Image

ചാണക്യതന്ത്രം റിലീസ്‌ മാറ്റി

Published on 27 April, 2018
ചാണക്യതന്ത്രം റിലീസ്‌ മാറ്റി

ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കിയ ചാണക്യതന്ത്രത്തിന്റെ റിലീസ്‌ മാറ്റി. 27ന്‌ പുറത്തിറങ്ങുമെന്ന്‌ പ്രഖ്യാപിച്ച ചിത്രത്തിന്റെ പുതിയ റിലീസ്‌ തീയതി രണ്ട്‌ ദിവസത്തിനകം അറിയിക്കുമെന്ന്‌ സംവിധായകന്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു.

സാങ്കേതിക കാരണങ്ങളാലാണ്‌ റിലീസ്‌ മാറ്റിയതെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്‌ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചാണക്യതന്ത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പെണ്‍ വേഷത്തിലടക്കം വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ എത്തുന്നു. അനൂപ്‌ മേനോനാണ്‌ വില്ലനായി എത്തതുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക