ഡെന്‍വര്‍ (കൊളറാഡോ) : ഫോമയുടെ അംഗസംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്
ഓഫ് കൊളറാഡോയുടെ മുന്‍ പ്രസിഡന്റ് കൂടിയായ റോബിന് ജോണിനെ ഫോമയുടെ നാഷണല്‍
കമ്മറ്റിയംഗമായി ഐക്യകണ്ഠേന നാമനിര്‍ദ്ദേശം ചെയ്തു.
റോബിന്
പ്രസിഡന്ായിരിക്കുന്ന കാലഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്ന് മികച്ച
പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അസോസിയേഷന് കിട്ടുകയുണ്ടായി. 35 വര്‍ഷമായി
പ്രവര്‍ത്തിക്കുന്ന അസോസിയേഷന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളിലെഴുതി
ചേര്‍ക്കപ്പെട്ട കമ്മറ്റിയായിരുന്നു റോബിന് ജോണിന്റെ നേതൃത്വത്തില്‍
അന്നുണ്ടായിരുന്നത്.
ഫോമ വെസ്റ്റേണ്‍ റീജിയന്റെ ഭാഗമായ
കൊളറാഡോയില്‍ നിന്നും ആദ്യമായാണ് ദേശീയ കമ്മറ്റിയിലേക്ക് ഒരു പ്രതിനിധി
കടന്നു വരുന്നത്. റോബിന്, ഡെന്‍വറിലെ അറോറയില്‍ കുടുംബത്തോടൊപ്പം
താമസിക്കുന്നു.
കേരള അസോസിയേഷന് ഓഫ് കൊളറാഡോയുടെ പ്രസിഡന്റ്
തോമസ് ജോണ്‍, സെക്രട്ടറി സിജു ചൊല്ലമ്പാട്ട് എന്നിവരടങ്ങുന്ന
കമ്മറ്റിയാണ് റോബിന് ജോണിന്റെ പേര് ഫോമ നാഷണല്‍ കമ്മറ്റിയിലേക്ക്
നിര്‍ദ്ദേശിച്ചത്.