Image

ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു

ബിജു ചെറി­യാന്‍ Published on 18 March, 2016
ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു
ന്യൂയോര്‍ക്ക്: അമേ­രി­ക്കന്‍ ഐക്യ­നാ­ടു­ക­ളില്‍ സന്ദര്‍ശനം നട­ത്തി­വ­രുന്ന മല­ങ്കര യാക്കോ­ബായ സുറി­യാനി ഓര്‍ത്ത­ഡോക്‌സ് സഭ കോട്ടയം ഭദ്രാ­സ­നാ­ധി­പന്‍ അഭി­വന്ദ്യ ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത തിരു­മ­ന­സു­കൊണ്ട് ട്രൈസ്റ്റേറ്റ് ഏരി­യ­യിലെ വിവിധ ദേവാ­ല­യ­ങ്ങ­ളില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ക്ക് നേതൃത്വം നല്‍കും. മികച്ച വേദ­ശാ­സ്ത്ര­പ­ണ്ഡി­തനും എ­ക്യൂ­മെ­നി­ക്കല്‍ മേഖ­ല­യിലെ നിറഞ്ഞ സാന്നി­ധ്യ­വു­മായ തിമോ­ത്തി­യോസ് തിരു­മ­ന­സു­കൊണ്ട് സാമൂ­ഹ്യ­ക്ഷേമ പ്രവര്‍ത്ത­ന­ങ്ങള്‍ക്കും വിദ്യാ­ഭ്യാസ മേഖ­ല­യിലും നല്‍കി­വ­രുന്ന സേവനം ശ്രദ്ധേ­യ­മാ­ണ്.

മാര്‍ച്ച് 20­-നു ഓശാന ഞായ­റാഴ്ച ഫിലാ­ഡല്‍ഫി­യ­യിലെ ഹാവര്‍ ടൗണി­ലുള്ള സെന്റ് പോള്‍സ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ കുരു­ത്തോല വാഴ്‌വ് ശുശ്രൂ­ഷ­കള്‍ക്കും വിശുദ്ധ കുര്‍ബാ­നയ്ക്കും മുഖ്യ കാര്‍മി­കത്വം വഹി­ക്കു­ന്ന­താ­ണ്. 23­-നു ബുധ­നാഴ്ച വൈകു­ന്നേരം 6 മണിക്ക് ന്യൂജേ­ഴ്‌സി­യിലെ കാര്‍ട്ട­റൈറ്റ് സെന്റ് ജോര്‍ജ് ദേവാ­ല­യ­ത്തില്‍ പെസഹാ ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കും. ന്യൂയോര്‍ക്കിലെ ലിന്‍ബ്രൂക്ക് സെന്റ് മേരീസ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ ദുഖ­വെ­ള്ളി­യാഴ്ച ശുശ്രൂ­ഷ­കള്‍ക്ക് നേതൃ­ത്വം നല്‍കും. മാര്‍ച്ച് 27­-നു ഉയിര്‍പ്പ്ദിന ശുശ്രൂ­ഷ­കള്‍ (ഈ­സ്റ്റര്‍) ന്യൂയോര്‍ക്കിലെ ന്യൂസിറ്റി സെന്റ് ജോര്‍ജ് സിറി­യന്‍ ഓര്‍ത്ത­ഡോക്‌സ് ദേവാ­ല­യ­ത്തില്‍ ഏപ്രില്‍ മൂന്നാം­തീ­യതി പുതു­ഞാ­യ­റാഴ്ച ദിന­ത്തില്‍ സ്റ്റാറ്റന്‍­ഐ­ലന്റ് മോര്‍ ഗ്രിഗോ­റി­യോസ് ദേവാ­ല­യ­ത്തില്‍ മെത്രാ­പ്പോ­ലീത്ത വിശു­ദ്ധ കുര്‍ബാന അര്‍പ്പി­ക്കും.

കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: റവ.­ഡോ. വര്‍ഗീസ് മാനി­ക്കാട്ട് (വി­കാ­രി, സെന്റ് പോള്‍സ് ചര്‍ച്ച്, ഫിലാ­ഡല്‍ഫി­യ) 301 589 6125, വെരി റവ. ഡേവിഡ് ചെറു­തോ­ട്ടില്‍ കോര്‍­എ­പ്പി­സ്‌കോപ്പ (സ്ഥാ­പക വികാ­രി, സെന്റ് ജോര്‍ജ് ചര്‍ച്ച്, കാര്‍ട്ട­റൈറ്റ്, ന്യൂജേ­ഴ്‌സി) 973 328 7079, റവ.­ഫാ. ബിജോ മാത്യു (വി­കാരി, ലിന്‍ബ്രൂക്ക് ചര്‍ച്ച്, ന്യൂയോര്‍ക്ക്) 404 702 8284, വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ട­ത്തില്‍ കോര്‍­എ­പ്പി­സ്‌കോപ്പ (വി­കാരി ന്യൂസിറ്റി സെന്റ് ജോര്‍ജ് ചര്‍ച്ച് ന്യൂയോര്‍ക്ക്) 518 928 6261, റവ.­ഫാ. രാജന്‍ പീറ്റര്‍ (വികാരി മോര്‍ ഗ്രിഗോ­റി­യോസ് ചര്‍ച്ച്, സ്റ്റാറ്റന്‍­ഐ­ലന്റ്, ന്യൂയോര്‍ക്ക്) 718 761 5267, ജോണ്‍ തോമസ് (ഫി­ലാ­ഡല്‍ഫിയ) 610 717 7500.
ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു
ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു
ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു
ഡോ. തോമസ് മാര്‍ തിമോ­ത്തി­യോസ് മെത്രാ­പ്പോ­ലീത്ത അമേ­രി­ക്ക­യില്‍ ഹാശാ­വാര ശുശ്രൂ­ഷ­കള്‍ നിര്‍വ­ഹി­ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക