Image

'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' : സോണിയ ഗാന്ധിയാകാന്‍ ജര്‍മന്‍ നടി

Published on 11 April, 2018
'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' :  സോണിയ ഗാന്ധിയാകാന്‍ ജര്‍മന്‍ നടി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ജീവിതം ആസ്‌പദമാക്കി വിജയ്‌ രത്‌നാകര്‍ സംവിധാനംചെയ്യുന്ന 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയില്‍ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത്‌ ജര്‍മന്‍ നടി. നിരവധി ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ച സൂസന്‍ ബെര്‍നെറ്റാണ്‌ സോണിയ ഗാന്ധിയെ അവതരിപ്പിക്കുന്നത്‌.

പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്‌ജയ്‌ ബാരു എഴുതിയ 'ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിങ്‌ ആന്‍ഡ്‌ അണ്‍മേക്കിങ്‌ ഓഫ്‌ മന്‍മോഹന്‍സിങ്‌' എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ്‌ സിനിമയൊരുക്കുന്നത്‌. അനുപം ഖേറാണ്‌ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക