Image

ദുരൂ­ഹത­യേറി മണി­യുടെ മരണം (ജയ­മോ­ഹ­നന്‍ എം)

ജയ­മോ­ഹ­നന്‍ എം Published on 18 March, 2016
ദുരൂ­ഹത­യേറി മണി­യുടെ മരണം (ജയ­മോ­ഹ­നന്‍ എം)
കലാ­ഭ­വന്‍ മണി­യുടെ മര­ണ­ത്തില്‍ ദുരൂഹ­ത­യേ­റു­ക­യാ­ണി­പ്പോള്‍. മണി­യുടെ മരണം കരള്‍ രോഗം മൂലമാണെ­ന്നാ­യി­രുന്നു പൊതുവെ കരു­ത­പ്പെ­ട്ട­ത്. എന്നാല്‍ മര­ണത്തെ സംബ­ന്ധിച്ച് ചില അഭ്യൂ­ഹ­ങ്ങളും ദുരൂ­ഹ­ത­കളും അന്ന് മുതല്‍ തന്നെ നില­നി­ന്നി­രു­ന്നു. പക്ഷെ മണിക്ക് ഏറെ­ക്കാ­ല­മായി കരള്‍ രോഗ­മു­ണ്ടാ­യി­രുന്നു എന്ന­തി­നാല്‍ മര­ണ­കാ­രണം ആരോ­ഗ്യ­്രപശ്‌നം തന്നെ­യാ­ണെ­ന്നാ­യി­രുന്നു വില­യി­രു­ത്തല്‍. മണിയെ അറി­യുന്ന സുഹൃ­ത്ത­ക്കളും സിനിമാ പ്രവര്‍ത്ത­ക­രു­മെല്ലാം മണി­യുടെ കരള്‍ രോഗ­­ത്തെ­ക്കു­റിച്ച് പറ­ഞ്ഞി­രു­ന്നു. മോഹന്‍ലാ­ലിന്റെ ഓര്‍മ്മ­ക്കു­റി­പ്പില്‍ പോലും മണി­യുടെ കരള്‍ രോഗത്തെ സംബ­ന്ധിച്ച് പരാ­മര്‍ശി­ച്ചി­രു­ന്നു. കരള്‍ രോഗ­ത്തില്‍ നിന്നും രക്ഷ­പെ­ടാ­നുള്ള വഴി­കള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തി­രുന്നു എന്നായി­രുന്നു ലാല്‍ പരാ­മര്‍ശി­ച്ച­ത്.

എന്നാ­ലി­പ്പോള്‍ സിപിഎം സംസ്ഥാന സെക്ര­ട്ടറി കൊടി­യേരി ബാല­കൃ­ഷ്ണന്‍, മണി­യുടെ ഭാര്യ നിമ്മി, സഹോ­ദ­രന്‍ രാമ­കൃ­ഷ്ണന്‍ എന്നി­വര്‍ ശക്ത­മായി തന്നെ മര­ണ­ത്തിന് പിന്നില്‍ ദുരൂ­ഹ­ത­യു­ണ്ടെന്നും അത് അന്വേ­ഷ­ണ­ത്തി­ലൂടെ പരി­ഹ­രി­ക്ക­ണ­മെന്നും പറ­യു­ന്നു. ഏറ്റവും ശക്ത­മായ വാദ­ഗ­തി­കള്‍ ഉയര്‍ത്തി­യി­രി­ക്കു­ന്നത് സഹോ­ദ­രന്‍ രാമ­കൃ­ഷ്ണ­നാ­ണ്. മണിയെ തകര്‍ത്തത് അദ്ദേ­ഹ­ത്തിന്റെ സുഹൃ­ത്തു­ക്കള്‍ തന്നെ­യാ­ണെന്ന് രാമ­കൃ­ഷ്ണന്‍ പറ­യു­ന്നു. ചാല­ക്കു­ടി­യിലെ പാഡി എന്ന ഔട്ട് ഹൗസില്‍ മിക്ക­പ്പോഴും സുഹൃ­ത്തു­ക്ക­ളു­മായി സല്‍ക്കാ­ര­ങ്ങ­ളില്‍ ഏര്‍പ്പെ­ട്ടി­രുന്ന മണി അവിടെ വെച്ച് ഒരു­പാട് വഴി­തെ­റ്റി­പ്പോയി എന്നാണ് സഹോ­ദ­രന്റെ ആരോ­പ­ണം. പല­പ്പോഴും ലക്ഷ­ങ്ങ­ളുമായി ഔട്ട്ഹൗ­സില്‍ എത്തി­യി­രുന്ന മണിയെ മദ്യ­പിച്ച് അബോ­ധാ­വ­സ്ഥ­യി­ലാക്കി പണം തട്ടി­യി­രു­ന്നു­വെന്ന് വരെ പറ­യ­പ്പെ­ടു­ന്നു. സിനി­മ­യില്‍ നിന്നും മണിയെ അക­റ്റി­യതും ഈ സുഹൃ­ത്തു­ക്ക­ളാ­ണെന്നും പോഗ്രാ­മു­കള്‍ സംഘ­ടി­പ്പിച്ച് കാശ് തട്ടു­ക­യാ­യി­രുന്നു സുഹൃ­ത്തു­ക്ക­ളുടെ പരി­പാ­ടി­യു­മെ­ന്നാണ് ആരോ­പ­ണം.

ഈ ആരോ­പണം ഏറെ­ക്കുറെ ശരി­യാ­ണെ­ന്നാണ് ഇപ്പോള്‍ മണി­യുടെ സിനിമാ സുഹൃ­ത്തു­ക്കളും പറ­യു­ന്ന­ത്. സിനി­മയില്‍ നിന്നും മണിയെ അക­റ്റി­യത് സുഹൃ­ത്തു­ക്ക­ളാ­ണെന്നും മണിയെ ഫോണ്‍ വിളി­ച്ചാല്‍പ്പോലും കിട്ടാത്ത അവ­സ്ഥ­യി­ലാ­ക്കി­യതും ഈ സുഹൃ­ത്തു­ക്ക­ളാ­ണെന്നും പറ­യ­പ്പെ­ടു­ന്നു. ഈയൊരു സാഹ­ച­ര്യ­ത്തില്‍ ചില നിര്‍മ്മാ­താ­ക്കള്‍ മണി­യെക്കുറിച്ച് പരാ­തിയും പറ­ഞ്ഞി­രു­ന്നു. ലൊക്കേ­ഷ­നില്‍ സമ­യത്ത് എത്താതി­രി­ക്കു­ക തുട­ങ്ങി­യുള്ള പ്രശ്‌ന­ങ്ങ­ളുടെ പിന്നിലും സുഹൃ­ത്തു­ക്കള്‍ തന്നെ­യാ­യി­രു­ന്നു. ഇതിന്റെ ഫലം നല്ല സിനി­മ­ക­ളില്‍ നിന്നും മണി ഒഴി­വാ­ക്ക­പ്പെട്ടു എന്ന­താ­യി­രു­ന്നു.

സിനി­മ­യില്‍ മണി­യുടെ കരി­യര്‍ സമീ­പ­കാ­ലത്ത് പൂര്‍ണ്ണ­മായും തകര്‍ന്നു എന്നു തന്നെ പറ­യാം. മല­യാ­ള­ത്തില്‍ ആമേന് ശേഷം നല്ലൊരു സിനി­മ­യി­ലേക്ക് മണി എത്തി­യി­ട്ടി­ല്ല. പക്ഷെ സ്റ്റേജ് പോഗ്രാ­മു­ക­ളു­മായി മണി എപ്പോഴും തിര­ക്കില്‍ തന്നെ­യാ­യി­രു­ന്നു. ഈ രീതി­യി­ലേ­ക്കുള്ള മാറ്റ­മാണ് മണിയെ മൊത്ത­ത്തില്‍ തകര്‍ത്തത് എന്നും പറ­ഞ്ഞു കേള്‍ക്കു­ന്നു.

മരി­ക്കുന്ന­തിന് ഒ­രു­മാസം മുമ്പു മുതല്‍ മണി കാര്യ­മായി മദ്യ­­പി­ച്ചി­രുന്നു എന്നും പറ­യ­പ്പെ­ടുന്നു. മിക്ക­പ്പോഴും പാഡി­യി­ലു­ണ്ടാ­കു­മാ­യി­രുന്നു മണി­യെ­ന്നാണ് അറി­യു­ന്ന­ത്. മരണ ശേഷം മണി­യുടെ കുടുംബ ബന്ധ­ത്തില്‍ പ്രശ്‌ന­ങ്ങ­ളു­ണ്ടാ­യി­രുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ നടന്ന ശ്രമവും സംശ­യാ­സ്പ­ദ­മാ­ണ്. ഇങ്ങ­നെ­യൊരു പ്രശ്‌നം ഇല്ലാ എന്നി­രിക്കെ എന്തി­നാണ് ചിലര്‍ പൊതു­ജന ശ്രദ്ധ കു­­ടും­ബ­ത്തി­ലേക്ക് തിരിച്ചു വിടാന്‍ ശ്രമിച്ച­­തെ­ന്നതും ശ്രദ്ധേ­­മാ­ണ്.

എന്താ­യാലും മണി­യുടെ മര­ണ­കാ­രണം മദ്യ­മല്ല കീട­നാ­ശി­നിയും ഉള്ളില്‍ ചെന്നി­രുന്നു എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വന്ന­തോടെ കാര്യ­ങ്ങള്‍ കൂടു­തല്‍ ദുരൂ­ഹ­മാ­യി­രി­ക്കു­ക­യാ­ണ്. ചാനല്‍ പോഗ്രാ­മു­ക­ളില്‍ സജീ­വ­മായ നടന്‍ സംശ­യ­ത്തിന്റെ നിഴ­ലി­ലാ­യി­രു­ന്നു. താന്‍ ഇക്കാ­ര്യ­ത്തില്‍ ഉത്ത­ര­വാ­ദി­യല്ല എന്ന നടന്റെ വിശ­ദീ­ക­രണം മാധ്യ­മ­ങ്ങ­ളി­ലൂ­ണ്ട്. എന്താ­യാലും ആറു പേരെ പോലീസ് കസ്റ്റ­ഡി­യില്‍ എടുത്ത് ചോദ്യം ചെയ്യുന്നു എന്നത് തന്നെ മണി­യുടെ മര­ണ­ത്തിന് പിന്നിലെ ദുരൂ­ഹത വര്‍ദ്ധി­പ്പി­ക്കു­ന്ന­താ­ണ്. മര­ണ­കാ­രണം കീട­നാ­ശിനി ഉള്ളില്‍ ചെന്നത് തന്നെ­യെന്ന് വന്നാല്‍ മണിയെ ഹോസ്പി­റ്റ­ലി­ലേക്ക് എത്തി­ച്ച­തിനു ശേഷം പാഡി ഔട്ട്ഹൗസ് പൊടു­ന്നനെ വൃത്തി­യാ­ക്കി­യത് എന്തിന് എന്ന പോലീ­സിന്റെ പ്രധാന സംശയം വീണ്ടും ബല­പ്പെ­ടുക തന്നെ ചെയ്യും. ഔട്ട് ഹൗസില്‍ ചാരായം എത്തി­യി­രുന്നു എന്നതും തീര്‍ച്ച­യായും ദുരൂ­ഹത വരു­ത്തുന്ന കാര്യം തന്നെ. ബിയര്‍ മാത്രം കഴി­ച്ചി­രുന്ന മണിയെ ആരെ­ങ്കിലും നിര്‍ബ­ന്ധി­പ്പിച്ച് ചാരായം കഴി­പ്പി­ച്ചി­രുന്നോ എന്ന­താണ് പലരും മുമ്പോട്ടു വെക്കുന്ന സംശ­യം.
എന്താ­യാലും ആഭ്യ­ന്തര മന്ത്രി തന്നെ നേരിട്ട് ഇട­പെട്ട് അന്വേ­ഷണം ശക്ത­മാ­ക്കി­യി­രി­ക്കുന്ന സാഹ­ച­ര്യ­ത്തില്‍ മണി­യുടെ മര­ണ­ത്തിന് പിന്നിലെ ദുരൂ­ഹ­ത­കള്‍ വേഗം പരി­ഹ­രി­ക്കാന്‍ കേരളാ പോലീ­സിന് കഴി­യു­മെന്ന് പ്രതീ­ക്ഷിക്കാം.
ദുരൂ­ഹത­യേറി മണി­യുടെ മരണം (ജയ­മോ­ഹ­നന്‍ എം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക