, NY 10302.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: മത്തായി കീന്നേ­ലില്‍ (718 983 9153).
സ്റ്റാറ്റന്‍­ഐ­ലന്റില്‍ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ ദുക്‌റാനോ ശനി­യാഴ്ച
സ്റ്റാറ്റന്‍­ഐ­ലന്റില്‍ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ ദുക്‌റാനോ ശനി­യാഴ്ച
സ്റ്റാറ്റന്‍­ഐ­ലന്റില്‍ പരി­ശുദ്ധ ഇഗ്‌നാ­ത്തി­യോസ് സാഖാ പ്രഥ­മന്‍ പാത്രി­യര്‍ക്കീസ് ബാവ­യുടെ ദുക്‌റാനോ ശനി­യാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക