Image

ദു:ഖ വെള്ളിയാഴ്ച കമ്പ്യൂട്ടര്‍, മൊബൈല്‍ വര്‍ജിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആഹ്വാനം

Published on 19 March, 2016
ദു:ഖ വെള്ളിയാഴ്ച കമ്പ്യൂട്ടര്‍, മൊബൈല്‍ വര്‍ജിക്കാന്‍  ഓര്‍ത്തഡോക്‌സ് സഭയുടെ ആഹ്വാനം
കോട്ടയം: ദു:ഖ വെള്ളിയാഴ്ച ദിനം മത്സ്യ, മാംസങ്ങള്‍ക്കൊപ്പം കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവയും വര്‍ജിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആഹ്വാനം. 
 ദു:ഖ വെള്ളിയാഴ്ച സൈബര്‍ ഫാസ്റ്റ് ദിനമായി ആചരിക്കാനാണ് സഭയുടെ തീരുമാനം.

 ഉപവാസത്തിനൊപ്പം 24 മണിക്കൂര്‍ ടി.വി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു. ഇവയും വര്‍ജിച്ച് മനസ്സിനെ ആത്മീയമായി കൂടുതല്‍ ഏകാഗ്രമാക്കണമെന്നും 'സൈബര്‍ അഡിക്റ്റായവര്‍ക്ക്' അത്മനിയന്ത്രണമുള്ളവരാകാനുള്ള അവസരമായി സൈബര്‍ ഫാസ്റ്റിനെ കരുതണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 24 വൈകീട്ട് ആറുമുതല്‍ 25ന് വൈകീട്ട് ആറുവരെയായിരിക്കും സൈബര്‍ ഉപവാസം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക