ന്യൂജേഴ്സി: ജൂലൈ 58വരെ ഫിലാഡല്‍ഫിയയിലെ
വാലി ഫോര്‍ജ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത്
ദേശീയ കണ്‍വെന്‍ഷന്റെ കള്‍ച്ചറല്‍ കമ്മിറ്റി രൂപികരിച്ചു. നോര്‍ത്ത്
അമേരിക്കയില്‍ വിവിധ കലാ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച
വ്യക്തികളെയാണ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഫൊക്കാനയുടെ തലമുതിര്‍ന്ന നേതാവും ന്യൂജേഴ്സി ആസ്ഥാനമായുള്ള കേരള
കള്‍ച്ചറല്‍ ഫോറത്തിന്റ സജീവപ്രവര്‍ത്തകനും ബോര്‍ഡ് ഓഫ് ട്രൂസ്റ്റീ
ചെയര്‍മാനുമായ ദേവസി പാലാട്ടിയാണ് കമ്മിറ്റി ചെയര്മാന്. ആന്റോ
വര്‍ക്കിയാണ് കോ ചെയര്മാന്. മറ്റു ഭാരവാഹികള്‍: ജോര്‍ജ് നടവയല്‍,സുധ
കര്‍ത്താ, ഷേര്‍ളി സെബാസ്റ്റ്യന്‍, ജോര്‍ജ് ഓലിക്കല്‍, രഞ്ജിത്ത് പിള്ള,
സുമോദ് നെല്ലിക്കര, കോശി കുരുവിള, ലിജോ ജോണ്‍, രാജമ്മ കോശി (കമ്മിറ്റി
അംഗങ്ങള്‍).
ഫൊക്കാന കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കള്‍ച്ചറല്‍ പരിപാടിയില്‍
എല്ലാ റീജിയണല്‍ നിന്നുള്ളവര്‍ക്ക് 10 മിനിറ്റ് സമയം അനുവദിച്ചിട്ടുണ്ട്.
കേരളത്തിനിന്റെ തനിമയായും സംസ്കാരവും പരമ്പരയാവും നിലനിര്‍ത്തുന്ന നൃത്തം,
നാടോടിനൃത്തം,സംഘഗാനം, സിനിമാറ്റിക് നൃത്തം, ശാസ്ത്രീയ നൃത്തം, സംഗീതം,
ഓട്ടന്തുള്ളല് , സ്കിറ്റ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, നാടകം
തുടങ്ങിയ ഏതു കലാരൂപങ്ങളും അവതരിപ്പിക്കാന്‍ അവസരം
ഉണ്ടായിരിക്കുന്നതാണെന്ന് കമ്മിറ്റി ചെയര്മാന് ദേവസി പാലാട്ടി ആന്റോ
വര്‍ക്കി എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദേവസി പാലാട്ടിയുമായി ബന്ധപ്പെടുക:email :palatty0101@gmail.com
phone :2019219109 ,2018364910