Image

കുഞ്ഞമ്മ ചാക്കോ നിര്യാതയായി

അബ്രഹാം മാത്യൂ Published on 18 March, 2016
കുഞ്ഞമ്മ ചാക്കോ നിര്യാതയായി
ഓടനാവട്ടം : നെടിയവിള പുത്തന്‍കെട്ടിടത്തില്‍ ഷാനുവില്ലയില്‍ പരേതനായ ഓ.ചാക്കോയുടെ പ്രിയപത്‌നി കുഞ്ഞമ്മ ചാക്കോ(90) നിര്യാതനായി. സംസ്‌കാരം 19 ശനിയാഴ്ച വൈകുന്നേരം ഓടനാവട്ടം മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തും.

പരേത തൃക്കണ്ണമംഗലം ചെറുകര കുടുബാംഗമാണ്. ചിന്നമ്മ, മറിയക്കുട്ടി, തങ്കമ്മ(ഹൈദരാബാദ്), റാഹേലമ്മ, ഏലിക്കുട്ടി(മാര്‍ ബസേലിയോസ് സ്‌ക്കൂള്‍ മരുതമണ്‍പള്ളി), റോസമ്മ ഷാജി(ഫിലദല്‍ഫിയാ, യു.എസ്സ.എ.) എന്നിവര്‍ മക്കളും.

കെ.വി.അലക്‌സാണ്ടര്‍(റിട്ട.ക്യാപ്റ്റന്‍), പരേതനായ കെ.മത്തായി, സി.വി.മാത്യു, റിട്ട.ഐ.ജി.(സിആര്‍പിഎഫ്), ഏ.ജെ.മാത്യു, പരേതനായ ജോര്‍ജ് രാജുമോന്‍, ഷാജി മത്തായി(ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് മണ്ഡലം പ്രതിനിധി, മുന്‍ നോര്‍ത്തമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ ഡയോസിസന്‍ കൗണ്‍സില്‍ അംഗം, ഫിലദല്‍ഫിയാ ഐഎന്‍ഓസി മുന്‍ വൈസ് പ്രസിഡന്റ്). പരേതയുടെ നിര്യാണത്തില്‍ ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.വര്‍ഗീസ് തോമസ് അനുശോചനം രേഖപ്പെടുത്തി.

വാര്‍ത്ത: അബ്രഹാം മാത്യൂ, മലയാളം വാര്‍ത്ത, യുഎസ്എ

കുഞ്ഞമ്മ ചാക്കോ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക