ഡാലസ്: ഡാലസ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ കേസ് മാനേജറായി സേവനം
ചെയ്തു വരുന്ന ജെസി പോള്‍ ജോര്‍ജിന് 2017 ലെ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് ദി
ഗ്രേറ്റ് 100 നേഴ്സ് അവാര്‍ഡ് ല‘ിച്ചു. ഏപ്രില്‍ 17 ന് ഡാലസ് ഡൗണ്ടൗണിലെ
മോര്‍ട്ടന്‍ മേയേഴ്സ് സിംഫണി ഹാളില്‍ വച്ച് നടന്ന പ്രൗഢ ഗംഭിരമായ
ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്കപ്പെട്ടു.
ന്യൂഡല്‍ഹി ഓള് ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍
നിന്നും ഉയര്‍ന്ന റാങ്കോടെ നേഴ്സിംങ്ങില്‍ ഓണേഴ്സ് ബിരുദവും
അമേരിക്കയില്‍ നിന്ന് നേഴ്സിംങ്ങ് ഇന്‍ഫോര്‍മാറ്റിക്സില്‍ മാസ്റ്റര്‍
ബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ നേഴ്സിംങ്ങ് പ്രാക്റ്റിസില്‍ ഡോക്ടറേറ്റ്
പഠനം നടത്തി വരുന്ന ജെസി മികച്ച വാഗ്മിയും, പ്രോഗ്രാം അവതാരകയും,
സംഘാടകയും ആണ്. ഭര്‍ത്താവ് ജോര്‍ജ്കുട്ടി തോമസ്, സി.പി.എ, മക്കള്‍ ജലീറ്റ്
ജോര്‍ജ്, ബ്രയന്‍ ജോര്‍ജ്.